🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Sunday, 19 January 2025

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? - Part - 4

 

എന്തിന് Mutual Fund  നിക്ഷേപിക്കണം ? – Part - 4

 📍 ചിട്ടി

 മലയാളികളുടെ പ്രിയപ്പെട്ട ഒരു ഫൈനാൻഷ്യൽ പ്രൊഡക്ടാണ് - ചിട്ടിചിട്ടിക്ക് ഒരു വലിയ ചരിത്രം തന്നെയുണ്ട്ഗ്രാമപ്രദേശങ്ങളിൽ , വീട്ടു ചിട്ടികൾ ഒരു കാലത്ത് ധാരാളമായി നടന്നിരുന്നുപെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് അവ ഉപകരിച്ചിരുന്നുകാര്യമായ ജാമ്യമൊന്നും ഇല്ലാതെ തന്നെ തുക കൈപ്പറ്റാമായിരുന്നുഎല്ലാവരും പരസ്പരം അറിയാവുന്നവർ ആണല്ലോ.

 

 പ്രോഡക്ട് , കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ , ആധുനിക കാലത്തിന് അനുയോജ്യമായ രീതിയിൽ പുനഃക്രമീകരിക്കുകയുണ്ടായി. അതാണ് നാം ഇന്ന് കാണുന്ന ചിട്ടിഅത് സർക്കാർ തന്നെ വലിയയൊരു വ്യവസായമായി വികസിപ്പിച്ചിരിക്കുന്നുഅതാണ് KSFEപ്രൈവറ്റു ചിട്ടികളും ധാരാളമായി ഉണ്ട്തൃശൂർ ആണ് ചിട്ടിയുടെ തലസ്ഥാനം എന്ന് പറയാംഅത്രയധികം ചിട്ടി സ്ഥാപനങ്ങൾ  ജില്ലയിൽ ഉണ്ട്.

 

ചിട്ടി എന്ന പ്രൊഡക്ടിനെ അടുത്തുനിന്ന് നോക്കിക്കാണാനുള്ള ശ്രമമാണിത്കുറേപ്പേരിൽ നിന്ന് , സമമായി പിരിച്ചെടുക്കുന്ന തുക , ഒരാൾക്ക് - നറുക്കെടുപ്പിലൂടെയോ ,ലേലത്തിലൂടെയോ നൽകുന്ന ഘടനയാണ് അതിനുള്ളത്ഒരു വലിയ സംഖ്യ ഒരുമിച്ച് കിട്ടുന്നു എന്ന നേട്ടമാണ് ഇതിനുള്ളത്.

 

നറുക്കിലോ / ലേലത്തിലോ കിട്ടിയ ചിട്ടിത്തുക വാങ്ങിയെടുക്കാൻ ഇത്തിരി പ്രയാസപ്പെടുംഅപ്പോൾ ചിട്ടി സ്വഭാവം മാറുകയും , ലോൺ ആയി രുപാന്തരപ്പെടുകയും ചെയ്യുംഅങ്ങനെ രണ്ടായി പ്രവർത്തിക്കുന്ന പ്രൊഡക്ടാണ് ചിട്ടി - ചിട്ടിയായും ലോണായും. 10 ലക്ഷത്തിന്റെ ചിട്ടി 30% കുറച്ച് , 7 ലക്ഷം രുപയ്ക്ക് കിട്ടി എന്ന് കരുതുക( ഫോർമാൻ കമ്മീഷൻ , അതിനുമേലുള്ള ടാക്സ് എന്നിവ കിഴിച്ച് )  തുക വാങ്ങിയെടുക്കാൻ , രണ്ട് ഉദോഗസ്ഥ ജാമ്യം നൽകണംഒരു ജാമ്യത്തിന് 4 ലക്ഷമേ കിട്ടൂഅല്ലെങ്കിൽ വസ്തുജാമ്യം പോലെയുള്ളവ നൽകണംമറ്റൊരു വഴി , അവിടെ തന്നെ FD ഇടലാണ് . 7.5 % നുമേൽ പലിശ ലഭിച്ചേക്കാംപണപ്പെരുപ്പം 7% വരെയാണെന്ന് ഓർമ്മിക്കുക. മാത്രമല്ല, നേടുന്ന പലിശയ്ക്ക് 10% / ഇൻകം ടാക്സ് സ്‌ളാബ് അനുസരിച്ചുള്ള ടാക്സ് അടയ്ക്കണം.


ഒരു ഫൈനാൻഷ്യൽ പ്രോഡക്ട് എന്ന നിലയിൽ ചിട്ടി, വളരെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. ഒരു സേവിംഗ്സ് ഇൻസ്ട്രുമെന്റ് എന്ന രീതിയിൽ പരിഗണിക്കാവുന്നതാണ്.

 

ചിട്ടി ലാഭമോ?

ലാഭമെന്ന് പറയാൻ കഴിയില്ലഉദാ - 100 മാസം ചിട്ടി . 8 വർഷം 3 മാസംമാസാമാസം അടക്കുന്ന തുകയ്ക്ക് ഒരു റിട്ടേണുമില്ലവീതപലിശയിനത്തിൽ ലഭിക്കുന്നത് ലാഭമല്ലേ എന്ന് ചോദിക്കാംപക്ഷെഅത് എത്ര ശതമാനം അപ്രിസിയേഷൻ ആവും? 4% - 5% മാത്രമാവും തുക 100 മാസം മറ്റൊരു പ്രൊഡക്ടിൽ നിക്ഷേപിച്ചാലോകൂട്ടു പലിശകിട്ടുന്ന പോസ്റ്റ് ഓഫിസ് നിക്ഷേപത്തിൽ പോലും കുറേ കൂടുതൽ റിട്ടേൺ കിട്ടിയേനെഅപ്പോൾ ഇങ്ങനെ ഒരു ചോദ്യം വരാംഒരുമിച്ച് ഒരു തുക കിട്ടില്ലല്ലോചോദ്യം ശരിയാണ്. 5 ലക്ഷം ചിട്ടി തുക വാങ്ങിയെടുക്കാൻ തന്നെ 2 ഉദ്യോഗസ്ഥ ജാമ്യം കൊടുക്കണം!!  രണ്ട് ജാമ്യം നൽകി മാന്യമായൊരു പലിശയ്ക്ക് എത്ര വലിയ തുക ലോണായി എടുക്കാൻ കഴിയുംഅപ്പോഴാണ്...

 

ഇനി  100 മാസ തുക , Mutual Fund  നിക്ഷേപിച്ചിരുന്നുവെങ്കിലോഅതും വെറും 12% ശതമാനം റിട്ടേൺ ലഭിക്കുന്നതായി വിചാരിച്ചാലോ. ( 12% Mutual ഫണ്ട് നെ സംബന്ധിച്ച് നോർമൽ റിട്ടേണാണ്. ) തുക ശരാശരി 8500/ എന്ന് വിചാരിച്ചാൽ 8 വർഷം കൊണ്ട് - തുക 13.73 ലക്ഷമായി മാറിയേനെ!!! 6.5 ലക്ഷവും 7 ലക്ഷവും വാങ്ങി മടങ്ങിയവർക്ക് എത്രയാണ് നഷ്ടമെന്ന് നോക്കുMutual ഫണ്ട് റിട്ടേൺ 15% - 18% ഒക്കെ ആയാലോതുക 15.80 ലക്ഷം / 18.27 ലക്ഷം ആയി മാറിയേനെ!

 

അപ്പോൾ ചോദ്യം ഇങ്ങനെ : 15% / 18% ഒക്കെ സാധ്യമാണോഅതെസാധ്യമാണെന്ന് മുൻ കാല പ്രകടനംങ്ങൾ പറയുന്നുചില ഉദാഹരണങ്ങൾ ഇതാ :-

അവസാനത്തെ കോളം കഴിഞ്ഞ 10 വർഷത്തിൽ നൽകിയ റിട്ടേണാണ്. 

NB - ഈ ഫണ്ടുകൾ നിക്ഷേപ ഉപദേശമായി കരുതാതിരിക്കുക. ഒരു അഡ്വൈസറുടെ ഉപദേശമനുസരിച്ച് മാത്രം ഫണ്ടുകൾ തെരഞ്ഞെടുക്കുക

(തുടരും )

 UDHAYAKUMAR S

Mutual Fund Distributor | NISM Certified 

Retirement Adviser | NISM Certified 


 

 A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹

മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.

📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.


                  👉           CLICK HERE

---------------------------------------------------------------------------------------------------


No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...