🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks
Showing posts with label Personal Finance Malayalam. Show all posts
Showing posts with label Personal Finance Malayalam. Show all posts

Wednesday, 21 October 2026

Dollars and Sense: Chapter 4 — മനസ്സിലെ കള്ളികളും പണത്തിന്റെ കെണികളും (We Compartmentalize / Mental Accounting)

Dollars and Sense - 4

പ്രശസ്ത ബിഹേവിയറൽ ഇക്കണോമിസ്റ്റായ ഡാൻ ഏരിയലി (Dan Ariely), ഫിനാൻഷ്യൽ എഴുത്തുകാരനായ ജെഫ് ക്രൈസ്‌ലർ (Jeff Kreisler) എന്നിവർ ചേർന്ന് എഴുതിയ വിഖ്യാതമായ പുസ്തകമാണ് "Dollars and Sense: How We Misthink Money and How to Spend Smarter".

    മനുഷ്യർ പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ എത്രത്തോളം യുക്തിരഹിതമായാണ് (Irrational) പെരുമാറുന്നത് എന്നും, ആ അബദ്ധങ്ങൾ ഒഴിവാക്കി എങ്ങനെ ബുദ്ധിപൂർവ്വം സാമ്പത്തിക തീരുമാനങ്ങൾ എടുക്കാമെന്നും ഹാസ്യത്തിന്റെ മേമ്പൊടിയോടെ ലളിതമായി വിശദീകരിക്കുന്നതാണ് ഈ പുസ്തകം. 

Chapter - 1. Chapter 1: Don't Bet on It

chapter - 2. Dollars and SenseChapter 2: Opportunity Knocks

chapter  -  3. Dollars & Sense Ch 3: ആപേക്ഷികതയുടെ സാമ്പത്തിക കെണി


Ch 4 . FD ഇരിക്കെ ലോൺ എടുക്കാറുണ്ടോ? മെന്റൽ അക്കൗണ്ടിംഗ്!

    സാമ്പത്തിക പെരുമാറ്റശാസ്ത്രത്തിലെ (Behavioral Economics) ഏറ്റവും രസകരവും അപകടകരവുമായ ഒരു പ്രതിഭാസത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്: മെന്റൽ അക്കൗണ്ടിംഗ് (Mental Accounting).

 

    മനുഷ്യർ പണത്തെ അതിന്റെ യഥാർത്ഥ മൂല്യത്തിൽ ഒന്നായി കാണുന്നതിന് പകരം, മനസ്സിൽ ഓരോ ആവശ്യത്തിനും പണം വന്ന വഴിക്കും അനുസരിച്ച് വെവ്വേറെ 'കള്ളികൾ' അല്ലെങ്കിൽ 'അറകൾ' ഉണ്ടാക്കി പണം ചെലവഴിക്കുന്ന രീതിയാണിത്.

 

1. എന്താണ് മെന്റൽ അക്കൗണ്ടിംഗ്? (The Illusion of Mental Buckets)

    സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമപ്രകാരം പണം 'Fungible' ആണ് — അതായത് നിങ്ങളുടെ പോക്കറ്റിലുള്ള ₹500 നോട്ടിന്റെ വാങ്ങൽശേഷി എപ്പോഴും തുല്യമാണ്. എന്നാൽ നമ്മുടെ തലച്ചോറ് പണത്തിന് ഓരോ പേരുകൾ നൽകി മനസ്സിൽ പ്രത്യേക അക്കൗണ്ടുകൾ സൂക്ഷിക്കുന്നു:

 

  • "ഇത് മാസശമ്പളം" (ഭയത്തോടെ, സൂക്ഷിച്ച് ചെലവഴിക്കേണ്ട പണം)

 

  • "ഇത് ബോണസ് / ലോട്ടറി" (ആഘോഷിക്കാൻ കിട്ടിയ ഫ്രീ പണം)

 

  • "ഇത് കുട്ടികളുടെ ഭാവിക്കുള്ളത്" (തൊടാൻ പാടില്ലാത്ത പണം)

 

  • "ഇത് അവധിക്കാല യാത്രയ്ക്കുള്ളത്" (ധൂർത്തടിക്കാനുള്ള പണം)

 

    ഈ വേർതിരിവുകൾ പലപ്പോഴും തികച്ചും യുക്തിരഹിതമായ സാമ്പത്തിക നഷ്ടങ്ങളിലേക്ക് നമ്മെ നയിക്കുന്നു.


2. പണം വന്ന വഴി അനുസരിച്ചുള്ള വിവേചനം (Source-Dependent Spending)

    പണം എങ്ങനെ നമ്മുടെ കയ്യിലെത്തി എന്നതിനെ ആശ്രയിച്ചാണ് നാം അതിന് വില കൽപ്പിക്കുന്നത്.

 

  • കഠിനാധ്വാനം vs ഭാഗ്യപ്പണം (House Money Effect):

 

    • നമ്മുടെ നാട്ടിലെ ഉദാഹരണം: മാസം മുഴുവൻ അധ്വാനിച്ച് കിട്ടുന്ന ₹40,000 ശമ്പളത്തിൽ നിന്ന് ₹1,000 രൂപ സിനിമയ്ക്കോ റസ്റ്റോറന്റിലോ ചെലവഴിക്കാൻ സാധാരണക്കാർ രണ്ട് വട്ടം ആലോചിക്കും. എന്നാൽ അപ്രതീക്ഷിതമായി ഒരു ₹5,000 ബോണസോ, ഇൻകം ടാക്സ് റീഫണ്ടോ, ചിട്ടി ലേല മിച്ചമോ കയ്യിൽ വന്നാൽ, "ഇത് ഫ്രീയായി വന്നതല്ലേ" എന്ന് പറഞ്ഞ് അന്നുതന്നെ ഏറ്റവും വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിയോ ലക്ഷ്വറി ഹോട്ടലിൽ പോയോ ചെലവഴിക്കുന്നു.

 

    • യാഥാർത്ഥ്യം: അധ്വാനിച്ചുണ്ടാക്കിയ ₹1,000 നോട്ടും ബോണസായി കിട്ടിയ ₹1,000 നോട്ടും ഒരേ റിസർവ് ബാങ്ക് അച്ചടിച്ച, ഒരേ വാങ്ങൽശേഷിയുള്ള പണമാണ്. രണ്ടിനും ഒരേ മൂല്യമാണെന്ന സത്യം തലച്ചോറ് മറക്കുന്നു.

 

3. ഒരേസമയം നിക്ഷേപകനും കടക്കാരനുമാകുന്ന വൈരുദ്ധ്യം (Borrowing While Saving)

    മെന്റൽ അക്കൗണ്ടിംഗ് ഉണ്ടാക്കുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടമാണിത്. പലരും സ്വന്തം പണം കുറഞ്ഞ പലിശയ്ക്ക് ബാങ്കിൽ സൂക്ഷിച്ചുകൊണ്ട്, ഉയർന്ന പലിശയ്ക്ക് പുറത്തുനിന്ന് വായ്പയെടുക്കുന്നു.

 

  • നമ്മുടെ നാട്ടിലെ നിത്യജീവിത ഉദാഹരണം:

 

    • ഒരു വ്യക്തിയുടെ ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലോ ഫിക്സഡ് ഡെപ്പോസിറ്റിലോ (FD) ₹3 ലക്ഷം രൂപ 6% പലിശയ്ക്ക് കിടക്കുന്നുണ്ട് എന്ന് കരുതുക.

 

    • വീട്ടിലേക്ക് ഒരു പുതിയ ടിവിയോ സ്കൂട്ടറോ വാങ്ങാൻ ₹1 ലക്ഷം രൂപ ആവശ്യമായി വരുമ്പോൾ, ബാങ്കിലുള്ള FD ക്ലോസ് ചെയ്യാൻ അയാൾ മടിക്കുന്നു. പകരം 14% മുതൽ 16% വരെ പലിശയുള്ള ക്രെഡിറ്റ് കാർഡ് EMI അല്ലെങ്കിൽ പേഴ്സണൽ ലോൺ എടുക്കുന്നു!

 

    • കാരണം: മനസ്സിൽ FD എന്നത് "അടിയന്തര ഘട്ടങ്ങൾക്കുള്ള പവിത്രമായ പണം" എന്ന കള്ളിയിലാണ്. EMI എന്നത് "മാസച്ചെലവുകൾ" എന്ന കള്ളിയിലും. ഒരു വശത്ത് 6% ലാഭിക്കാൻ വേണ്ടി മറ്റൊരു വശത്ത് 15% നഷ്ടപ്പെടുത്തുന്ന വലിയൊരു അബദ്ധമാണ് ഇവിടെ സംഭവിക്കുന്നത്.

 

4. മുൻകൂട്ടി അടച്ച പണത്തിന്റെ മനോഭാവം (Prepaid vs Out-of-Pocket)

    പണം മുൻകൂട്ടി നൽകിക്കഴിഞ്ഞാൽ പിന്നീട് ആ സേവനം സൗജന്യമാണെന്ന് തലച്ചോറ് തെറ്റിദ്ധരിക്കുന്നു.

 

  • നാട്ടിലെ ഉദാഹരണം:
    • ടൂർ പാക്കേജുകൾ & റിസോർട്ടുകൾ: വെക്കേഷൻ യാത്രയ്ക്ക് 2 മാസം മുൻപേ ₹50,000 കൊടുത്ത് ഒരു 'ഓൾ ഇൻക്ലൂസീവ്' പാക്കേജ് ബുക്ക് ചെയ്യുന്നു എന്ന് കരുതുക. യാത്ര പോകുന്ന ദിവസം റിസോർട്ടിലെ ഭക്ഷണം കഴിക്കുമ്പോഴോ സൗകര്യങ്ങൾ ഉപയോഗിക്കുമ്പോഴോ നാം വിചാരിക്കും: "ഇതൊക്കെ ഫ്രീയാണല്ലോ!" യഥാർത്ഥത്തിൽ സ്വന്തം വിയർപ്പിന്റെ പണമാണ് അവിടെ പോകുന്നതെന്ന് അപ്പോൾ ഓർമ്മവരില്ല.

 

    • മൊബൈൽ വാലറ്റുകൾ & സബ്സ്ക്രിപ്ഷനുകൾ: ആമസോൺ പ്രൈം അല്ലെങ്കിൽ ഹോട്ട്സ്റ്റാർ പോലുള്ളവയ്ക്ക് വർഷത്തിൽ ഒരിക്കൽ ₹1,500 അടച്ചു കഴിഞ്ഞാൽ, പിന്നീട് അതിൽ സിനിമ കാണുന്നത് സൗജന്യമാണെന്ന തോന്നലുണ്ടാകുന്നു.

 

5. ബിസിനസ്സുകാരും മാർക്കറ്റുകളും ഇത് എങ്ങനെ മുതലെടുക്കുന്നു?

    കച്ചവടക്കാർ നമ്മുടെ മനസ്സിലെ ഈ 'അറകളെ' സമർത്ഥമായി ചൂഷണം ചെയ്യുന്നുണ്ട്:

  • ഗിഫ്റ്റ് കാർഡുകൾ (Gift Cards): ഒരു കട ₹1,000 രൂപയുടെ ഗിഫ്റ്റ് കാർഡ് നൽകുമ്പോൾ, അത് കയ്യിലുള്ള വ്യക്തി വിചാരിക്കുന്നത് "ഇത് ഫ്രീ മണിയാണ്" എന്നാണ്. അതുകൊണ്ട് ആ ₹1,000 രൂപയുടെ കാർഡ് ഉപയോഗിക്കാൻ പോയി അയാൾ ₹2,500 രൂപയുടെ സാധനങ്ങൾ വാങ്ങിപ്പോരുന്നു (കടക്കാരന് ₹1,500 ലാഭം!).

 

  • ലക്ഷ്യങ്ങളുടെ പേരിലുള്ള സേവിംഗ്സ് അക്കൗണ്ടുകൾ: "മകളുടെ കല്യാണം", "പുതിയ വീട്" എന്നിങ്ങനെ ലേബൽ ഒട്ടിച്ചു നൽകി ബാങ്കുകൾ കുറഞ്ഞ പലിശയ്ക്ക് പണം സ്വരൂപിക്കുന്നു.

 

ഈ അധ്യായം നൽകുന്ന പ്രധാന പാഠങ്ങൾ (Core Takeaways):

  1. പണത്തിന് നിറമോ ജാതിയോ ഇല്ല (Money is Money): ശമ്പളമായി കിട്ടിയാലും, ലോട്ടറിയടിച്ചാലും, ബന്ധുക്കൾ ഗിഫ്റ്റായി തന്നാലും ഓരോ രൂപയും തുല്യമാണ്. അപ്രതീക്ഷിതമായി പണം കിട്ടുമ്പോൾ അത് ധൂർത്തടിക്കാതെ ദീർഘകാല നിക്ഷേപങ്ങളിലേക്ക് (SIP അല്ലെങ്കിൽ ഡെബ്റ്റ് ക്ലോസിംഗ്) മാറ്റുക.

 

  1. ഉയർന്ന പലിശയുള്ള കടങ്ങൾ ആദ്യം തീർക്കുക: സേവിംഗ്സ് അക്കൗണ്ടിലോ FD-യിലോ പണം വെച്ചുകൊണ്ട് ഉയർന്ന പലിശയുള്ള പേഴ്സണൽ ലോണോ ക്രെഡിറ്റ് കാർഡ് കുടിശ്ശികയോ കൊണ്ടുനടക്കരുത്. ആദ്യം ഉയർന്ന പലിശയുള്ള ബാധ്യതകൾ ഒഴിവാക്കുക.

 

  1. മെന്റൽ അക്കൗണ്ടിംഗിനെ പോസിറ്റീവായി പ്രയോജനപ്പെടുത്തുക: ഈ മനഃശാസ്ത്രത്തെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാം. ശമ്പളം കിട്ടുന്ന ദിവസം തന്നെ ഓട്ടോമാറ്റിക് SIP വഴി പണം അക്കൗണ്ടിൽ നിന്ന് മാറ്റി "ഇത് നിക്ഷേപത്തിനുള്ളതാണ്" എന്ന ഉറച്ച കള്ളിയിലേക്ക് മാറ്റിവെക്കുക. അപ്പോൾ ബാക്കിയുള്ള തുക കൊണ്ട് മാത്രം ജീവിക്കാൻ തലച്ചോറ് തനിയെ ശീലിച്ചുകൊള്ളും.

📞 Need Help?

Contact :  UDHAYAKUMAR S 

AMFI Registered Mutual Fund Distributor (ARN: 313072) & Retd Higher Secondary Teacher

Manappuram , Malayinkeezhu | 📧aplusmutualfundsip@gmail.com | 📱 94470 88946

📍 Thiruvananthapuram, Kerala
📲
Chat on WhatsApp
🌐
Visit Blog

Our books 

📅 മണി സൺഡേയ്സ് – എല്ലാ ഞായറാഴ്ചയും സാമ്പത്തിക പാഠങ്ങൾ | ലളിതമായ മലയാളത്തിൽ!

Wealth Wednesdays


📢 Follow for Malayalam Financial Tips

👉 Subscribe to our blog for weekly posts on SIP, Mutual Funds, NPS, and investment planning.
Follow us on
Facebook | Instagram | YouTube 



Saturday, 17 October 2026

Money Sundays - 46 / 52 | ശമ്പള ദിവസം വരുന്ന ആ SIP മെസ്സേജ്! മലയാളികളുടെ രസകരമായ ഭാവമാറ്റങ്ങളും ചിരിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളും 😄💸

Money Sundays - 46 / 52

When SIP Deducts on Salary Day: മലയാളികളുടെ ഭാവങ്ങൾ 😄

✍️ ഉദയകുമാർ എസ് (AMFI-Registered Mutual FundDistributor, ARN: 313072, തിരുവനന്തപുരം)


നമസ്കാരം സുഹൃത്തുക്കളേ, 

    നമ്മുടെ ‘മണി സൺഡേയ്‌സ്’ (Money Sundays) സാമ്പത്തിക സാക്ഷരതാ പരമ്പരയുടെ 46-ആം അധ്യായത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗൗരവമേറിയ സാമ്പത്തിക തത്വങ്ങളും, അമേരിക്കൻ-ഇന്ത്യൻ മാർക്കറ്റ് താരതമ്യങ്ങളും, 25 വർഷത്തെ മ്യൂച്വൽ ഫണ്ട് കോമ്പൗണ്ടിംഗ് പട്ടികകളുമൊക്കെയാണല്ലോ നാം ചർച്ച ചെയ്തത്. ഇത്തവണ അല്പം ചിരിക്കാനും ചിന്തിക്കാനും വേണ്ടിയുള്ള ഒരു വിഷയമാകാം എന്ന് കരുതി.

    ഒരു ശരാശരി മലയാളിയുടെ, പ്രത്യേകിച്ച് നമ്മളെപ്പോലെയുള്ള അധ്യാപകരുടെയും സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെയും മാസത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ: ശമ്പള ദിവസം (Salary Day)!


    മൊബൈൽ ഫോണിൽ ആദ്യത്തെ നോട്ടിഫിക്കേഷൻ വരുന്നു:

 

"Dear Customer, your Account has been credited with Salary INR 58,450..."

 

    ആഹാ! എന്തൊരു സന്തോഷം! ആ നിമിഷം മനസ്സ് ഒരു പച്ചപിടിച്ച താഴ്‌വരപോലെ കുളിരണിയും. മനസ്സിൽ അടുത്ത നിമിഷം തന്നെ ആ പഴയ ശ്രീനിവാസൻ സിനിമയിലെ ഡയലോഗ് ഓടിയെത്തും: "ഇനി ഈ ലോകം എന്റെ കാൽച്ചുവട്ടിൽ!" ഇന്ന് വൈകുന്നേരം വീട്ടിലേക്ക് പോകുമ്പോൾ കുടുംബത്തിന് ഒരു പൊതി സ്പെഷ്യൽ ചിക്കൻ ബിരിയാണി, കുട്ടികൾക്ക് ഐസ്ക്രീം, ആമസോണിലെ കാർട്ടിൽ കിടക്കുന്ന സാധനങ്ങളുടെ ഓർഡർ... ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഗമയിലാണ് അരമണിക്കൂർ നമ്മൾ ഇരിക്കുക.

 

    പക്ഷേ, ആ സന്തോഷത്തിന് കൃത്യം 2 മണിക്കൂറിന്റെ ആയുസ്സേയുള്ളൂ! ഉച്ചയ്ക്ക് 1:30 ആകുമ്പോഴേക്കും ഫോൺ വീണ്ടും ഒന്ന് വൈബ്രേറ്റ് ചെയ്യും. ഇത്തവണ ശബ്ദം അല്പം കനത്തതാണ്:


"Alert: INR 10,000 debited from your Account towards NACH/SIP Mutual Fund Investment..."

 

    തീർന്നു! മുഖത്തെ ചിരി മാഞ്ഞു. ബിരിയാണി മനസ്സിൽ നിന്ന് മാഞ്ഞ് തട്ടുകടയിലെ കട്ടൻ ചായയും പരിപ്പുവടയുമായി ചുരുങ്ങി. "ആഹാ... വന്നു... എന്റെ പൈസ അറുത്തുമാറ്റാൻ അവൻ കൃത്യസമയത്ത് തന്നെ എത്തി!"

 

    ഒരു ശരാശരി മലയാളി നിക്ഷേപകന്റെ ഉള്ളിലൂടെ ആ നിമിഷം കടന്നുപോകുന്ന വികാര വിചാരങ്ങൾ, സിനിമാറ്റിക് ഭാവങ്ങൾ, ഇതിന് പിന്നിലെ അറിഞ്ഞിരിക്കേണ്ട മനഃശാസ്ത്രം എന്നിവയിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.



1. ശമ്പളം അക്കൗണ്ടിൽ കയറുമ്പോഴുള്ള 5 ഘട്ടങ്ങൾ (The Salary Day Drama)

    ഒരു ശമ്പള ദിവസം ഓരോ ശമ്പളക്കാരന്റെയും ജീവിതത്തിൽ നടക്കുന്നത് ഒരു മൂന്ന് മണിക്കൂർ സൂപ്പർഹിറ്റ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ്.


ഒരു ശമ്പള ദിവസത്തെ ഭാവമാറ്റങ്ങൾ (The Cycle)

ഘട്ടം / സമയം

ഭാവമാറ്റം / സാഹചര്യം

വിവരണം

1

രാവിലെ 10:00 AM

"ഞാൻ രാജാവ്!"

2

ഉച്ചയ്ക്ക് 01:15 PM

"അവൻ എത്തി!"

3

ഉച്ചയ്ക്ക് 01:30 PM

അഞ്ച് ഭാവങ്ങൾ

4

വൈകുന്നേരം 06:00 PM

യാഥാർത്ഥ്യബോധം

5

20 വർഷങ്ങൾക്ക് ശേഷം

ദീർഘകാല നേട്ടം

ഘട്ടം 1: പരമാധികാര പ്രഖ്യാപനം (The Sovereign King)

    ശമ്പളം അക്കൗണ്ടിൽ വന്ന ആദ്യ മിനിറ്റുകളിൽ ഒരാൾ പെരുമാറുന്നത് കണ്ടാൽ തോന്നും റിസർവ് ബാങ്ക് ഗവർണർ പുതിയ നോട്ടടിക്കാൻ തന്നോട് അനുവാദം ചോദിക്കാൻ വരികയാണെന്ന്. സഹപ്രവർത്തകരോട് ചായ കുടിക്കാൻ പറയുമ്പോൾ "ഇന്ന് ചായ ഞാൻ വാങ്ങാം, എല്ലാവർക്കും ഓരോ പരിപ്പുവട കൂടി എടുത്തോളൂ" എന്നൊരു ദാനശീലന്റെ ഭാവം വരും.


ഘട്ടം 2: മിന്നൽ പ്രഹരം (The Silent Heart Attack)

    ഓട്ടോ-ഡെബിറ്റ് മെസ്സേജ് സൗണ്ട് കേൾക്കുമ്പോഴാണ് കണ്ണ് തുറക്കുന്നത്. സത്യത്തിൽ ഈ SIP നമ്മൾ തന്നെ സ്വന്തം കൈപ്പടയിൽ ഫോമിൽ ഒപ്പിട്ടോ അല്ലെങ്കിൽ ഒ.ടി.പി (OTP) അടിച്ചോ സെറ്റ് ചെയ്തതാണ്! ആരും നമ്മളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ചെയ്യിച്ചതല്ല. എന്നിട്ടും ആ മെസ്സേജ് വരുമ്പോൾ തോന്നുക, ബാങ്കുകാർ കൊള്ളസംഘത്തെ വിട്ട് നമ്മുടെ വീട് കൊള്ളയടിച്ചതുപോലെയാണ്.


ഘട്ടം 3: ക്ലാസിക് മലയാളം സിനിമാ റിയാക്ഷനുകൾ!

    ഈ മെസ്സേജ് കാണുമ്പോൾ മലയാളിയുടെ മനസ്സിൽ മിന്നിമറയുന്ന ചില പ്രമുഖ സിനിമ ഡയലോഗുകളുണ്ട്:

  • സലിം കുമാർ മോഡ്: "എനിക്ക് വയ്യേ... ഇപ്പൊ തന്ന പൈസയാണല്ലോ സാറേ കൺമുന്നിൽ വെച്ച് ഇങ്ങനെയങ്ങ് തട്ടിയെടുക്കുന്നത്!"

 

  • ജഗതി ശ്രീകുമാർ മോഡ്: "ഞാൻ അറിഞ്ഞില്ലല്ലോ ദൈവമേ... ഈ ബാങ്കുകാർക്ക് എന്നോട് ഇത്രയും വലിയ ശത്രുത ഉണ്ടായിരുന്ന കാര്യം!"

 

  • ഇന്നസെന്റ് മോഡ്: "അല്ല ഉദയകുമാർ മാഷേ... ഇതിപ്പോ നമ്മളോട് ഒരു വാക്ക് ചോദിക്കണ്ടേ? ശമ്പളം കയറി ഒന്നു ചൂടാറുന്നതിന് മുൻപ് തന്നെ വലിച്ച് ഊറ്റിക്കൊണ്ടുപോകാൻ ഇതെന്താ പഞ്ചായത്ത് കിണറോ?"

 

  • ശ്രീനിവാസൻ മോഡ് (സന്ദേശം): "രാജ്യത്ത് ദാരിദ്ര്യവും പണപ്പെരുപ്പവും നടമാടുമ്പോൾ, എന്റെ പോക്കറ്റിൽ കയ്യിട്ട് വാരുന്ന ഈ ബൂർഷ്വാ മ്യൂച്വൽ ഫണ്ടുകാരെ ഞാൻ..."

 

2. അധ്യാപകരുടെ സ്റ്റാഫ് റൂമിലെ / മറ്റു ഓഫീസുകളിലെ  'SIP ചർച്ചകൾ'

    നമ്മുടെ സ്കൂളുകളിലെയും കോളേജുകളിലെയും (മറ്റു ഓഫീസുകളിലും) സ്റ്റാഫ് റൂമുകൾ ശമ്പള ദിവസങ്ങളിൽ സാമ്പത്തിക തത്വചിന്തകളുടെ വലിയൊരു വേദിയായി മാറാറുണ്ട്.

    ശമ്പളം കയറി ഉച്ചയാകുമ്പോൾ സ്റ്റാഫ് റൂമിൽ മൂന്ന് തരത്തിലുള്ള അധ്യാപകരെ കാണാം: ( എല്ലാ ഓഫീസുകളിലും ഇങ്ങനെ ആവാം. ഞാൻ അധ്യാപകനായതുകൊണ്ട് ഈ ഉദാഹരണം എടുത്തു എന്നേയുള്ളൂ )


ടൈപ്പ് 1: "കൺമുന്നിൽ കാണാത്ത പണം എന്റേതല്ല" തിയറിക്കാർ

    ഇവർ പരമ്പരാഗത ചിന്താഗതിക്കാരാണ്. "എന്റെ മാഷേ, ഈ മ്യൂച്വൽ ഫണ്ടിൽ പോയി കിടക്കുന്ന പണം എവിടെ കിടക്കുന്നു എന്ന് വല്ല നിശ്ചയവുമുണ്ടോ? അതവിടെ കിടന്ന് കടലിലെ തിരമാലപോലെ മുകളിലേക്കും താഴേക്കും പോകുന്നു. അഞ്ചാം തീയതി ആകുമ്പോൾ പൈസ പിടിച്ചുകൊണ്ട് പോകും. പെൻഷൻ ആകുമ്പോൾ വല്ലതും കയ്യിൽ കിട്ടുമോ ആവോ! അതിലും ഭേദം ചിട്ടി വിളിച്ചെടുത്ത് നാല് പവന്റെ വള വാങ്ങി ലോക്കറിൽ വെക്കുന്നതായിരുന്നു."


ടൈപ്പ് 2: "നാളെ ആര് കണ്ടു?" പാർട്ടികൾ

    "അയ്യോ മാഷേ, ജീവിക്കുന്നത് ഇന്നല്ലേ? നാളെ നമ്മൾ ജീവനോടെ ഉണ്ടാകുമോ എന്ന് ആർക്കറിയാം? ഈ ചെറുപ്പകാലത്ത് അടിച്ചുപൊളിക്കാതെ 60 വയസ്സാകുമ്പോൾ കോടികൾ ഉണ്ടാക്കിയിട്ട് എന്ത് ചെയ്യാനാ? അന്ന് പ്രഷറും ഷുഗറും കാരണം ഡോക്ടർ ഉപ്പും മധുരവും കഴിക്കാൻ സമ്മതിക്കില്ല. ഈ പൈസ പിടിക്കുന്നത് നിർത്തിവെക്കാൻ വല്ല വഴിയുമുണ്ടോ?"


ടൈപ്പ് 3: മിണ്ടാതിരിക്കുന്ന 'ബുദ്ധിമാൻ'

    ഇദ്ദേഹം വലിയ ബഹളമൊന്നും ഉണ്ടാക്കില്ല. ശമ്പളം വരുമ്പോൾ ₹15,000 കൃത്യമായി ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളിലേക്ക് പോകും. സ്റ്റാഫ് റൂമിൽ വെറുതെ പുഞ്ചിരിച്ച് ഇരിക്കും. കാരണം, കഴിഞ്ഞ 10 വർഷമായി ഇദ്ദേഹം ഈ 'ഡെബിറ്റ് വേദന' സഹിക്കുന്നുണ്ട്; പോർട്ട്ഫോളിയോയിൽ ലക്ഷങ്ങൾ വളർന്ന് കിടക്കുന്നത് ഇയാൾക്ക് മാത്രമേ അറിയൂ!


3. എന്തുകൊണ്ട് ഈ 'ഡെബിറ്റ് മെസ്സേജ്' ഇത്രയധികം വേദനയുണ്ടാക്കുന്നു? (ബിഹേവിയറൽ ഇക്കണോമിക്സ്)

    ഡാൻഏരിയലിയുടെ 'Dollars and Sense' പുസ്തകത്തെക്കുറിച്ച് നാം മുൻ അധ്യായങ്ങളിൽ വിശദമായി പഠിച്ചതാണ്. ഒരു മനുഷ്യൻ പണം ചെലവഴിക്കുമ്പോൾ അവന്റെ മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസമുണ്ട് — "The Pain of Paying" (പണം കൊടുക്കുമ്പോഴുണ്ടാകുന്ന വേദന).

 

    നാം കാർഡ് സ്വൈപ്പ് ചെയ്യുമ്പോഴോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോഴോ ഈ വേദന പെട്ടെന്ന് അനുഭവപ്പെടില്ല. എന്നാൽ സ്വന്തം അക്കൗണ്ടിൽ നിന്ന് കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ പണം മറ്റൊരു ഫണ്ടിലേക്ക് പോകുന്നത് കാണുമ്പോൾ തലച്ചോറിലെ വേദന അറിയുന്ന കേന്ദ്രങ്ങൾ (Pain receptors) ഉണരും.

 

    ഇവിടെ സംഭവിക്കുന്ന മാനസിക വ്യാപാരങ്ങൾ ഇവയാണ്:

  1. Loss Aversion (നഷ്ടഭയം):

    മനുഷ്യന് ഒരു ₹5,000 രൂപ ലാഭം കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷത്തേക്കാൾ ഇരട്ടി വേദനയാണ് കയ്യിലിരിക്കുന്ന ₹5,000 നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്നത്. SIP ഡെബിറ്റ് ആകുമ്പോൾ നമ്മൾ ചിന്തിക്കുന്നത് "എന്റെ അക്കൗണ്ടിൽ നിന്ന് ₹10,000 പോയല്ലോ" എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ പണം പോയതല്ല; അത് നിങ്ങളുടെ ഒരു പോക്കറ്റിൽ നിന്ന് (Current/Savings Account) മറ്റൊരു ലക്ഷ്യത്തിന് വേണ്ടി കൂടുതൽ വളർച്ച തരുന്ന വലിയൊരു പോക്കറ്റിലേക്ക് (Wealth-generating Equity Portfolio) മാറ്റിയിടുക മാത്രമാണ് ചെയ്തത്!

 

  1. Present Bias (വർത്തമാനകാല പക്ഷപാതം):

    മനുഷ്യന്റെ മനസ്സ് എപ്പോഴും 'ഇന്നത്തെ' സന്തോഷങ്ങളെയാണ് കൊതിക്കുന്നത്. ഇന്ന് വൈകുന്നേരം ഓർഡർ ചെയ്യാവുന്ന ഒരു ഗാഡ്‌ജറ്റോ ഡ്രസ്സോ ആണ് കണ്മുന്നിൽ കാണുന്നത്. 2040-ൽ വരാൻ പോകുന്ന റിട്ടയർമെന്റോ, 2035-ൽ വരാൻ പോകുന്ന മക്കളുടെ വിദ്യാഭ്യാസ ചെലവോ തലച്ചോറിന് ഒരു അമൂർത്തമായ (abstract) ചിത്രമാണ്. അതുകൊണ്ട്, അദൃശ്യമായ ഭാവിക്കുവേണ്ടി ഇന്നത്തെ ദൃശ്യമായ സുഖങ്ങൾ ഉപേക്ഷിക്കേണ്ടി വരുന്നതിലുള്ള സ്വാഭാവികമായ സങ്കടമാണിത്.

 

4. ശമ്പള ദിവസം തന്നെ SIP ഡെബിറ്റ് വെക്കുന്നതിലെ 'ക്രൂരമായ ബുദ്ധി'!

    എന്റെ പല ക്ലയന്റുകളും എന്നോട് ചോദിക്കാറുണ്ട്: "മാഷേ, ഈ SIP തീയതി ശമ്പളം കിട്ടുന്ന 1- ആം തീയതിയോ 5- ആം തീയതിയോ തന്നെ വെക്കണമെന്ന് നിങ്ങൾക്ക് എന്താ ഇത്ര നിർബന്ധം? അതൊരു 25- ആം തീയതി ആക്കിക്കൂടെ? അതാവുമ്പോൾ മാസത്തെ ബാക്കി ചെലവുകളൊക്കെ കഴിഞ്ഞ് മിച്ചം വരുന്ന കാശ് നിക്ഷേപിക്കാമല്ലോ!"

 

    ഇവിടെയാണ് അധ്യാപകനായ എന്റെ ഉള്ളിലെ ഉപദേഷ്ടാവ് ചിരിക്കുന്നത്.

 

വാരൻ ബഫറ്റ് (Warren Buffett) പറഞ്ഞ വിഖ്യാതമായ ഒരു സുവർണ്ണ നിയമമുണ്ട്:


"Do not save what is left after spending, but spend what is left after saving."

(ചെലവഴിച്ചതിന് ശേഷം മിച്ചം പിടിക്കരുത്; മറിച്ച്, നിക്ഷേപിച്ചതിന് ശേഷം ബാക്കി വരുന്ന തുക മാത്രം ചെലവഴിക്കുക).

 

    മാസാവസാനം 25- ആം തീയതിയിലേക്ക് SIP വെച്ചാൽ സംഭവിക്കുന്നത് എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം:

 

  • 10- ആം തീയതി: വീട്ടിലെ പലവ്യഞ്ജനങ്ങളും അത്യാവശ്യ സാധനങ്ങളും വാങ്ങി.

 

  • 15- ആം തീയതി: കുട്ടികളുടെ ട്യൂഷൻ ഫീസും അനുബന്ധ ചെലവുകളും കഴിഞ്ഞു.

 

 

  • 22- ആം തീയതി: ഒരു കല്യാണവും രണ്ട് ഗൃഹപ്രവേശവും വന്നു; കവറിലിട്ട് കൊടുക്കൽ കഴിഞ്ഞു.

 

  • 25- ആം തീയതി: അക്കൗണ്ട് ബാലൻസ് നോക്കുമ്പോൾ ബാക്കി ₹420! അപ്പോൾ ബാങ്കിൽ നിന്ന് അടുത്ത മെസ്സേജ് വരും: "SIP Failed due to Insufficient Funds, Penalty ₹295 Charged!"

 

    ഇത് ഒഴിവാക്കാനാണ് "PayYourself First" എന്ന ശാസ്ത്രീയ തത്വം നാം പ്രയോഗിക്കുന്നത്. ശമ്പളം കിട്ടിയ ഉടൻ തന്നെ നിങ്ങളുടെ ഭാവിക്കുള്ള വിഹിതം മാറ്റിവെക്കുക. ബാക്കി തുക കൊണ്ട് കുടുംബം നടത്താൻ മനസ്സ് സ്വയം വഴി കണ്ടെത്തിക്കോളും. മനുഷ്യന്റെ അഡ്ജസ്റ്റ്മെന്റ് കപ്പാസിറ്റി അപാരമാണ്!

 

    ₹50,000 ശമ്പളമുള്ള ഒരാൾക്ക് ₹40,000 രൂപയാണ് കയ്യിൽ കിട്ടുന്നതെങ്കിൽ, അയാൾ ₹40,000 കൊണ്ട് ആ മാസം ജീവിച്ചു തീർക്കും. ആ ₹10,000 അദൃശ്യമായി വളർന്നുകൊണ്ടേയിരിക്കും.


5. ഒരു ദിവസത്തെ വേദന, 25 വർഷത്തെ ആശ്വാസം!

    ശമ്പള ദിവസം വരുന്ന ആ ₹5,000 അല്ലെങ്കിൽ ₹10,000 രൂപയുടെ മെസ്സേജ് കണ്ട് നെടുവീർപ്പിടുന്നവർ ഒരു നിമിഷം കഴിഞ്ഞ ആഴ്ച നാം പഠിച്ച '25 വർഷങ്ങൾ, 25 പാഠങ്ങൾ' എന്ന അധ്യായത്തിലെ കണക്കുകൾ ഒന്ന് ഓർത്തുനോക്കൂ:

 

    2000-ൽ ഒരു സർക്കാർ ജീവനക്കാരനോ അധ്യാപകനോ ഇതേപോലെ ഓരോ മാസവും "അയ്യോ എന്റെ ₹5,000 പോയേ" എന്ന് സങ്കടപ്പെട്ട് SIP തുടർന്നു. വർഷം തോറും വെറും 10% തുക മാത്രം കൂട്ടി നൽകി (Step-up SIP).

 

    ഇന്ന് കാൽനൂറ്റാണ്ട് കഴിഞ്ഞ് വിരമിക്കുമ്പോൾ ആ നിക്ഷേപത്തിന്റെ മൂല്യം എത്രയാണ്? ഏകദേശം ₹14.94 കോടി രൂപ!

 

അന്ന് ആ വ്യക്തി:

 

  • "ഇന്ന് ബിരിയാണി കഴിക്കാൻ കാശില്ല" എന്ന് പറഞ്ഞ് ആ SIP നിർത്തിയിരുന്നെങ്കിലോ?
  • "സെയിലിൽ 50% ഓഫറിൽ ഫോൺ കിട്ടുന്നുണ്ട്, ഈ മാസം SIP വേണ്ട" എന്ന് വെച്ചിരുന്നെങ്കിലോ?

 

    അന്ന് അദ്ദേഹം സഹിച്ച ഓരോ മാസത്തെയും ആ ചെറിയ "അയ്യോ", ഇന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകുന്നത് തലയുയർത്തിപ്പിടിച്ച് ജീവിക്കാനുള്ള സമ്പൂർണ്ണ സാമ്പത്തിക സ്വാതന്ത്ര്യമാണ്.

 

    ഇഎംഐ (EMI) അടയ്ക്കുമ്പോൾ നമുക്ക് സങ്കടമില്ല. കാരണം ബാങ്കുകാരൻ കാറോ വീടോ ജപ്തി ചെയ്യും എന്ന പേടിയുണ്ട്. എന്നാൽ SIP മുടങ്ങുമ്പോൾ ആരും ചോദിക്കാനില്ലാത്തതുകൊണ്ട് നാം നിസ്സാരമായി കാണുന്നു. സത്യത്തിൽ EMI അടയ്ക്കുന്നത് മറ്റൊരാളെ (ബാങ്കിനെ) ധനികനാക്കാനാണെങ്കിൽ, SIP അടയ്ക്കുന്നത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കോടീശ്വരന്മാരാക്കാനാണ്!

 

6. ശമ്പള ദിവസത്തെ ചിരി നിലനിർത്താൻ 4 പ്രായോഗിക വഴികൾ

    അടുത്ത തവണ നിങ്ങളുടെ ശമ്പള അക്കൗണ്ടിൽ നിന്ന് SIP തുക ഡെബിറ്റ് ആകുമ്പോൾ രക്തസമ്മർദ്ദം കൂടാതെ ചിരിച്ചുകൊണ്ട് അതിനെ സ്വാഗതം ചെയ്യാൻ ചില കുറുക്കുവഴികൾ:

 

  1. മൊബൈൽ നോട്ടിഫിക്കേഷന്റെ പേര് മാറ്റുക:

    ബാങ്കിൽ നിന്നുള്ള മെസ്സേജ് വരുമ്പോൾ അത് വായിക്കേണ്ടത് "പണം നഷ്ടപ്പെട്ടു" എന്നല്ല; മറിച്ച് "എന്റെ റിട്ടയർമെന്റ് ഫണ്ടിലേക്ക് ഇതാ മറ്റൊരു ₹10,000 കൂടി എത്തി" എന്നാണ്.

 

  1. SIP ഡെബിറ്റിന് ശേഷം ഒരു ചെറിയ സമ്മാനം:

    നിക്ഷേപം വിജയകരമായി നടന്ന ദിവസം മനസ്സിന് സന്തോഷം തരുന്ന എന്തെങ്കിലും ഒരു ചെറിയ കാര്യം ചെയ്യുക. അതൊരു നല്ല ചായയാകാം, അല്ലെങ്കിൽ കുടുംബത്തോടൊപ്പമുള്ള ചെറിയൊരു നടത്തമാകാം. തലച്ചോറിന് അതൊരു പോസിറ്റീവ് റിവാർഡായി മാറും.

 

  1. വർഷത്തിലൊരിക്കൽ മാത്രം മൂല്യം പരിശോധിക്കുക:

    ഓരോ ദിവസവും മാർക്കറ്റിലെ കയറ്റിറക്കങ്ങളും NAV-യും നോക്കി ടെൻഷൻ അടിക്കാതിരിക്കുക. വിത്തുകൾ പാകിയ ഉടൻ മണ്ണ് മാന്തി നോക്കിയാൽ ചെടി വളരില്ല. അതിന് വെള്ളവും വളവും നൽകി ക്ഷമയോടെ കാത്തിരിക്കുക.

 

  1. ലക്ഷ്യങ്ങളുമായി ഇതിനെ കൂട്ടിക്കെട്ടുക:

    വെറുമൊരു ഫണ്ട് എന്നതിലുപരി, "ഇത് എന്റെ മകളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ളതാണ്", "ഇത് എന്റെ സ്വന്തം വീടിന്റെ ബാധ്യത തീർക്കാനുള്ളതാണ്" എന്ന് എഴുതിവെക്കുക. ആ ലക്ഷ്യങ്ങൾ ഓർക്കുമ്പോൾ ഡെബിറ്റ് മെസ്സേജ് ഒരു ഭാരമായി തോന്നില്ല.

 

പ്രിയ സുഹൃത്തുക്കളെ,

    ശമ്പള ദിവസം അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആകുമ്പോൾ അല്പം വിഷമം തോന്നുന്നത് തികച്ചും സ്വാഭാവികമായ ഒരു മാനുഷിക വികാരമാണ്. അതിൽ നമ്മൾ കുറ്റബോധം തോന്നേണ്ടതില്ല. ചിരിക്കുക, ആ മെസ്സേജിനെ നോക്കി ഒരു പുഞ്ചിരിയോടെ പറയുക: "പോയി നന്നായി വളർന്നു വാ മക്കളെ... 15 കൊല്ലം കഴിഞ്ഞ് ഞാൻ നിങ്ങളെ തിരിച്ചു വിളിച്ചോളാം!"

 

    ഇന്നത്തെ ചെറിയ ത്യാഗങ്ങളാണ് നാളത്തെ വലിയ ആഘോഷങ്ങൾ. ഓരോ ശമ്പള ദിവസവും നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ഓരോ ചുവടുവെപ്പാണ്.

 

    അതുകൊണ്ട്, അടുത്ത മാസം ശമ്പളം കയറുമ്പോൾ ആ മെസ്സേജ് വരുന്നത് കണ്ട് ഭയപ്പെടേണ്ട; അഭിമാനത്തോടെ നെഞ്ചുവിരിച്ച് പറയൂ — "ഞാൻ വെറുമൊരു ഉപഭോക്താവല്ല, ഞാൻ എന്റെ ഭാവിയുടെ നിർമ്മാതാവാണ്!"

 

സന്തോഷകരമായ നിക്ഷേപ ദിനങ്ങൾ ആശംസിക്കുന്നു! 😄📈

 

(നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് ശരിയായ SIP തുക നിശ്ചയിക്കാനും പോർട്ട്ഫോളിയോ റിവ്യൂ ചെയ്യാനും ഒരു AMFI രജിസ്റ്റേർഡ് മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുടെ സഹായം പ്രയോജനപ്പെടുത്തുക).

 📞 Need Help?

Contact :  UDHAYAKUMAR S 

AMFI Registered Mutual Fund Distributor (ARN: 313072) & Retd Higher Secondary Teacher

Manappuram , Malayinkeezhu | 📧aplusmutualfundsip@gmail.com | 📱 94470 88946

📍 Thiruvananthapuram, Kerala
📲
Chat on WhatsApp
🌐
Visit Blog

Our books 

📅 മണി സൺഡേയ്സ് – എല്ലാ ഞായറാഴ്ചയും സാമ്പത്തിക പാഠങ്ങൾ | ലളിതമായ മലയാളത്തിൽ!


📢 Follow for Malayalam Financial Tips

👉 Subscribe to our blog for weekly posts on SIP, Mutual Funds, NPS, and investment planning.
Follow us on
Facebook | Instagram | YouTube 


#MoneySundays #MutualFundsSahiHai #SEBI #USvsIndia #SIP #FinancialLiteracyMalayalam #PersonalFinance #WealthCreation #UdhayakumarS

---------------------------------------------------------------------


25 വർഷത്തിലേറെ ചരിത്രമുള്ള 25 ഫണ്ടുകളുടെ REAL RETURN STORY | 3/25

  25 വർഷങ്ങൾ , 25 പാഠങ്ങൾ – 3/25 |  Franklin India Prima Fund 📢 "25 വർഷം മുൻപ് നിങ്ങൾ ഒരു ₹5,000 അല്ലെങ്കിൽ ₹10,000 മാറ്റിവെച...