🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Saturday, 1 February 2025

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 6 ( Real Estate )

 

എന്തിന് Mutual Fund നിക്ഷേപിക്കണം ? – Part - 6

 📍 Real Estate

നമ്മുടെ പ്രിയപ്പെട്ട മറ്റൊരു നിക്ഷേപ മേഖലയാണ് - റിയൽ എസ്റ്റേറ്റ് .

കഴിഞ്ഞ കാലങ്ങളിൽ കൂടുതൽ പേർ ഈ മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ അത്ര ആകർഷകമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇൻവെസ്റ്റ് ഇൻസ്റ്റ്മെന്റുകളിൽ ഒരു പ്രധാന വിഭാഗം തന്നെയാണ് ഇത്. നമ്മുടെ നിക്ഷേപങ്ങളിൽ ഒരു പങ്ക് ഈ വിഭാഗത്തിലും വേണ്ടതു തന്നെയാണ്. ഈ മേഖലയിലെ ശരാശരി റിട്ടേൺ 10% ആണ്.

 

വലിയ മുതൽമുടക്ക്

ഇതിന്റെ പ്രധാന കടമ്പ ഇതാണ്. ഇവിടെ വലിയ മുതൽ മുടക്ക് ആവശ്യമാണ്. ഒരു പ്രോപ്പർട്ടി വാങ്ങി , കൈവശം വച്ച് , വില കൂടുമ്പോൾ ലാഭം എടുക്കുന്നതാണ് സാധാരണ രീതി. ധാരാളം പണം സേവിംഗ്‌സിലുള്ളവർക്കേ ഇത് കഴിയു. ചെറിയ നിക്ഷേപകർക്ക് ഈ മേഖല അപ്രാപ്യം തന്നെയാണ്.

 

അനുബന്ധ ചെലവുകൾ ഉയർന്നത്

പ്രോപ്പർട്ടി വാങ്ങാൻ , രജിസ്‌ട്രേഷൻ ചെലവ് , ആധാരം എഴുത്ത് , മറ്റു ചെലവുകൾ , ഏജന്റ് കമ്മീഷൻ - എന്നിങ്ങനെ ഒട്ടനവധി ചെലവുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. അഞ്ചോ പത്തോ കാലത്തേക്ക് ആവശ്യമില്ലാത്ത പണമേ ഇതിൽ മുടക്കാൻ കഴിയു. ഇത് വിറ്റ് ലാഭമെടുക്കാനും ഒരുപാട് കടമ്പകൾ കടക്കണം.

പെട്ടെന്ന് ഒരാവശ്യം വന്നാൽ ഇത് ക്യാഷാക്കി മാറ്റാനും പ്രയാസമാണ്. വാങ്ങാൻ ആളെ കണ്ടെത്തണം. നമുക്ക് ലാഭം ലഭിക്കുന്ന തുകയ്ക്ക് അയാൾ വാങ്ങണം. പെട്ടെന്ന് ഇതൊക്കെ , സംഘടിപ്പിക്കാൻ പ്രയാസം തന്നെ. Liquidity ഏറെ കുറഞ്ഞ അസറ്റ് ക്ളാസാണിത്.

പ്രോപ്പർട്ടി വാങ്ങി 10 വർഷം കഴിഞ്ഞ് , ഇരട്ടി വിലയ്ക്ക് വിറ്റ് , തന്റെ ബുദ്ധിയിൽ ഊറ്റം കൊള്ളുന്നവരെ എവിടെയും കാണാം. സെന്റിന് 5 ലക്ഷത്തിനാണ് വാങ്ങയത്. വിറ്റത് സെന്റിന് 10 ലക്ഷം വച്ച്. ഇരട്ടി ലാഭം! വലിയ സന്തോഷം. എന്നാൽ ഇവിടെ പരിഗണിക്കാതെ പോകുന്ന ഒരു വസ്തുതയുണ്ട്. 10 വർഷം കഴിഞ്ഞാണ് ഇരട്ടി വിലകിട്ടിയത് എന്നത് മറക്കരുത്. വാർഷിക റിട്ടേൺ കണക്കാക്കണം.

ഉദാ : 2010 50 ലക്ഷത്തിന് വാങ്ങിയത് , 2020 1 കോടിക്ക് വിറ്റു. യഥാർത്ഥ റിട്ടേൺ എത്ര? യഥാർത്ഥ റിട്ടേൺ 8 % ൽ താഴെ മാത്രമാണ്! ചില ബാങ്കുകൾ തന്നെ 8 ശതമാനം ഫിക്സഡ് ഡെപ്പോസിറ്റിന് നൽകുന്നു! മികച്ച സ്വകാര്യ കമ്പനികൾ അതിലേറെയും നൽകുന്നു!

8 ശതമാനം കിട്ടാൻ എന്തൊക്കെ പെടാപാടുകൾ ....

ചുമ്മാ പോയി ബാങ്കിലിട്ടാൽ തന്നെ...



 

പണപ്പെരുപ്പം 5 - 7 ശതമാനമാണ്. 8 ൽ നിന്ന് 7 കുറച്ചാൽ 1 ശതമാനം . അതാണ് യഥാർത്ഥ ലാഭം!!!

 

Real Estate Investment Trust (REIT)

Real എസ്റ്റേറ്റി ൽ നിക്ഷേപിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഇല്ലേ?

ഉണ്ട്. അതാണ് REIT. ഇത് ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്തവയാണ്. ചെറിയ തുകയ്ക്ക് ഷെയറുകൾ വാങ്ങാൽ കഴിയും. റിയൽ എസ്റ്റേറ്റിന്റെ മുഴുവൻ നേട്ടവും ലഭിക്കുകയും ചെയ്യും.

 

Mutual fund

ആ തുക – 50 lakhs -  Mutual fund ൽ നിക്ഷേപിച്ചിരുന്നുവെങ്കിലോ . ശരാശരി റിട്ടേണായ 12% കിട്ടിയാൽ തന്നെ തുക - 1.55 കോടി ആകുമായിരുന്നു , 10 വർഷംകൊണ്ട്.! ( ഒർജിനൽ റിട്ടേൺ , 15 , 18 ഒക്കെയായി ഉയർന്നാലോ? അതെ - അതൊക്കെ ഇതിൽ സംഭവ്യമാണ്!! )



തുടരും )

 UDHAYAKUMAR S

Mutual Fund Distributor | NISM Certified 

Retirement Adviser | NISM Certified 


കൂടുതൽ വിവരങ്ങൾക്ക് : 94470 88946

Mutual Fund Family Group ൽ ചേരാൻ -  CLICK HERE )


 

 

 

 

 

 


No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...