🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks
Showing posts with label എന്തിന് Mutual Fund ൽ നിക്ഷേപിക്കണം. Show all posts
Showing posts with label എന്തിന് Mutual Fund ൽ നിക്ഷേപിക്കണം. Show all posts

Sunday, 6 July 2025

ഇൻവെസ്റ്റ്മെന്റ് എപ്പോൾ 1 കോടി ആകും?

 


 ഒരു കോടി രൂപ ഒരു വലിയ തുക തന്നെയാണ്.

റെഗുലറായി നിക്ഷേപം നടത്തി ആ തുകയിൽ എങ്ങനെ എത്തിച്ചചേരാം എന്നൊരു അന്വേഷണമാണിത്.

 

ഒരു കോടി എപ്പോൾ വേണം? എത്ര തുക മാസാമാസം നിക്ഷേപിക്കാൻ കഴിയും. ഇവ പ്രധാനമാണ്.

 

ഒരു കോടി എന്ന മല കയറാൻ - SIP എന്ന വാഹനമാണ് ഏറ്റവും മികച്ചത്. റെഗുലറായി നിക്ഷേപിക്കുന്ന ഒരു രീതിയാണല്ലോ SIP.


1

5,000/ രൂപ മാസം നിക്ഷേപിക്കുന്നു എന്ന് കരുതുക. റിട്ടേൺ - 14%

എങ്കിൽ 23 വർഷം കൊണ്ട് 1.02 കോടിയിലെത്താം.( ചാർട്ട് -1 കാണുക )

1


  • A- ഇപ്പോൾ 5000/ ത്തിൽ ആരംഭിക്കാം. വർഷം തോറും 10% TopUp ചെയ്താലോ?

എന്നാൽ 19 വർഷം കൊണ്ട് 1.04 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 2 കാണുക )

2


 

B - ഇപ്പോൾ 5000/ ത്തിൽ ആരംഭിക്കാം. എല്ലാ 6 മാസത്തിലും 10% TopUp ചെയ്താലോ?

 

എന്നാൽ 15 വർഷം കൊണ്ട് 1.05 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 3 കാണുക )

3


 

2

10,000/ രൂപ മാസം നിക്ഷേപിക്കുന്നു എന്ന് കരുതുക. റിട്ടേൺ - 14%

എങ്കിൽ 19 വർഷം കൊണ്ട് 1.13 കോടിയിലെത്താം. ( ചാർട്ട് - 4 കാണുക )

4


  • A- ഇപ്പോൾ 10,000/ ത്തിൽ ആരംഭിക്കാം. വർഷം തോറും 10% TopUp ചെയ്താലോ?

എന്നാൽ 15 വർഷം കൊണ്ട് 1.02 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 5 കാണുക )

5


 

B - ഇപ്പോൾ 10,000/ ത്തിൽ ആരംഭിക്കാം. എല്ലാ 6 മാസത്തിലും 10% TopUp ചെയ്താലോ?

 

എന്നാൽ 12 വർഷം കൊണ്ട് 1.02 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 6 കാണുക )

6


 

 

3

15,000/ രൂപ മാസം നിക്ഷേപിക്കുന്നു എന്ന് കരുതുക. റിട്ടേൺ - 14%

എങ്കിൽ 16 വർഷം കൊണ്ട് 1.08 കോടിയിലെത്താം. ( ചാർട്ട് - 7 കാണുക )

7


 

  • A- ഇപ്പോൾ 15,000/ ത്തിൽ ആരംഭിക്കാം. വർഷം തോറും 10% TopUp ചെയ്താലോ?

എന്നാൽ 13 വർഷം കൊണ്ട് 1.05 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 8 കാണുക )

8


 

B - ഇപ്പോൾ 15,000/ ത്തിൽ ആരംഭിക്കാം. എല്ലാ 6 മാസത്തിലും 10% TopUp ചെയ്താലോ?

 

എന്നാൽ 11വർഷം കൊണ്ട് 1.18 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 9 കാണുക )

9


 

4

 

25,000/ രൂപ മാസം നിക്ഷേപിക്കുന്നു എന്ന് കരുതുക. റിട്ടേൺ - 14%

എങ്കിൽ 13 വർഷം കൊണ്ട് 1.11 കോടിയിലെത്താം. ( ചാർട്ട് - 10 കാണുക )

10


 

  • A- ഇപ്പോൾ 25,000/ ത്തിൽ ആരംഭിക്കാം. വർഷം തോറും 10% TopUp ചെയ്താലോ?

എന്നാൽ 11 വർഷം കൊണ്ട് 1.16 കോടിയിലെത്താം ( ചാർട്ട് - 11 കാണുക )

11


B - ഇപ്പോൾ 25,000/ ത്തിൽ ആരംഭിക്കാം. എല്ലാ 6 മാസത്തിലും 10% TopUp ചെയ്താലോ?

 

എന്നാൽ 9 വർഷം കൊണ്ട് 1.15 കോടിയിലെത്തിച്ചേരാം. ( ചാർട്ട് - 12 കാണുക )

12


 

UDHAYAKUMAR S

Mutual fund Distributor

Retirement Adviser | NISM Certified 

 

സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group ൽ join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 


Saturday, 1 February 2025

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 6 ( Real Estate )

 

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 6

 📍 Real Estate

നമ്മുടെ പ്രിയപ്പെട്ട മറ്റൊരു നിക്ഷേപ മേഖലയാണ് - റിയൽ എസ്റ്റേറ്റ് .

കഴിഞ്ഞ കാലങ്ങളിൽ കൂടുതൽ പേർ ഈ മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്ര ആകർഷകമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇൻവെസ്റ്റ് ഇൻസ്റ്റ്മെന്റുകളിൽ ഒരു പ്രധാന വിഭാഗം തന്നെയാണ് ഇത്. നമ്മുടെ നിക്ഷേപങ്ങളിൽ ഒരു പങ്ക് ഈ വിഭാഗത്തിലും വേണ്ടതു തന്നെയാണ്. ഈ മേഖലയിലെ ശരാശരി റിട്ടേൺ 10% ആണ്.

 

വലിയ മുതൽമുടക്ക്

ഇതിന്റെ പ്രധാന കടമ്പ ഇതാണ്. ഇവിടെ വലിയ മുതൽ മുടക്ക് ആവശ്യമാണ്. ഒരു പ്രോപ്പർട്ടി വാങ്ങി , കൈവശം വച്ച് , വില കൂടുമ്പോൾ ലാഭം എടുക്കുന്നതാണ് സാധാരണ രീതി. ധാരാളം പണം സേവിംഗ്‌സിലുള്ളവർക്കേ ഇത് കഴിയു. ചെറിയ നിക്ഷേപകർക്ക് ഈ മേഖല അപ്രാപ്യം തന്നെയാണ്.

 

അനുബന്ധ ചെലവുകൾ ഉയർന്നത്

പ്രോപ്പർട്ടി വാങ്ങാൻ , രജിസ്‌ട്രേഷൻ ചെലവ് , ആധാരം എഴുത്ത് , മറ്റു ചെലവുകൾ , ഏജന്റ് കമ്മീഷൻ - എന്നിങ്ങനെ ഒട്ടനവധി ചെലവുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. അഞ്ചോ പത്തോ കാലത്തേക്ക് ആവശ്യമില്ലാത്ത പണമേ ഇതിൽ മുടക്കാൻ കഴിയു. ഇത് വിറ്റ് ലാഭമെടുക്കാനും ഒരുപാട് കടമ്പകൾ കടക്കണം.

പെട്ടെന്ന് ഒരാവശ്യം വന്നാൽ ഇത് ക്യാഷാക്കി മാറ്റാനും പ്രയാസമാണ്. വാങ്ങാൻ ആളെ കണ്ടെത്തണം. നമുക്ക് ലാഭം ലഭിക്കുന്ന തുകയ്ക്ക് അയാൾ വാങ്ങണം. പെട്ടെന്ന് ഇതൊക്കെ , സംഘടിപ്പിക്കാൻ പ്രയാസം തന്നെ. Liquidity ഏറെ കുറഞ്ഞ അസറ്റ് ക്ളാസാണിത്.

പ്രോപ്പർട്ടി വാങ്ങി 10 വർഷം കഴിഞ്ഞ് , ഇരട്ടി വിലയ്ക്ക് വിറ്റ് , തന്റെ ബുദ്ധിയിൽ ഊറ്റം കൊള്ളുന്നവരെ എവിടെയും കാണാം. സെന്റിന് 5 ലക്ഷത്തിനാണ് വാങ്ങയത്. വിറ്റത് സെന്റിന് 10 ലക്ഷം വച്ച്. ഇരട്ടി ലാഭം! വലിയ സന്തോഷം. എന്നാൽ ഇവിടെ പരിഗണിക്കാതെ പോകുന്ന ഒരു വസ്തുതയുണ്ട്. 10 വർഷം കഴിഞ്ഞാണ് ഇരട്ടി വിലകിട്ടിയത് എന്നത് മറക്കരുത്. വാർഷിക റിട്ടേൺ കണക്കാക്കണം.

ഉദാ : 2010 ൽ 50 ലക്ഷത്തിന് വാങ്ങിയത് , 2020 ൽ 1 കോടിക്ക് വിറ്റു. യഥാർത്ഥ റിട്ടേൺ എത്ര? യഥാർത്ഥ റിട്ടേൺ 8 % ൽ താഴെ മാത്രമാണ്! ചില ബാങ്കുകൾ തന്നെ 8 ശതമാനം ഫിക്സഡ് ഡെപ്പോസിറ്റിന് നൽകുന്നു! മികച്ച സ്വകാര്യ കമ്പനികൾ അതിലേറെയും നൽകുന്നു!

8 ശതമാനം കിട്ടാൻ എന്തൊക്കെ പെടാപാടുകൾ ....

ചുമ്മാ പോയി ബാങ്കിലിട്ടാൽ തന്നെ...



 

പണപ്പെരുപ്പം 5 - 7 ശതമാനമാണ്. 8 ൽ നിന്ന് 7 കുറച്ചാൽ 1 ശതമാനം . അതാണ് യഥാർത്ഥ ലാഭം!!!

 

Real Estate Investment Trust (REIT)

Real എസ്റ്റേറ്റി ൽ നിക്ഷേപിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലേ?

ഉണ്ട്. അതാണ് REIT. ഇത് ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്തവയാണ്. ചെറിയ തുകയ്ക്ക് ഷെയറുകൾ വാങ്ങാൽ കഴിയും. റിയൽ എസ്റ്റേറ്റിന്റെ മുഴുവൻ നേട്ടവും ലഭിക്കുകയും ചെയ്യും.

 

Mutual fund ൽ

ആ തുക – 50 lakhs -  Mutual fund ൽ നിക്ഷേപിച്ചിരുന്നുവെങ്കിലോ . ശരാശരി റിട്ടേണായ 12% കിട്ടിയാൽ തന്നെ തുക - 1.55 കോടി ആകുമായിരുന്നു , 10 വർഷംകൊണ്ട്.! ( ഒർജിനൽ റിട്ടേൺ , 15 , 18 ഒക്കെയായി ഉയർന്നാലോ? അതെ - അതൊക്കെ ഇതിൽ സംഭവ്യമാണ്!! )



( തുടരും )

 UDHAYAKUMAR S

Mutual Fund Distributor | NISM Certified 

Retirement Adviser | NISM Certified 


( കൂടുതൽ വിവരങ്ങൾക്ക് : 94470 88946 / 

Mutual Fund Family Group ൽ ചേരാൻ -  CLICK HERE )


 

 

 

 

 

 


Sunday, 19 January 2025

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 5

 

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 5

 

📍 സ്വർണ്ണം

 

ഇന്ത്യക്കാരുടെ , പ്രത്യേകിച്ച് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് - സ്വർണ്ണം. ആഭരണങ്ങൾ ആയി ആണ് മലയാളി വാങ്ങാറ്. വിവാഹങ്ങളിൽ പ്രധാന സ്ഥാനം ഇതിനുണ്ട്. 50 ,100,150,200 പവൻ നൽകൽ പ്രധാനമായി കരുതുന്നു! മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ചു സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നത് നമ്മുടെ ശീലവുമാണ്.

 

സ്വർണ്ണം എന്ന അസറ്റു ക്ലാസിനെ അടുത്തുനിന്ന് നോക്കിക്കാണാനുള്ള ഒരു ശ്രമമാണീ കുറിപ്പ്.

 

യഥാർത്ഥത്തിൽ സ്വർണ്ണം , ആഭരണമായി വാങ്ങി സൂക്ഷിക്കുന്നത് ബുദ്ധിപരമായ തീരുമാനമാണോ? ചിലർ സ്വർണ്ണ ബാറുകൾ വാങ്ങി സൂക്ഷിക്കാറുണ്ട്. സ്വർണ്ണത്തിൽ നിക്ഷേപിക്കണം എന്നതിൽ തർക്കമില്ല.പക്ഷെ , അതിനുള്ള വഴി ആഭരണം / ഗോൾഡ് ബാർ വാങ്ങി സൂക്ഷിക്കുന്നതാണോ?

 

വിൽക്കാൻ പറ്റാത്ത അസറ്റ്

വാങ്ങുന്ന നിമിഷം തന്നെ , മുടക്കിയ പണത്തിന്റെ മൂല്യം ചോർത്തിക്കളയുന്ന അസറ്റാണ് സ്വർണ്ണം. വാങ്ങിയിട്ട് ഒരു മിനിറ്റു കഴിഞ്ഞ് തിരികെ കൊടുത്താൽപ്പോലും 10- 15 % കുറഞ്ഞ തുകയേ ലഭിക്കു! അത് വിൽക്കാൻ പറ്റില്ല എന്നതാണ് മറ്റൊരു ന്യുനത. വാങ്ങിയ സ്ഥലത്തുപോലും വിൽക്കാൻ പറ്റില്ല. മാറ്റിയെടുക്കാൻ പറ്റും. വേറെ ചെറിയ കടകളിൽ , 15 - 20% നഷ്‍ടം സഹിച്ച് വിൽക്കേണ്ടി വരും!!

 

പണയം വയ്ക്കാൻ പറ്റും. 25% - 35 % മൂല്യം കുറച്ച്. അതിന് മോശമല്ലാത്ത പലിശയും നൽകേണ്ടി വരും.

 

കുറേക്കാലം സ്വർണ്ണം കൈവശം വച്ചിരുന്നാൽ മൂല്യം കൂടില്ലേ ? സ്വർണ്ണത്തിന്റെ വില മുകളിലേക്ക് തന്നെയാണ് പോകുന്നത്. കുറേക്കാലം കഴിയുമ്പോൾ കൈയിലുള്ള സ്വർണ്ണത്തിന് , കൂടുതൽ മൂല്യം കിട്ടും എന്നത് ഉറപ്പാണ്. അത് എത്ര ശതമാനം? 8 - 10 % മാത്രമേ കിട്ടാൻ സാധ്യതയുള്ളൂ.

 

മറ്റൊരു പ്രയാസം കൈയിലുള്ള സ്വർണ്ണം സൂക്ഷിച്ചു വയ്ക്കുക എന്ന കടമ്പയാണ്. 50 - 100 പവൻ ഒക്കെ വീട്ടിൽ സൂക്ഷിക്കുന്നത് നല്ല റിസ്കാണ്. അപ്പോൾ , ബാങ്കിൽ ലോക്കറിൽ സൂക്ഷിക്കാൻ ഏല്പിക്കും. നല്ലൊരു തുക ലോക്കർ വാടകയായി നൽകേണ്ടിയും വരും!

എന്തൊരു പുലിവാലാണ് ?

 

ഇതാ മറ്റൊരു ബദൽ

സ്വർണ്ണം മാറ്റി നിർത്താൻ പറ്റുന്ന ഒന്നല്ല. നമ്മുടെ ചിന്തയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ അസറ്റ് ക്ലാസ് നന്നായി ഉപയോഗിക്കാൻ കഴിയും.

സ്വർണ്ണാഭരണങ്ങൾ നമുക്ക് കൂടിയേ കഴിയൂ , ഡെയ്‌ലി ഉപയോഗത്തിന്. അതിന് എത്ര പവൻ വേണം? അത് മാത്രം വാങ്ങുക. 50 പവനൊന്നും ആരും , ഡെയ്‌ലി യൂസ് ചെയ്യാറില്ല. വിവാഹങ്ങളിൽ , 5-10 പവൻ മാത്രം ആഭരണമായി ഉപയോഗിക്കുക. ബാക്കി തുക സ്വർണ്ണത്തിൽ തന്നെ നിക്ഷേപിക്കുക . അതാണ് ബുദ്ധി പൂർവ്വമായ തീരുമാനം.

 

എങ്ങനെ സ്വർണ്ണത്തിൽ നിക്ഷേപിക്കും ?

അതിന് ഒട്ടേറെ വഴികളുണ്ട്. സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്ന Mutual fund ൽ ചേരുക എന്നതാണ് ഒരു വഴി. ഗോൾഡ് ETF ൽ നിക്ഷേപിക്കാനും കഴിയുന്നതാണ്. എന്താണ് ഇത്‌കൊണ്ടുള്ള നേട്ടം . ഒട്ടേറെ നേട്ടങ്ങൾ ഉണ്ട്.

 

1. സ്വർണ്ണത്തിന്റെ വിലയിലുണ്ടാവുന്ന വർദ്ധനവിന്റെ ഗുണം ലഭിക്കുന്നു. എപ്പോഴും വിപണി വിലയുടെ മൂല്യം നിക്ഷേപത്തിൽ കിട്ടുന്നു.

2. ഫിസിക്കലായി സൂക്ഷിക്കേണ്ടതില്ല. ഡിജിറ്റൽ രുപത്തിലാണ് സൂക്ഷിക്കപ്പെടുന്നത്.

3 . ഏറെ സുരക്ഷിതമാണ്.

4. ആവശ്യമുള്ള ആഭരണം മാത്രം അന്നത്തെ തുകയ്ക്ക് വാങ്ങാം. ബാക്കി വീണ്ടും വളർന്നുകൊണ്ടേയിരിക്കും. സ്വർണ്ണ വളർച്ചയുടെ മുഴുവൻ നേട്ടങ്ങളും ലഭിക്കുന്നു.

 

മലയാളി ഇനി ഇങ്ങനെയാണ് ചിന്തിക്കേണ്ടത് / ചിന്തിക്കാൻ പോകുന്നത്.

( തുടരും )

 UDHAYAKUMAR S

Mutual Fund Distributor | NISM Certified 

Retirement Adviser | NISM Certified 


( കൂടുതൽ വിവരങ്ങൾക്ക് : 94470 88946 / Mutual Fund Family Group ൽ ചേരാൻ -  CLICK HERE )

 


എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? - Part - 4

 

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 4

 📍 ചിട്ടി

 മലയാളികളുടെ പ്രിയപ്പെട്ട ഒരു ഫൈനാൻഷ്യൽ പ്രൊഡക്ടാണ് - ചിട്ടി. ചിട്ടിക്ക് ഒരു വലിയ ചരിത്രം തന്നെയുണ്ട്. ഗ്രാമപ്രദേശങ്ങളിൽ , വീട്ടു ചിട്ടികൾ ഒരു കാലത്ത് ധാരാളമായി നടന്നിരുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് അവ ഉപകരിച്ചിരുന്നു. കാര്യമായ ജാമ്യമൊന്നും ഇല്ലാതെ തന്നെ തുക കൈപ്പറ്റാമായിരുന്നു. എല്ലാവരും പരസ്പരം അറിയാവുന്നവർ ആണല്ലോ.

 

ആ പ്രോഡക്ട് , കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ , ആധുനിക കാലത്തിന് അനുയോജ്യമായ രീതിയിൽ പുനഃക്രമീകരിക്കുകയുണ്ടായി. അതാണ് നാം ഇന്ന് കാണുന്ന ചിട്ടി. അത് സർക്കാർ തന്നെ വലിയയൊരു വ്യവസായമായി വികസിപ്പിച്ചിരിക്കുന്നു. അതാണ് KSFE. പ്രൈവറ്റു ചിട്ടികളും ധാരാളമായി ഉണ്ട്. തൃശൂർ ആണ് ചിട്ടിയുടെ തലസ്ഥാനം എന്ന് പറയാം. അത്രയധികം ചിട്ടി സ്ഥാപനങ്ങൾ ആ ജില്ലയിൽ ഉണ്ട്.

 

ചിട്ടി എന്ന പ്രൊഡക്ടിനെ അടുത്തുനിന്ന് നോക്കിക്കാണാനുള്ള ശ്രമമാണിത്. കുറേപ്പേരിൽ നിന്ന് , സമമായി പിരിച്ചെടുക്കുന്ന തുക , ഒരാൾക്ക് - നറുക്കെടുപ്പിലൂടെയോ ,ലേലത്തിലൂടെയോ നൽകുന്ന ഘടനയാണ് അതിനുള്ളത്. ഒരു വലിയ സംഖ്യ ഒരുമിച്ച് കിട്ടുന്നു എന്ന നേട്ടമാണ് ഇതിനുള്ളത്.

 

നറുക്കിലോ / ലേലത്തിലോ കിട്ടിയ ചിട്ടിത്തുക വാങ്ങിയെടുക്കാൻ ഇത്തിരി പ്രയാസപ്പെടും! അപ്പോൾ ചിട്ടി സ്വഭാവം മാറുകയും , ലോൺ ആയി രുപാന്തരപ്പെടുകയും ചെയ്യും. അങ്ങനെ രണ്ടായി പ്രവർത്തിക്കുന്ന പ്രൊഡക്ടാണ് ചിട്ടി - ചിട്ടിയായും ലോണായും. 10 ലക്ഷത്തിന്റെ ചിട്ടി 30% കുറച്ച് , 7 ലക്ഷം രുപയ്ക്ക് കിട്ടി എന്ന് കരുതുക. ( ഫോർമാൻ കമ്മീഷൻ , അതിനുമേലുള്ള ടാക്സ് എന്നിവ കിഴിച്ച് ) ആ തുക വാങ്ങിയെടുക്കാൻ , രണ്ട് ഉദോഗസ്ഥ ജാമ്യം നൽകണം. ഒരു ജാമ്യത്തിന് 4 ലക്ഷമേ കിട്ടൂ! അല്ലെങ്കിൽ വസ്തുജാമ്യം പോലെയുള്ളവ നൽകണം. മറ്റൊരു വഴി , അവിടെ തന്നെ FD ഇടലാണ് . 7.5 % നുമേൽ പലിശ ലഭിച്ചേക്കാം. പണപ്പെരുപ്പം 7% വരെയാണെന്ന് ഓർമ്മിക്കുക. മാത്രമല്ല, നേടുന്ന പലിശയ്ക്ക് 10% / ഇൻകം ടാക്സ് സ്‌ളാബ് അനുസരിച്ചുള്ള ടാക്സ് അടയ്ക്കണം.


ഒരു ഫൈനാൻഷ്യൽ പ്രോഡക്ട് എന്ന നിലയിൽ ചിട്ടി, വളരെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. ഒരു സേവിംഗ്സ് ഇൻസ്ട്രുമെന്റ് എന്ന രീതിയിൽ പരിഗണിക്കാവുന്നതാണ്.

 

ചിട്ടി ലാഭമോ?

ലാഭമെന്ന് പറയാൻ കഴിയില്ല. ഉദാ - 100 മാസം ചിട്ടി . 8 വർഷം 3 മാസം. മാസാമാസം അടക്കുന്ന തുകയ്ക്ക് ഒരു റിട്ടേണുമില്ല! വീതപലിശയിനത്തിൽ ലഭിക്കുന്നത് ലാഭമല്ലേ എന്ന് ചോദിക്കാം. പക്ഷെ, അത് എത്ര ശതമാനം അപ്രിസിയേഷൻ ആവും? 4% - 5% മാത്രമാവും! ആ തുക 100 മാസം മറ്റൊരു പ്രൊഡക്ടിൽ നിക്ഷേപിച്ചാലോ? കൂട്ടു പലിശകിട്ടുന്ന പോസ്റ്റ് ഓഫിസ് നിക്ഷേപത്തിൽ പോലും കുറേ കൂടുതൽ റിട്ടേൺ കിട്ടിയേനെ. അപ്പോൾ ഇങ്ങനെ ഒരു ചോദ്യം വരാം. ഒരുമിച്ച് ഒരു തുക കിട്ടില്ലല്ലോ? ചോദ്യം ശരിയാണ്. 5 ലക്ഷം ചിട്ടി തുക വാങ്ങിയെടുക്കാൻ തന്നെ 2 ഉദ്യോഗസ്ഥ ജാമ്യം കൊടുക്കണം!! ആ രണ്ട് ജാമ്യം നൽകി മാന്യമായൊരു പലിശയ്ക്ക് എത്ര വലിയ തുക ലോണായി എടുക്കാൻ കഴിയും. അപ്പോഴാണ്...

 

ഇനി ഈ 100 മാസ തുക , Mutual Fund ൽ നിക്ഷേപിച്ചിരുന്നുവെങ്കിലോ? അതും വെറും 12% ശതമാനം റിട്ടേൺ ലഭിക്കുന്നതായി വിചാരിച്ചാലോ. ( 12% Mutual ഫണ്ട് നെ സംബന്ധിച്ച് നോർമൽ റിട്ടേണാണ്. ) തുക ശരാശരി 8500/ എന്ന് വിചാരിച്ചാൽ 8 വർഷം കൊണ്ട് - തുക 13.73 ലക്ഷമായി മാറിയേനെ!!! 6.5 ലക്ഷവും 7 ലക്ഷവും വാങ്ങി മടങ്ങിയവർക്ക് എത്രയാണ് നഷ്ടമെന്ന് നോക്കു. Mutual ഫണ്ട് റിട്ടേൺ 15% - 18% ഒക്കെ ആയാലോ. തുക 15.80 ലക്ഷം / 18.27 ലക്ഷം ആയി മാറിയേനെ!

 

അപ്പോൾ ചോദ്യം ഇങ്ങനെ : 15% / 18% ഒക്കെ സാധ്യമാണോ? അതെ, സാധ്യമാണെന്ന് മുൻ കാല പ്രകടനംങ്ങൾ പറയുന്നു. ചില ഉദാഹരണങ്ങൾ ഇതാ :-

അവസാനത്തെ കോളം കഴിഞ്ഞ 10 വർഷത്തിൽ നൽകിയ റിട്ടേണാണ്. 

NB - ഈ ഫണ്ടുകൾ നിക്ഷേപ ഉപദേശമായി കരുതാതിരിക്കുക. ഒരു അഡ്വൈസറുടെ ഉപദേശമനുസരിച്ച് മാത്രം ഫണ്ടുകൾ തെരഞ്ഞെടുക്കുക

(തുടരും )

 UDHAYAKUMAR S

Mutual Fund Distributor | NISM Certified 

Retirement Adviser | NISM Certified 


 

 A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹

മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.

📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.


                  👉           CLICK HERE

---------------------------------------------------------------------------------------------------


25 വർഷത്തിലേറെ ചരിത്രമുള്ള 25 ഫണ്ടുകളുടെ REAL RETURN STORY | 3/25

  25 വർഷങ്ങൾ , 25 പാഠങ്ങൾ – 3/25 |  Franklin India Prima Fund 📢 "25 വർഷം മുൻപ് നിങ്ങൾ ഒരു ₹5,000 അല്ലെങ്കിൽ ₹10,000 മാറ്റിവെച...