🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Saturday, 28 June 2025

വീട്ടുകണക്കറിയാത്ത രക്ഷിതാവും സ്വപ്നലോകത്തെ കുട്ടിയും

 

മൾട്ടിപ്പിൾ ഇന്റലിജൻസ് ഉള്ളവരാണ് പുതിയ കാലത്തെ കുട്ടികൾ. ഒരേ സമയം ഒരുപാട് കാര്യങ്ങൾ അവർക്ക് ശ്രദ്ധിക്കാനാവും. പക്ഷെ, കൃത്യമായ ഗൈഡൻസ് പല ഘട്ടങ്ങളിലും ആവശ്യമായിവരും. രക്ഷിതാവ് അക്കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണം.

 

വീട്ടിലേക്കണക്ക് കുട്ടികൾ അറിയേണ്ടതുണ്ടോ? എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. വീട്ടിലേക്കണക്ക് എന്നാൽ വരവ് ചെലവ് കണക്കുകൾ തന്നെയാണ്.

 

ഭൂരിഭാഗം വീടുകളിലും ബഡ്ജറ്റിങ് ഇല്ല. എത്രയാണ് വരവ്? എത്രയാണ് ചെലവ് എന്ന് അച്ചനുമറിയില്ല , അമ്മയ്ക്കുമറിയില്ല. പൈസ വരുന്നു...എങ്ങോട്ടോ പോകുന്നു....

അത് വലിയ ദുരന്തം തന്നെയാണ്!

 

കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്നവർക്ക് ഇക്കാര്യത്തിൽ ഒട്ടും ശ്രദ്ധയില്ല. ഒരു ദിവസം 1000/ രൂപ കൂലി കിട്ടുന്ന ജോലി എന്ന് കരുതുക. മാസത്തിൽ 24 ദിവസം ജോലി ലഭിച്ചാൽ അകെ കിട്ടുക - 24,000/ രൂപ. ഇതാണ് ആകെ വരുമാനം എന്ന് കരുതുക.

തുകകൊണ്ടാണ് എല്ലാ ചെലവുകളും നിർവഹിക്കേണ്ടത്.

ഭക്ഷണച്ചെലവ് , യാത്ര, കുട്ടികളുടെ പഠനച്ചെലവ് , ആശുപത്രിച്ചെലവ് , മൊബൈൽ ചാർജിംഗ് , പെട്രോൾ , ബേക്കറി, കേബിൾ വാടക, അങ്ങനെ ...അങ്ങനെ....കടം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ തിരിച്ചടവ് .....ഇൻഷ്വറൻസുകൾ ...ചിട്ടികൾ ...ഇൻവെസ്റ്റ്മെന്റുകൾ ....

 

പരിമിതമായ വരുമാനം. ധാരാളം ചെലവുകൾ.....

രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും...

 

വരുമാനം കൊണ്ടുതന്നെ എങ്ങനെ സുഖമായി ജീവിക്കാം?

അതിനും കഴിയും.

പക്ഷെ , പ്ലാനിംഗ് വേണം.

 

വരവ് ആദ്യം തിട്ടപ്പെടുത്തുന്നു.

ഓരോ ചെലവും എഴുതിവയ്ക്കുന്നു.

മൂന്നുമാസം , ചെലവുകൾ നിരീക്ഷിച്ചാൽ - മാസച്ചെലവിന്റെ വലിപ്പം മനസിലാകും.

അതിൽ ചിലതൊക്കെ , ഒഴിവാക്കാവുന്നതാണ് എന്നും മനസിലാകും.

 

അപ്പോൾ ചെലവും മനസിലായി. അധിക ചെലവുകൾ കർശനമായി നിയന്ത്രിക്കണം.

ആകെ വരുമാനത്തിന്റെ , 20% എങ്കിലും - ഇവിടെ 4,800/ രൂപ - നിക്ഷേപിക്കാൻ മാറ്റണം.

ബാക്കി തുകകൊണ്ട് ജീവിക്കാൻ പഠിക്കണം.

അടുത്ത വീട്ടുകാരനെ പോലെ ജീവിക്കാൻ ശ്രമിക്കാതിരിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്. ലോൺ എടുക്കാതിരിക്കുക. ആവശ്യമുള്ള ഇൻഷ്വറൻസുകൾ നിർബന്ധമായും എടുത്തിരിക്കണം.( ഹെൽത്ത് ഇൻഷ്വറൻസ് & Term ഇൻഷ്വറൻസ് )

 

വരവും ചെലവും കുട്ടികളെ അറിയിക്കേണ്ടേ?

തീർച്ചയായും വേണം!!

അവരിൽ നിന്നും എന്നും പുതിയ ആവശ്യങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. രക്ഷിതാക്കളുടെ വരവ് അവർക്ക് അറിയില്ലല്ലോ.

വീട്ടിൽ - വിട്ടുകണക്കുകൾ ചർച്ച ചെയ്‌താൽ , അത് കുട്ടികൾക്ക് മനസിലാകും.

പണം സൂക്ഷിച്ച് , പ്ലാൻ ചെയ്ത് കൈകാര്യം ചെയ്യേണ്ട ഒന്നാണ് എന്നവർ മനസിലാക്കും.

അവർ കൂടുതൽ ആവശ്യങ്ങൾ ഉയർത്തി , രക്ഷിതാക്കളെ സമ്മർദ്ദത്തിലാക്കില്ല.

എനിക്ക് അത് നാളെത്തന്നെ വേണം...എന്ന് വാശി പിടിക്കില്ല. പൈസ കിട്ടുമ്പോൾ വാങ്ങിത്തന്നാൽ മതി എന്ന രീതിയിലേക്ക് മാറും....

 

കഴിയുമെങ്കിൽ , വീട്ടിലെ വരവുചെലവ് കണക്കുകൾ കുട്ടികളെക്കൊണ്ട് എഴുതിക്കുക.

വീട്ടിലെ ധനകാര്യ മന്ത്രിമാർ അവർ ആകട്ടെ.

 

ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കാൻ കഴിയുക എന്നത് - ഏറെ ശ്രമകരമായ കാര്യമാണ്. അത് പരിശീലിക്കുക തന്നെ വേണം!


UDHAYAKUMAR S

Mutual fund Distributor

Retirement Adviser | NISM Certified 

 

സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 

 

 

 

 

 

No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...