മണിമാനേജുമെന്റിലെ ഒരു പ്രധാനപ്പെട്ട
ഘട്ടമാണ് - " ഗോൾ സെറ്റിങ് "
എന്താണ് ഗോൾ ?
ഭാവിയിൽ നമ്മൾ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന
സാമ്പത്തിക ലക്ഷ്യങ്ങളാണ് - ഗോൾ.
ഉദാഹരണം :
1
. 10 വർഷം കഴിഞ്ഞ് ഒരു
വീട് വയ്ക്കണം / വാങ്ങണം.
2
. 7 വർഷം കഴിഞ്ഞ് ഒരു
കാർ വാങ്ങണം .
3
. മകന് ഇപ്പോൾ 5 വയസ്.
18 വയസ്സിൽ പ്രെഫഷണൽ വിദ്യാഭ്യാസം
നൽകണം. അതിനായുള്ള പണം കണ്ടെത്തണം
. 13 വർഷം മുന്നിലുണ്ട്.
4
. 45 വയസ്സിൽ 2 കോടി രൂപ ഉണ്ടാക്കണം.
( Wealth Creation ) ഇപ്പോൾ പ്രായം 25. 20 വർഷം
മുന്നിലുണ്ട്.
5
. 60 വയസിന് ശേഷം ജീവിക്കാൻ , ഒരു
തുക ഉണ്ടാക്കണം
ഇവയൊക്കെ ' ഗോളുകളാണ് '.
നമ്മുടെ ഓരോരുത്തരുടെയും ഗോളുകൾ
കണ്ടെത്തുക എന്നതാണ് , ഇൻവെസ്റ്റിനു
മുമ്പ് ചെയ്യേണ്ട പ്രധാന
കാര്യം.
ആ ഗോളുകൾ നേടിയെടുക്കാനുള്ള ഇൻവെസ്റിങ്സ്
ആണ് നടത്തേണ്ടത്.
ഗോളുകളെ മൂന്നായി തിരിക്കാം
: -
1
. Short Term Goals ( ഒന്ന് മുതൽ മൂന്ന്
വർഷത്തിനുള്ളിൽ നേടേണ്ടവ )
2
. Mid Term Goals ( 3 മുതൽ 5 വർഷം )
3
. Long Term Goals ( 5 മുതൽ .....)
1 . Short Term Goals
ചെറിയ കാലയളവിൽ നേടിയെടുക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങളാണ് ഇവിടെ
ഉൾപ്പെടുത്തേണ്ടത്. 3 വർഷത്തിന് താഴെയുള്ള
കാലയളവിൽ നേടിയെടുക്കേണ്ട ആഗ്രഹങ്ങൾ
/ ആവശ്യങ്ങൾ ആണ് ഇവിടെ പരിഗണിക്കേണ്ടത്.
ഓരോരുത്തരുടെയും ജീവിത രീതിക്കനുസരിച്ച് ഇവ പട്ടികപ്പെടുത്താവുന്നതാണ്.
ചില ഉദാഹരണങ്ങൾ : -
1
. ഹെൽത്ത് ഇൻഷുറൻസ് - പ്രീമിയം
അടക്കേണ്ട തുക കണ്ടെത്തൽ. ഈ ഗോളിന്റെ
കാലാവധി 1 വർഷമാണ്. 2025 മെയ് മാസത്തിൽ
ഹെൽത്ത് ഇൻഷുറൻസ് എടുത്ത
/ പ്രീമിയം അടച്ച ആൾ - 2026 മേയ്
മാസത്തിലാണ് അടുത്ത പ്രീമിയം
അടക്കേണ്ടത്.( പുതുക്കേണ്ടത് ).
ആകെ
12 മാസം. പ്രീമിയം 25,000 ആണെന്നിരിക്കട്ടെ. ഈ തുക
വർഷത്തിൽ ഒരുമിച്ചെടുക്കാൻ വലിയ
ബുദ്ധിമുട്ടായിരിക്കും.
അത് എങ്ങനെ ലളിതമായി
കണ്ടത്താം ?
25,000/12
= 2,083 രൂപ.
മാസാമാസം 2100 രൂപ മാറ്റിവയ്ക്കുക. എവിടെ മാറ്റി
വയ്ക്കും?
സേവിംഗ്സ് ബാങ്ക് a/c ൽ
ആയാലോ .
നല്ലതാണ്. പക്ഷെ , വേറെ എന്തെങ്കിലും
ആവശ്യത്തിന് അത് എടുക്കാൻ സാധ്യത
കൂടുതലാണ്.
മാത്രമല്ല, അവിടെ നിന്നും 3% ൽ
താഴെ പലിശയേ കിട്ടു.
എന്താ മറ്റൊരു മാർഗ്ഗം
?
അതാണ് DEBT Mutual Fund ( Mutual fund ലെ പ്രധാനപ്പെട്ട
2 വിഭാഗങ്ങളാണല്ലോ Eqity യും Debt ഉം. )
എന്താ അത്തരം ഫണ്ടുകളുടെ
പ്രത്യേകത?
അവ ഹ്രസ്വകാല ഗോളുകൾക്കായി
സെറ്റു ചെയ്തവയാണ്. ഷെയർ മാർക്കറ്റിന്റെ ഉയർച്ച താഴ്ചകൾ ഇവയ്ക്ക്
ബാധകമല്ല. നിക്ഷേപിക്കുന്ന തുക ഒരിക്കലും
താഴേക്ക് പോകില്ല.
എത്ര ശതമാനം റിട്ടേൺ
കിട്ടും?
7
% വരെ.
അതിൽ എങ്ങനെ നിക്ഷേപിക്കും
?
MFD
( Mutual fund Distributor ) യോട് പറഞ്ഞാൽ മതി. അയാൾ
യോജിച്ച ഫണ്ട് കണ്ടെത്തിത്തരും. എല്ലാ മാസവും
5 നും
10 നും ഇടയ്ക്ക് ഒരു
ഡേറ്റിൽ ഈ ഫണ്ടിൽ , തീരുമാനിച്ച
തുക നിക്ഷേപിക്കണമെന്ന് പറഞ്ഞാൽ
മതി.
( മാസാദ്യ ദിവസങ്ങളിൽ തന്നെ
ഇൻവെസ്റ്റ്മെന്റ് നടത്തണം. അതിനുശേഷമുള്ള തുകയാണ്
മറ്റാവശ്യങ്ങൾക്ക് എടുക്കേണ്ടത്.) ഒരിക്കൽ
സെറ്റു ചെയ്‌താൽ മതി. എല്ലാമാസവും
ആ തീയതിയിൽ പണം ആ
ഫണ്ടിൽ പോയിക്കോളും. 7% വരെ
റിട്ടേൺ കിട്ടുകയും ചെയ്യും.
അടുത്ത വർഷം . ഹെൽത്ത്
പ്രീമിയം അടക്കേണ്ട സമയത്ത്
, ആവശ്യമായ തുക അതിൽ നിന്ന്
പിൻവലിക്കുക. വീണ്ടും അതങ്ങനെ
തുടരും.....
2
. കാറിന്റെ ഇൻഷ്വറൻസ് മുതലായവയ്‌ക്കും ഈ പാർക്കിംഗ് രീതി
പിന്തുടരാവുന്നതാണ്.
2 . Mid Term Goals
3
മുതൽ 5 വർഷത്തിനുള്ളിൽ നേടിയെടുക്കേണ്ട സാമ്പത്തിക
ലക്ഷ്യങ്ങളാണ് ഇതിൽ ഉൾക്കൊള്ളിക്കേണ്ടത്.
ചില ഉദാഹരണങ്ങൾ : -
1
. 4 വർഷത്തിനുള്ളിൽ 10 ലക്ഷത്തിന്റെ കാർ
വാങ്ങണം.
2
. 3 വർഷത്തിനുള്ളിൽ പുതിയ കംപ്യുട്ടർ വാങ്ങണം
3
. 3 വർഷത്തിനുള്ളിൽ ബൈക്ക് വാങ്ങണം
4
. 4 . വർഷത്തിനുശേഷം I Phone വാങ്ങണം
5
. 5 വർഷത്തിനകം 50 പവൻ സ്വർണ്ണം വാങ്ങണം
( സ്വർണ്ണത്തിലും നിക്ഷേപിക്കാം )
ഇങ്ങനെ ...ഇങ്ങനെ.....
ഓരോരുത്തരെയും സംബന്ധിച്ച് ഗോളുകൾ
വ്യത്യസ്തമായിരിക്കും.
ഈ ഗോളുകൾ ഒക്കെ നേടിയെടുക്കാൻ
, യോജിച്ച ഫണ്ടുകൾ Mutual
Fund ൽ
ഉണ്ട്.
മീഡിയം റിസ്കുള്ള ഫണ്ടുകളാണ്
ഇവയ്ക്കായി MFD തെരഞ്ഞെടുത്ത് നൽകുക.
3 . Long Term Goals
5
വർഷത്തിന് ശേഷം , കൈവരിക്കേണ്ട
സാമ്പത്തിക ലക്ഷ്യങ്ങളാണ് ഈ
ഗണത്തിൽ വരുന്നത്.
10,15,20,25,30,40
വർഷത്തെ ലക്ഷ്യങ്ങൾ .....
ചില ഉദാഹരണങ്ങൾ : -
1
. 15 വർഷം കഴിഞ്ഞ് 5 കോടി
രുപ ഉണ്ടാക്കണം ( Wealth
creation
)
2
. 15 വർഷം കഴിഞ്ഞ് 1 കോടി
.....( Wealth creation )
3
. 25 വർഷം കഴിഞ്ഞ് - 10 കോടി....(
Wealth creation )
4
. 20 വർഷം കഴിഞ്ഞ് - റിട്ടയർമെന്റ്
കോർപ്പസ് - 5 കോടി
5
. 10 വർഷം കഴിഞ്ഞ് മക്കളുടെ
ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക
6
. 15 വർഷം കഴിഞ്ഞ് മകളുടെ
വിവാഹം നടത്താൻ ആവശ്യമായ
തുക
7
. 10 വർഷം കഴിഞ്ഞ് പുതിയ
വീട് വാങ്ങാൻ
ഇങ്ങനെ....ഇങ്ങനെ....
ഇവിടെ വലിയ റിസ്കുള്ള ഫണ്ടുകൾ
തെരഞ്ഞെടുക്കാൻ കഴിയും. മികച്ച റിട്ടേൺ
ലഭിക്കുകയും ചെയ്യും.
ചുരുക്കിപ്പറഞ്ഞാൽ ,
മനുഷ്യ ജീവിതത്തിലെ എല്ലാ
സാമ്പത്തിക ആവശ്യങ്ങൾക്കും അനുയോജ്യമായ
ഇൻവെസ്റ്റ്മെന്റ് ഓപ്‌ഷൻസ് Mutual Fund ൽ
ഉണ്ട്.
അതുകൊണ്ടാണ് ഇതിനെ ഒരു സമ്പുർണ്ണ അസറ്റ് ക്ലാസ് എന്ന് വിളിക്കുന്നത്!
UDHAYAKUMAR S
Mutual fund Distributor
സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual
Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -
ഞങ്ങളുടെ Whatsapp group ൽ
join ചെയ്യാവുന്നതാണ്.
👇
A
PLUS Mutual Fund SIP 🥰 Family

No comments:
Post a Comment