എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 3
📍ULIP - Insurance + Investment
മറ്റൊരു ഫൈനാൻഷ്യൽ പ്രൊഡക്ടാണ് - ULIP ( Unit Linked Insurance Plan ) Life Insurance + Investment കോമ്പിനേഷനാണ് യുലിപ്. ഇൻഷ്വറൻസ് കവറേജ് കിട്ടും , ഒപ്പം ഇൻവെസ്റ്റ്മെന്റ് ആനുകൂല്യങ്ങളും കിട്ടും. Mutual Fund ജനപ്രിയമാകുംമുമ്പ് ULIP ന് വലിയ ജനപ്രീതി ഉണ്ടായിരുന്നു. ചിലർക്കൊക്കെ നിക്ഷേപിച്ച പണം വളരെ കുറയുകയും ഉണ്ടായിട്ടുണ്ട്. ഇന്നും യുലിപിന് പ്രചാരം ഉണ്ട്.ആവശ്യക്കാരും ഉണ്ട്. ധാരാളം കമ്പനികൾ ഇത്തരം പ്രൊഡക്ടുകൾ വിൽക്കുന്നുണ്ട്.
ULIP ഷെയർ Market ലിങ്കിട് ആയ പ്രൊഡക്ടാണ്. ഓഹരി വിപണിയിലാണ് ഇത്തരം കമ്പനികൾ നിക്ഷേപം നടത്തുന്നത്. 15% വും അതിന് മുകളിലും അവർ റിട്ടേൺ വാഗ്ദാനം ചെയ്യാറുണ്ട്. അത്തരം പ്രൊഡക്ടുകളെ കുറച്ചുകൂടി അടുത്തുനിന്ന് മനസിലാക്കാൻ ശ്രമിക്കാം.
Life Insurance എത്ര വേണ്ടിവരും എന്നത് കഴിഞ്ഞ കുറിപ്പിൽ ( പാർട്ട് -2 ) സൂചിപ്പിച്ചിരുന്നു. 60 വയസുവരെ വരുമാനം കണക്കുകൂട്ടി ആ തുകയ്ക്കുള്ള ലൈഫ് ഇൻഷ്വറൻസ് ആൺ ശരിക്കും വേണ്ടത്. അത് ഇത്തരം പ്രൊഡക്ടുകളിൽ ലഭിക്കില്ല. ഇനി റിട്ടേൺ ആണെങ്കിലോ , MUtual Fund നൽകുന്നതിലും വളരെ കുറവാണ്!
ULIP പ്രൊഡക്ടുകൾ , വളരെ ഉയർന്ന സർവീസ് ചാർജുകൾ ഈടാക്കുന്നു. ഏജന്റിന്റെ കമ്മീഷൻ 40% വരെയാണ്. പിന്നെ മറ്റ് ചാർജുകൾ . ഇവയൊക്കെ നമ്മൾ നൽകുന്ന പ്രിയമിയത്തിൽ നിന്ന് എടുക്കും. 1 ലക്ഷം രുപ നിക്ഷേപിക്കാൻ നൽകിയാൽ , അതിൽ നിന്നും 40,000/ രുപ ഏജന്റിന്റെ കമ്മീഷനാണ്! പിന്നെയും ചാർജുകൾ ....അവ കഴിഞ്ഞുള്ള തുകയാണ് ഇൻവെസ്റ്റ്മെന്റിന് പോകുന്നത്! ( LIC യിലെ രീതികളും ഇങ്ങനെയൊക്കെ തന്നെയാണ്.) നമ്മൾ അടക്കുന്ന പണത്തിന് ആനുപാതികമായ യൂണിറ്റുകളാണ് അലോട്ട്ചെയുന്നത്. വർഷാവർഷം അലോട്ടുചെയ്യുന്ന യൂണിറ്റിന്റെ എണ്ണം മിക്കവാറും കുറയുന്നത് കാണാം. അവ വിറ്റ് , കമ്പനി - ചാർജുകൾ ഈടാക്കുന്നതാണ് കാരണം!! ( Mutual Fund ൽ ഓരോ തവണയും നമുക്ക് അലോട്ടുചെയ്യുന്ന യൂണിറ്റുകൾ അങ്ങനെ തന്നെ തുടരും. ഒന്നു പോലും കുറയില്ല! Mutual ഫണ്ട് കമ്പനികൾ ഈടാക്കുന്നത് , വെറും 1 മുതൽ 2 വരെ ശതമാനം മാത്രം. അത് ലാഭത്തിൽ നന്നാണ് കുറയ്ക്കുന്നത്! 1 ലക്ഷത്തിന് പാമാവധി 2000/ രുപ . അതും ഒരുമിച്ചല്ല എടുക്കുന്നത്.( Mutual Fund Distributor ക്കുള്ള കമ്മീഷൻ 1 ശതമാനത്തിൽ താഴെ മാത്രം( 1,000 രുപയിൽ താഴെ!) ULIP കമ്മീഷൻ ഒരു ലക്ഷത്തിന് 40,000!)
മനസ്സിലാക്കാവുന്ന വസ്തുതകൾ : 1. പ്രൊഡക്ടിന്റെ എക്സ്പെൻസ് വളരെ കൂടുതലാണ്. 2. ആവശ്യമായ Life Insurance കവറേജ് ലഭിക്കാൻ സാധ്യതയില്ല. 3. നിക്ഷേപിക്കുന്ന തുകയ്ക്കു , Mutual Fund വുമായി താരതമ്യപ്പെടുത്തുമ്പോൾ , റിട്ടേൺ വളരെ കുറവാണ്. 4. കുറെ വർഷം ലോക്കിംഗ് പിരീഡ് ഉണ്ട്.
(തുടരും )
UDHAYAKUMAR S
Mutual Fund Distributor | NISM Certified
Retirement Adviser | NISM Certified
A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹
മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.
📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.
---------------------------------------------------------------------------------------------------
No comments:
Post a Comment