തിരുവനന്തപുരം ജില്ലയിൽ എവിടെയും ക്ലാസ് സംഘടിപ്പിക്കാവുന്നതാണ്. താല്പര്യമുള്ള 5 - 10 പേരെ സംഘടിപ്പിച്ച് , സ്ഥലവും തീയതിയും അറിയിച്ചാൽ ഞങ്ങൾ വന്ന് ക്ളാസെടുക്കുന്നതാണ്. ക്ലാസിന് പ്രതിഫലം നൽകേണ്ടതില്ല. എന്നാൽ യാത്രാച്ചെലവ് നൽകുന്നത് പരിഗണിക്കണം.
A PLUS MUTUAL FUND SIP — A Trusted Blog for Malayali Investors. Get Simplified Guidance on SIPs, Mutual Funds, Gold Investments and NPS | 🔵Invest Smart. Grow with Confidence.
തിരുവനന്തപുരം ജില്ലയിൽ എവിടെയും ക്ലാസ് സംഘടിപ്പിക്കാവുന്നതാണ്. താല്പര്യമുള്ള 5 - 10 പേരെ സംഘടിപ്പിച്ച് , സ്ഥലവും തീയതിയും അറിയിച്ചാൽ ഞങ്ങൾ വന്ന് ക്ളാസെടുക്കുന്നതാണ്. ക്ലാസിന് പ്രതിഫലം നൽകേണ്ടതില്ല. എന്നാൽ യാത്രാച്ചെലവ് നൽകുന്നത് പരിഗണിക്കണം.
എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 5
📍 സ്വർണ്ണം
ഇന്ത്യക്കാരുടെ , പ്രത്യേകിച്ച് മലയാളികളുടെ
ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് - സ്വർണ്ണം. ആഭരണങ്ങൾ ആയി ആണ് മലയാളി വാങ്ങാറ്. വിവാഹങ്ങളിൽ പ്രധാന
സ്ഥാനം ഇതിനുണ്ട്. 50 ,100,150,200 പവൻ നൽകൽ പ്രധാനമായി കരുതുന്നു!
മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ചു സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നത്
നമ്മുടെ ശീലവുമാണ്.
സ്വർണ്ണം
എന്ന അസറ്റു ക്ലാസിനെ അടുത്തുനിന്ന് നോക്കിക്കാണാനുള്ള ഒരു ശ്രമമാണീ കുറിപ്പ്.
യഥാർത്ഥത്തിൽ
സ്വർണ്ണം , ആഭരണമായി
വാങ്ങി സൂക്ഷിക്കുന്നത് ബുദ്ധിപരമായ തീരുമാനമാണോ? ചിലർ സ്വർണ്ണ
ബാറുകൾ വാങ്ങി സൂക്ഷിക്കാറുണ്ട്. സ്വർണ്ണത്തിൽ നിക്ഷേപിക്കണം
എന്നതിൽ തർക്കമില്ല.പക്ഷെ , അതിനുള്ള വഴി
ആഭരണം / ഗോൾഡ് ബാർ വാങ്ങി സൂക്ഷിക്കുന്നതാണോ?
വിൽക്കാൻ
പറ്റാത്ത അസറ്റ്
വാങ്ങുന്ന
നിമിഷം തന്നെ , മുടക്കിയ പണത്തിന്റെ മൂല്യം ചോർത്തിക്കളയുന്ന അസറ്റാണ് സ്വർണ്ണം. വാങ്ങിയിട്ട് ഒരു മിനിറ്റു കഴിഞ്ഞ് തിരികെ കൊടുത്താൽപ്പോലും 10- 15
% കുറഞ്ഞ തുകയേ ലഭിക്കു! അത് വിൽക്കാൻ പറ്റില്ല
എന്നതാണ് മറ്റൊരു ന്യുനത. വാങ്ങിയ സ്ഥലത്തുപോലും വിൽക്കാൻ പറ്റില്ല.
മാറ്റിയെടുക്കാൻ പറ്റും. വേറെ ചെറിയ കടകളിൽ
, 15 - 20% നഷ്‍ടം സഹിച്ച് വിൽക്കേണ്ടി വരും!!
പണയം
വയ്ക്കാൻ പറ്റും. 25% - 35 %
മൂല്യം കുറച്ച്. അതിന് മോശമല്ലാത്ത പലിശയും നൽകേണ്ടി
വരും.
കുറേക്കാലം
സ്വർണ്ണം കൈവശം വച്ചിരുന്നാൽ മൂല്യം കൂടില്ലേ ? സ്വർണ്ണത്തിന്റെ വില മുകളിലേക്ക് തന്നെയാണ് പോകുന്നത്.
കുറേക്കാലം കഴിയുമ്പോൾ കൈയിലുള്ള സ്വർണ്ണത്തിന് , കൂടുതൽ മൂല്യം കിട്ടും എന്നത് ഉറപ്പാണ്. അത് എത്ര ശതമാനം?
8 - 10 % മാത്രമേ കിട്ടാൻ സാധ്യതയുള്ളൂ.
മറ്റൊരു
പ്രയാസം കൈയിലുള്ള സ്വർണ്ണം സൂക്ഷിച്ചു വയ്ക്കുക എന്ന കടമ്പയാണ്. 50 - 100 പവൻ ഒക്കെ വീട്ടിൽ
സൂക്ഷിക്കുന്നത് നല്ല റിസ്കാണ്. അപ്പോൾ , ബാങ്കിൽ ലോക്കറിൽ സൂക്ഷിക്കാൻ ഏല്പിക്കും. നല്ലൊരു തുക
ലോക്കർ വാടകയായി നൽകേണ്ടിയും വരും!
എന്തൊരു
പുലിവാലാണ് ?
ഇതാ
മറ്റൊരു ബദൽ
സ്വർണ്ണം
മാറ്റി നിർത്താൻ പറ്റുന്ന ഒന്നല്ല.
നമ്മുടെ ചിന്തയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ അസറ്റ് ക്ലാസ് നന്നായി
ഉപയോഗിക്കാൻ കഴിയും.
സ്വർണ്ണാഭരണങ്ങൾ
നമുക്ക് കൂടിയേ കഴിയൂ , ഡെയ്‌ലി ഉപയോഗത്തിന്. അതിന് എത്ര പവൻ വേണം? അത് മാത്രം വാങ്ങുക. 50 പവനൊന്നും ആരും , ഡെയ്‌ലി യൂസ് ചെയ്യാറില്ല. വിവാഹങ്ങളിൽ ,
5-10 പവൻ മാത്രം ആഭരണമായി ഉപയോഗിക്കുക. ബാക്കി
തുക സ്വർണ്ണത്തിൽ തന്നെ നിക്ഷേപിക്കുക . അതാണ് ബുദ്ധി പൂർവ്വമായ
തീരുമാനം.
എങ്ങനെ
സ്വർണ്ണത്തിൽ നിക്ഷേപിക്കും
?
അതിന്
ഒട്ടേറെ വഴികളുണ്ട്. സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്ന Mutual fund ൽ ചേരുക
എന്നതാണ് ഒരു വഴി. ഗോൾഡ് ETF ൽ നിക്ഷേപിക്കാനും
കഴിയുന്നതാണ്. എന്താണ് ഇത്‌കൊണ്ടുള്ള നേട്ടം . ഒട്ടേറെ നേട്ടങ്ങൾ ഉണ്ട്.
1.
സ്വർണ്ണത്തിന്റെ വിലയിലുണ്ടാവുന്ന വർദ്ധനവിന്റെ ഗുണം ലഭിക്കുന്നു.
എപ്പോഴും വിപണി വിലയുടെ മൂല്യം നിക്ഷേപത്തിൽ കിട്ടുന്നു.
2.
ഫിസിക്കലായി സൂക്ഷിക്കേണ്ടതില്ല. ഡിജിറ്റൽ രുപത്തിലാണ്
സൂക്ഷിക്കപ്പെടുന്നത്.
3
. ഏറെ സുരക്ഷിതമാണ്.
4.
ആവശ്യമുള്ള ആഭരണം മാത്രം അന്നത്തെ തുകയ്ക്ക് വാങ്ങാം. ബാക്കി വീണ്ടും വളർന്നുകൊണ്ടേയിരിക്കും. സ്വർണ്ണ വളർച്ചയുടെ
മുഴുവൻ നേട്ടങ്ങളും ലഭിക്കുന്നു.
മലയാളി
ഇനി ഇങ്ങനെയാണ് ചിന്തിക്കേണ്ടത്
/ ചിന്തിക്കാൻ പോകുന്നത്.
(
തുടരും )
Mutual Fund Distributor | NISM Certified
Retirement Adviser | NISM Certified
(
കൂടുതൽ വിവരങ്ങൾക്ക് : 94470 88946 / Mutual Fund
Family Group ൽ ചേരാൻ
- CLICK HERE
)
എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 4
📍 ചിട്ടി
മലയാളികളുടെ പ്രിയപ്പെട്ട ഒരു ഫൈനാൻഷ്യൽ പ്രൊഡക്ടാണ് - ചിട്ടി. ചിട്ടിക്ക് ഒരു വലിയ ചരിത്രം തന്നെയുണ്ട്. ഗ്രാമപ്രദേശങ്ങളിൽ , വീട്ടു ചിട്ടികൾ ഒരു കാലത്ത് ധാരാളമായി നടന്നിരുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് അവ ഉപകരിച്ചിരുന്നു. കാര്യമായ ജാമ്യമൊന്നും ഇല്ലാതെ തന്നെ തുക കൈപ്പറ്റാമായിരുന്നു. എല്ലാവരും പരസ്പരം അറിയാവുന്നവർ ആണല്ലോ.
ആ പ്രോഡക്ട് , കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ , ആധുനിക കാലത്തിന് അനുയോജ്യമായ രീതിയിൽ പുനഃക്രമീകരിക്കുകയുണ്ടായി. അതാണ് നാം ഇന്ന് കാണുന്ന ചിട്ടി. അത് സർക്കാർ തന്നെ വലിയയൊരു വ്യവസായമായി വികസിപ്പിച്ചിരിക്കുന്നു. അതാണ് KSFE. പ്രൈവറ്റു ചിട്ടികളും ധാരാളമായി ഉണ്ട്. തൃശൂർ ആണ് ചിട്ടിയുടെ തലസ്ഥാനം എന്ന് പറയാം. അത്രയധികം ചിട്ടി സ്ഥാപനങ്ങൾ ആ ജില്ലയിൽ ഉണ്ട്.
ചിട്ടി എന്ന പ്രൊഡക്ടിനെ അടുത്തുനിന്ന് നോക്കിക്കാണാനുള്ള ശ്രമമാണിത്. കുറേപ്പേരിൽ നിന്ന് , സമമായി പിരിച്ചെടുക്കുന്ന തുക , ഒരാൾക്ക് - നറുക്കെടുപ്പിലൂടെയോ ,ലേലത്തിലൂടെയോ നൽകുന്ന ഘടനയാണ് അതിനുള്ളത്. ഒരു വലിയ സംഖ്യ ഒരുമിച്ച് കിട്ടുന്നു എന്ന നേട്ടമാണ് ഇതിനുള്ളത്.
നറുക്കിലോ / ലേലത്തിലോ കിട്ടിയ ചിട്ടിത്തുക വാങ്ങിയെടുക്കാൻ ഇത്തിരി പ്രയാസപ്പെടും! അപ്പോൾ ചിട്ടി സ്വഭാവം മാറുകയും , ലോൺ ആയി രുപാന്തരപ്പെടുകയും ചെയ്യും. അങ്ങനെ രണ്ടായി പ്രവർത്തിക്കുന്ന പ്രൊഡക്ടാണ് ചിട്ടി - ചിട്ടിയായും ലോണായും. 10 ലക്ഷത്തിന്റെ ചിട്ടി 30% കുറച്ച് , 7 ലക്ഷം രുപയ്ക്ക് കിട്ടി എന്ന് കരുതുക. ( ഫോർമാൻ കമ്മീഷൻ , അതിനുമേലുള്ള ടാക്സ് എന്നിവ കിഴിച്ച് ) ആ തുക വാങ്ങിയെടുക്കാൻ , രണ്ട് ഉദോഗസ്ഥ ജാമ്യം നൽകണം. ഒരു ജാമ്യത്തിന് 4 ലക്ഷമേ കിട്ടൂ! അല്ലെങ്കിൽ വസ്തുജാമ്യം പോലെയുള്ളവ നൽകണം. മറ്റൊരു വഴി , അവിടെ തന്നെ FD ഇടലാണ് . 7.5 % നുമേൽ പലിശ ലഭിച്ചേക്കാം. പണപ്പെരുപ്പം 7% വരെയാണെന്ന് ഓർമ്മിക്കുക. മാത്രമല്ല, നേടുന്ന പലിശയ്ക്ക് 10% / ഇൻകം ടാക്സ് സ്‌ളാബ് അനുസരിച്ചുള്ള ടാക്സ് അടയ്ക്കണം.
ഒരു ഫൈനാൻഷ്യൽ പ്രോഡക്ട് എന്ന നിലയിൽ ചിട്ടി, വളരെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. ഒരു സേവിംഗ്സ് ഇൻസ്ട്രുമെന്റ് എന്ന രീതിയിൽ പരിഗണിക്കാവുന്നതാണ്.
ചിട്ടി ലാഭമോ?
ലാഭമെന്ന് പറയാൻ കഴിയില്ല. ഉദാ - 100 മാസം ചിട്ടി . 8 വർഷം 3 മാസം. മാസാമാസം അടക്കുന്ന തുകയ്ക്ക് ഒരു റിട്ടേണുമില്ല! വീതപലിശയിനത്തിൽ ലഭിക്കുന്നത് ലാഭമല്ലേ എന്ന് ചോദിക്കാം. പക്ഷെ, അത് എത്ര ശതമാനം അപ്രിസിയേഷൻ ആവും? 4% - 5% മാത്രമാവും! ആ തുക 100 മാസം മറ്റൊരു പ്രൊഡക്ടിൽ നിക്ഷേപിച്ചാലോ? കൂട്ടു പലിശകിട്ടുന്ന പോസ്റ്റ് ഓഫിസ് നിക്ഷേപത്തിൽ പോലും കുറേ കൂടുതൽ റിട്ടേൺ കിട്ടിയേനെ. അപ്പോൾ ഇങ്ങനെ ഒരു ചോദ്യം വരാം. ഒരുമിച്ച് ഒരു തുക കിട്ടില്ലല്ലോ? ചോദ്യം ശരിയാണ്. 5 ലക്ഷം ചിട്ടി തുക വാങ്ങിയെടുക്കാൻ തന്നെ 2 ഉദ്യോഗസ്ഥ ജാമ്യം കൊടുക്കണം!! ആ രണ്ട് ജാമ്യം നൽകി മാന്യമായൊരു പലിശയ്ക്ക് എത്ര വലിയ തുക ലോണായി എടുക്കാൻ കഴിയും. അപ്പോഴാണ്...
ഇനി ഈ 100 മാസ തുക , Mutual Fund ൽ നിക്ഷേപിച്ചിരുന്നുവെങ്കിലോ? അതും വെറും 12% ശതമാനം റിട്ടേൺ ലഭിക്കുന്നതായി വിചാരിച്ചാലോ. ( 12% Mutual ഫണ്ട് നെ സംബന്ധിച്ച് നോർമൽ റിട്ടേണാണ്. ) തുക ശരാശരി 8500/ എന്ന് വിചാരിച്ചാൽ 8 വർഷം കൊണ്ട് - തുക 13.73 ലക്ഷമായി മാറിയേനെ!!! 6.5 ലക്ഷവും 7 ലക്ഷവും വാങ്ങി മടങ്ങിയവർക്ക് എത്രയാണ് നഷ്ടമെന്ന് നോക്കു. Mutual ഫണ്ട് റിട്ടേൺ 15% - 18% ഒക്കെ ആയാലോ. തുക 15.80 ലക്ഷം / 18.27 ലക്ഷം ആയി മാറിയേനെ!
അപ്പോൾ ചോദ്യം ഇങ്ങനെ : 15% / 18% ഒക്കെ സാധ്യമാണോ? അതെ, സാധ്യമാണെന്ന് മുൻ കാല പ്രകടനംങ്ങൾ പറയുന്നു. ചില ഉദാഹരണങ്ങൾ ഇതാ :-
അവസാനത്തെ കോളം കഴിഞ്ഞ 10 വർഷത്തിൽ നൽകിയ റിട്ടേണാണ്.
NB - ഈ ഫണ്ടുകൾ നിക്ഷേപ ഉപദേശമായി കരുതാതിരിക്കുക. ഒരു അഡ്വൈസറുടെ ഉപദേശമനുസരിച്ച് മാത്രം ഫണ്ടുകൾ തെരഞ്ഞെടുക്കുക
(തുടരും )
Mutual Fund Distributor | NISM Certified
Retirement Adviser | NISM Certified
A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹
മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.
📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.
---------------------------------------------------------------------------------------------------
🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...