ഞാനും നിങ്ങളും അതു
തന്നെയാണ് ചെയ്യാൻ പോകുന്നത്....ചെയ്തുകൊണ്ടിരിക്കുന്നത്.
അതിന് നമുക്ക് ഒരു
ന്യായവുമുണ്ട്.
അതിതാണ് - ഞങ്ങളുടെ രക്ഷിതാക്കളും ഞങ്ങൾക്കത്
നൽകിയിട്ടില്ല!
നന്നായി അതെങ്ങനെ നൽകാമെന്ന്
ഞങ്ങൾക്കിപ്പോഴും അറിയില്ല!
പിന്നെങ്ങനെ ഞങ്ങൾ......?
സത്യമാണ്. ഞങ്ങൾക്കാരും അത് നൽകിയില്ല!
അങ്ങനെയുള്ളവർക്കാണ് ഈ കുറിപ്പ്.
മക്കൾക്ക് നിശ്ചയമായും നൽകേണ്ട
life jacket എന്താണ്?
അത് , സാമ്പത്തിക സാക്ഷരതയാണ്!
അതിന് നമ്മുടെ കുടുംബത്തിനുള്ളിൽ Space ഉണ്ടോ?
മകനോ മകളോ ആകട്ടെ, അവരെ നാം കുടുംബ ജീവിതത്തിലേക്ക് ഇറക്കി വിടുമ്പോൾ - എന്തൊക്കെ നൽകും?
ഭൂമി / വീട് / സ്വർണ്ണം / വാഹനം / പണം ......ഇവയിൽ ചിലതൊക്കെ നൽകിയേക്കാം...
ചിലർ ഈ ലിസ്റ്റിലെ എല്ലാം നൽകിയേക്കാം...
അവരോടുള്ള സ്നേഹത്തിന്റെ , വാത്സല്യത്തിന്റെ പേരിൽ ....
(ചുവടെയുള്ള ചോദ്യാവലിയിൽ ഒന്നു കണ്ണോടിക്കു. 15 സ്‌കോർ ലഭിക്കുന്നവർ - ഏറ്റവും മികച്ച രക്ഷിതാക്കൾ ആണ്. അവരുടെ മക്കൾക്ക് വഴി തെറ്റില്ല, അവർ കടക്കെണിയിൽപ്പെടുകയുമില്ല, നിശ്ചയം!!! )
👉മണി
മാനേജുമെന്റ് അവരെ പഠിപ്പിച്ചോ?
👉വരവും
ചെലവും എങ്ങനെ കൈകാര്യം
ചെയ്യണം എന്നത് പഠിപ്പിച്ചോ?
👉ലോണുകൾ
വലിയ കെണികളാണ് എന്നവരെ
പഠിപ്പിച്ചോ?
👉സ്വന്തം
വീട്ടിലെ വരവ് ചെലവുകൾ എപ്പോഴെങ്കിലും അവരെ അറിയിച്ചിട്ടുണ്ടോ?
👉സേവിംഗ്സ്
, ഇൻവെസ്റ്റ്മെന്റ് - ഇവയെക്കുറിച്ചുള്ള പ്രാഥമിക
പാഠങ്ങൾ ധരിപ്പിച്ചിട്ടുണ്ടോ?
👉പണം
അവരെ ഏല്പിച്ചിട്ട് ചെലവുകൾ
കൈകാര്യം ചെയ്യാൻ ഒരവസരമെങ്കിലും അവർക്ക് നൽകിയിട്ടുണ്ടോ?
👉ആവശ്യങ്ങളും
അത്യാവശ്യങ്ങളും - മനസ്സിലാക്കാൻ അവർക്ക്
ട്രെയിനിംഗ് നൽകിയിട്ടുണ്ടോ?
👉ബഡ്ജറ്റിംഗിനെക്കുറിച്ച് അവർക്ക് അറിവ്
നൽകിയിട്ടുണ്ടോ?
👉സാമ്പത്തിക
സ്വാതന്ത്യം എന്താണ് എന്ന്
വിശദികരിച്ചിട്ടുണ്ടോ ?
👉വരവിന്റെ
20 - 30 ശതമാനമെങ്കിലും നാളത്തെ ആവശ്യങ്ങൾക്കായി ഇൻവെസ്റ്റ് ചെയ്യണമെന്ന് ഉപദേശിച്ചിട്ടുണ്ടോ?
👉സേവിംഗ്സ്
/ ഇൻവെസ്റ്റ്മെന്റ് - ഇൻസ്ട്രമെന്റുകളെക്കുറിച്ച് അറിവ്
നൽകിയിട്ടുണ്ടോ?
👉എല്ലാവർക്കും
പെൻഷൻ ഉറപ്പാക്കുന്ന NPS പരിചയപ്പെടുത്തിയിട്ടുണ്ടോ?
👉കുടുംബത്തിൽ
വരുമാനം കൊണ്ടുവരുന്ന ആൾ
നിർബന്ധമായും Term Insurance എടുക്കേണ്ടതാണ് എന്ന്
പറഞ്ഞുകൊടുത്തിട്ടുണ്ടോ?
👉ആശുപത്രി
ചെലവുകൾക്കായി , നാം കൂട്ടി വച്ച
പണം എടുക്കാതിരിക്കാൻ - ആരോഗ്യ
ഇൻഷ്വറൻസ് നിർബന്ധമായും എടുക്കണം
എന്ന് ഉപദേശിച്ചിട്ടുണ്ടോ?
👉ഒരു
എമർജൻസി ഫണ്ട് - 6 മാസത്തെ
ചെലവിനുള്ള തുക - എപ്പോഴും
ഒരു A/C ൽ പാർക്ക് ചെയ്യണം
എന്ന് ഉപദേശിചിട്ടുണ്ടോ?
👉കുടുംബ
ജീവിതത്തിന്റെ താളം തെറ്റിത്തുടങ്ങിയാൽ - പരസ്പര
വിശ്വാസം - നഷ്ടപ്പെട്ട് തുടങ്ങിയാൽ - ആ
നിമിഷം ഗുഡ് ബൈ പറയണമെന്ന്
ഉപദേശിച്ചിട്ടുണ്ടോ?
👉സ്വയം
ജീവിക്കാനുള്ള പരിശീലനം നൽകിയിട്ടുണ്ടോ?
ഇവയാണ് ഞാൻ പറഞ്ഞ ലൈഫ് ജാക്കെറ്റ് ( life jacket )
ഇവ നൽകാതെ - കുട്ടികളെ , കാറും കോളും നിറഞ്ഞ കുടുംബ സെറ്റപ്പിലേക്ക് ഇറക്കി വിടാൻ പാടുണ്ടോ?
ഇതുകൊണ്ടുള്ള പ്രശ്നങ്ങളല്ലേ നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്?
"ചെലോർക്ക് ശര്യാവും
....കൂടുതൽ പേർക്കും........."
രക്ഷിതാക്കൾ മകനും മകൾക്കും നൽകാൻ ആഗ്രഹിക്കുന്നതൊക്കെ അവരുടെ
പേരിൽ മാത്രം നൽകുന്നതല്ലേ നല്ലത്?
പണം അവരുടെ പേരിൽ ഇൻവെസ്റ്റ്മെന്റ് ചെയ്ത് നൽകുക. സാമ്പത്തിക സ്വാത്രത്യം പരമപ്രധാനമാണ് എന്ന് മനസിലാക്കിക്കുക.
മക്കൾക്കായി എപ്പോൾ നിക്ഷേപിച്ചു തുടങ്ങണം?
കുട്ടികൾ ജനിക്കുമ്പോൾ തന്നെ എന്നതാണ് ശരിയായ ഉത്തരം!
അതിന് കഴിയാത്തവർ , ഇപ്പോൾ തന്നെ.....
അവർക്കായി എങ്ങനെ നിക്ഷേപിക്കാം?
ഈ ചോദ്യത്തിന് - എല്ലാവർക്കും
സാധുവായ ഒരു ഉത്തരമില്ല. എങ്കിലും പൊതുവായ ചില നിക്ഷേപങ്ങളെക്കുറിച്ച്
പറയാം.
1.
വളരെ ചെറിയ പ്രായത്തിൽ തന്നെ ,
കുട്ടികൾക്ക് പെൻഷൻ ലഭിക്കുന്ന പദ്ധതികളിൽ ചേർക്കുക. അതിനുള്ള പ്രധാന ഓപ്‌ഷൻസ് ഇവയാണ്. a . NPS ൽ ചേർക്കുക / b . അതിനായി Mutual
Fund ൽ Long Term നിക്ഷേപം ആരംഭിക്കുക.
2. അവരുടെ പ്രൊഫഷണൽ വിദ്യാഭ്യാസത്തിന് ആവശ്യമായ തുക -
ഭാവിയിലെ തുക - കണക്കുകൂട്ടി ആ തുക നേടാൻ ആവശ്യമായ
ഇൻവെസ്റ്റ്മെന്റ് വളരെ നേരത്തേ ആരംഭിക്കുക
3. വിവാഹം / മറ്റു ഗോളുകൾ നേടിയെടുക്കാൻ ഇൻവെസ്റ്റ്മെന്റ്
....
മക്കളെ നിക്ഷേപം പരിചയപ്പെടുത്തേണ്ടത് എപ്പോൾ?
18 വയസ്സ് തികയുമ്പോൾ തന്നെ , അവരെക്കൊണ്ട് നിക്ഷേപം തുടങ്ങിക്കണം. ചെറിയ തുകകൾ രക്ഷിതാവ്
മാസാമാസം അവരുടെ ബാങ്ക് A
/ C ൽ ഇട്ടു നൽകണം. Mutual
Fund ൽ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. പണം വളരുന്നത് അവർ കാണണം. ഇൻവെസ്റ്റ് ചെയ്തുണ്ടാക്കുന്ന
പണം കൊണ്ടാണ് ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കേണ്ടത് എന്ന് മനസിലാക്കിക്കണം.
( ബിറ്റ്കോയിൻ , ഡേ ട്രേഡിംഗ് , ഫ്യുച്ചർ & ഓപ്‌ഷൻസ് - തുടങ്ങിയ വലിയ റിസ്കുള്ള ഇൻസ്റ്റ്മെന്റുകളിൽ
എടുത്തു ചാടാതിരിക്കാൻ - എല്ലാ നിക്ഷേപ രീതികളുടെയും സ്വഭാവം
പറഞ്ഞുകൊടുക്കണം . ക്വാളിഫൈഡ് ആയ ആളുകളിൽ നിന്ന് ഉപദേശം തേടുകയാണ്
വേണ്ടത്! )
Mutual Fund ൽ നിക്ഷേപം തുടങ്ങാൻ
അവർക്ക് എന്തൊക്കെയാണ് വേണ്ടത്?
PANCARD , ADHAAR CARD , BANK
A/C
പുതിയ തലമുറ സാമ്പത്തിക സാക്ഷരതയുള്ളവരായി വളരാൻ
നാം ബോധപൂർവമായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക തന്നെ വേണം!
Mutual fund Distributor
Retirement Adviser |
NISM Certified
സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ
താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക്
-
ഞങ്ങളുടെ Whatsapp
group ൽ join ചെയ്യാവുന്നതാണ്.
👇
A
PLUS Mutual Fund SIP 🥰
Family

