🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Sunday, 19 January 2025

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 5

 

എന്തിന് Mutual Fund നിക്ഷേപിക്കണം ? – Part - 5

 

📍 സ്വർണ്ണം

 

ഇന്ത്യക്കാരുടെ , പ്രത്യേകിച്ച് മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് - സ്വർണ്ണം. ആഭരണങ്ങൾ ആയി ആണ് മലയാളി വാങ്ങാറ്. വിവാഹങ്ങളിൽ പ്രധാന സ്ഥാനം ഇതിനുണ്ട്. 50 ,100,150,200 പവൻ നൽകൽ പ്രധാനമായി കരുതുന്നു! മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ചു സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നത് നമ്മുടെ ശീലവുമാണ്.

 

സ്വർണ്ണം എന്ന അസറ്റു ക്ലാസിനെ അടുത്തുനിന്ന് നോക്കിക്കാണാനുള്ള ഒരു ശ്രമമാണീ കുറിപ്പ്.

 

യഥാർത്ഥത്തിൽ സ്വർണ്ണം , ആഭരണമായി വാങ്ങി സൂക്ഷിക്കുന്നത് ബുദ്ധിപരമായ തീരുമാനമാണോ? ചിലർ സ്വർണ്ണ ബാറുകൾ വാങ്ങി സൂക്ഷിക്കാറുണ്ട്. സ്വർണ്ണത്തിൽ നിക്ഷേപിക്കണം എന്നതിൽ തർക്കമില്ല.പക്ഷെ , അതിനുള്ള വഴി ആഭരണം / ഗോൾഡ് ബാർ വാങ്ങി സൂക്ഷിക്കുന്നതാണോ?

 

വിൽക്കാൻ പറ്റാത്ത അസറ്റ്

വാങ്ങുന്ന നിമിഷം തന്നെ , മുടക്കിയ പണത്തിന്റെ മൂല്യം ചോർത്തിക്കളയുന്ന അസറ്റാണ് സ്വർണ്ണം. വാങ്ങിയിട്ട് ഒരു മിനിറ്റു കഴിഞ്ഞ് തിരികെ കൊടുത്താൽപ്പോലും 10- 15 % കുറഞ്ഞ തുകയേ ലഭിക്കു! അത് വിൽക്കാൻ പറ്റില്ല എന്നതാണ് മറ്റൊരു ന്യുനത. വാങ്ങിയ സ്ഥലത്തുപോലും വിൽക്കാൻ പറ്റില്ല. മാറ്റിയെടുക്കാൻ പറ്റും. വേറെ ചെറിയ കടകളിൽ , 15 - 20% നഷ്‍ടം സഹിച്ച് വിൽക്കേണ്ടി വരും!!

 

പണയം വയ്ക്കാൻ പറ്റും. 25% - 35 % മൂല്യം കുറച്ച്. അതിന് മോശമല്ലാത്ത പലിശയും നൽകേണ്ടി വരും.

 

കുറേക്കാലം സ്വർണ്ണം കൈവശം വച്ചിരുന്നാൽ മൂല്യം കൂടില്ലേ ? സ്വർണ്ണത്തിന്റെ വില മുകളിലേക്ക് തന്നെയാണ് പോകുന്നത്. കുറേക്കാലം കഴിയുമ്പോൾ കൈയിലുള്ള സ്വർണ്ണത്തിന് , കൂടുതൽ മൂല്യം കിട്ടും എന്നത് ഉറപ്പാണ്. അത് എത്ര ശതമാനം? 8 - 10 % മാത്രമേ കിട്ടാൻ സാധ്യതയുള്ളൂ.

 

മറ്റൊരു പ്രയാസം കൈയിലുള്ള സ്വർണ്ണം സൂക്ഷിച്ചു വയ്ക്കുക എന്ന കടമ്പയാണ്. 50 - 100 പവൻ ഒക്കെ വീട്ടിൽ സൂക്ഷിക്കുന്നത് നല്ല റിസ്കാണ്. അപ്പോൾ , ബാങ്കിൽ ലോക്കറിൽ സൂക്ഷിക്കാൻ ഏല്പിക്കും. നല്ലൊരു തുക ലോക്കർ വാടകയായി നൽകേണ്ടിയും വരും!

എന്തൊരു പുലിവാലാണ് ?

 

ഇതാ മറ്റൊരു ബദൽ

സ്വർണ്ണം മാറ്റി നിർത്താൻ പറ്റുന്ന ഒന്നല്ല. നമ്മുടെ ചിന്തയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ അസറ്റ് ക്ലാസ് നന്നായി ഉപയോഗിക്കാൻ കഴിയും.

സ്വർണ്ണാഭരണങ്ങൾ നമുക്ക് കൂടിയേ കഴിയൂ , ഡെയ്‌ലി ഉപയോഗത്തിന്. അതിന് എത്ര പവൻ വേണം? അത് മാത്രം വാങ്ങുക. 50 പവനൊന്നും ആരും , ഡെയ്‌ലി യൂസ് ചെയ്യാറില്ല. വിവാഹങ്ങളിൽ , 5-10 പവൻ മാത്രം ആഭരണമായി ഉപയോഗിക്കുക. ബാക്കി തുക സ്വർണ്ണത്തിൽ തന്നെ നിക്ഷേപിക്കുക . അതാണ് ബുദ്ധി പൂർവ്വമായ തീരുമാനം.

 

എങ്ങനെ സ്വർണ്ണത്തിൽ നിക്ഷേപിക്കും ?

അതിന് ഒട്ടേറെ വഴികളുണ്ട്. സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്ന Mutual fund ൽ ചേരുക എന്നതാണ് ഒരു വഴി. ഗോൾഡ് ETF ൽ നിക്ഷേപിക്കാനും കഴിയുന്നതാണ്. എന്താണ് ഇത്‌കൊണ്ടുള്ള നേട്ടം . ഒട്ടേറെ നേട്ടങ്ങൾ ഉണ്ട്.

 

1. സ്വർണ്ണത്തിന്റെ വിലയിലുണ്ടാവുന്ന വർദ്ധനവിന്റെ ഗുണം ലഭിക്കുന്നു. എപ്പോഴും വിപണി വിലയുടെ മൂല്യം നിക്ഷേപത്തിൽ കിട്ടുന്നു.

2. ഫിസിക്കലായി സൂക്ഷിക്കേണ്ടതില്ല. ഡിജിറ്റൽ രുപത്തിലാണ് സൂക്ഷിക്കപ്പെടുന്നത്.

3 . ഏറെ സുരക്ഷിതമാണ്.

4. ആവശ്യമുള്ള ആഭരണം മാത്രം അന്നത്തെ തുകയ്ക്ക് വാങ്ങാം. ബാക്കി വീണ്ടും വളർന്നുകൊണ്ടേയിരിക്കും. സ്വർണ്ണ വളർച്ചയുടെ മുഴുവൻ നേട്ടങ്ങളും ലഭിക്കുന്നു.

 

മലയാളി ഇനി ഇങ്ങനെയാണ് ചിന്തിക്കേണ്ടത് / ചിന്തിക്കാൻ പോകുന്നത്.

( തുടരും )

 UDHAYAKUMAR S

Mutual Fund Distributor | NISM Certified 

Retirement Adviser | NISM Certified 


( കൂടുതൽ വിവരങ്ങൾക്ക് : 94470 88946 / Mutual Fund Family Group ൽ ചേരാൻ -  CLICK HERE )

 


No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...