🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Monday, 19 January 2026

"ബാങ്കിലും സ്വർണ്ണത്തിലും പണം ഇട്ടാൽ സുരക്ഷിതമാണോ? ഒരു വീട്ടമ്മയുടെ തിരിച്ചറിവുകൾ"


പ്രീത അഭിലാഷ്

മലയിൻകീഴ് തിരുവനന്തപുരം

 "ബാങ്കിലും സ്വർണ്ണത്തിലും പണം ഇട്ടാൽ സുരക്ഷിതമാണോ? ഒരു വീട്ടമ്മയുടെ തിരിച്ചറിവുകൾ"

 മ്മുടെ നാട് 100% സാക്ഷരത കൈവരിച്ചു എന്ന് അഭിമാനിക്കുമ്പോഴും സാമ്പത്തിക സാക്ഷരതയിൽ, ഞാൻ ഉൾപ്പെടെയുള്ള മനുഷ്യരുടെ അജ്ഞത എത്രത്തോളമാണ് എന്ന തിരിച്ചറിവ് എനിക്ക് നേടിത്തന്ന പുസ്തകമാണ് ഇത്. അതി സങ്കീർണ്ണമായ ആശയങ്ങളോ അനാവശ്യമായ വലിച്ചു നീട്ടലുകളോ ഒന്നും തന്നെ ഇല്ലാത്തതു കൊണ്ട് തന്നെ ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാക്കുവാനും നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുവാനും തക്ക വിധത്തിൽ വളരെ ലളിതമായാണ് ഇതിലെ ഓരോ അധ്യായവും തയ്യാറാക്കിയിട്ടുള്ളത്.

 പണം കൈയ്യിൽ ഉള്ളപ്പോൾ ബാങ്കിൽ നിക്ഷേപിക്കുകയോ കുറച്ചു സ്വർണം വാങ്ങി ലോക്കറിൽ വയ്ക്കുകയോ  ചെയ്യുന്നതാണ് ഭാവി ജീവിതം സുരക്ഷിതമാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നതായിരുന്നു എല്ലാവരെയും പോലെ എന്റെയും ധാരണ. എന്നാൽ നമ്മൾ നിക്ഷേപിക്കുന്ന പണം കൊണ്ട് ബാങ്ക് ആണ് ലാഭം ഉണ്ടാക്കുന്നത് എന്നും നമ്മുടെ പണത്തിന്റെ മൂല്യം കുറയുകയാണ് ചെയ്യുന്നതെന്നും  എനിക്ക് ഇതുവരെ ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ബാങ്കുകൾക്ക് എങ്ങനെ ഇത്രയധികം പണം ലഭിക്കുന്നു എന്നത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യമാണെങ്കിലും എടിഎം ചാർജ്, എസ്എംഎസ് ചാർജ്ജ്, പ്രോസസിങ് ഫീസ്, മിനിമം ബാലൻസ് ഇവയിലൂടെയൊക്കെ ബാങ്കിന് ലഭിക്കുന്ന ഭീമമായ തുകയെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.

 അതു പോലെ തന്നെ പണപ്പെരുപ്പം എന്ന് കേട്ടിട്ടുള്ളതല്ലാതെ പ്രായോഗിക ജീവിതത്തിൽ അത് നമ്മളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന യാതൊരു അറിവും എനിക്കുണ്ടായിരുന്നില്ല. നമ്മുടെ കയ്യിൽ സൂക്ഷിച്ചിരിക്കുന്ന പണത്തിൽ നിന്നും ഒരു രൂപ പോലും കുറയാതെ അതിന്റെ മൂല്യം ചോർത്തിക്കൊണ്ടിരിക്കുന്ന പണപ്പെരുപ്പം എന്ന കള്ളനെക്കുറിച്ച് എനിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് ഈ പുസ്തകത്തിൽ നിന്നുമാണ്.

 Mutual Fund, റിസർവ് ബാങ്ക് പുറത്തിറക്കുന്ന Sovereign gold Bond, ഓഹരി വിപണി തുടങ്ങി പല നിക്ഷേപ പദ്ധതികളെയും കുറിച്ചുള്ള അടിസ്ഥാനപരമായ അറിവുകൾ നമുക്ക് ഈ പുസ്തകത്തിൽ നിന്നും ലഭിക്കുന്നു. Mutual fund എന്നാൽ കയ്യിലെ പണം നഷ്ടപ്പെടുത്തുന്ന എന്തോ തട്ടിപ്പ് പരിപാടിയാണ് എന്നായിരുന്നു എന്റെയും ധാരണ. എന്നാൽ ശര വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാലത്തിനൊപ്പം ഓടിയെത്തി ഭാവി ജീവിതം സുരക്ഷിതമാക്കാൻ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണ് Mutual Fund നിക്ഷേപം എന്നും അതിനെ എങ്ങനെ മെരുക്കി നമ്മുടെ വരുതിയിൽ നിർത്താമെന്നും  വളരെ ആധികാരികമായും ലളിതമായും ഈ പുസ്തകം നമ്മളെ പഠിപ്പിക്കുന്നു.

 മറ്റെല്ലാ കാര്യത്തിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും സാമ്പത്തിക സാക്ഷരതയിൽ പിന്നാക്കം നിൽക്കുന്നത് കൊണ്ട് തന്നെ വളർന്നു വരുന്ന പുതു തലമുറയിൽ എങ്കിലും  സമ്പാദ്യശീലങ്ങൾ വളർത്തിയെടുക്കാൻ ഇത്തരം പുസ്തകങ്ങൾ തീർച്ചയായും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു

 നമ്മൾ വായനയിൽ നിന്ന് പലപ്പോഴും ഒഴിവാക്കുന്ന തരം പുസ്തകങ്ങൾ ആണ് ഇതുപോലെ ഉള്ളടക്കം ഉള്ളവ.... എന്നാൽ ഈ പുസ്തകം തീർച്ചയായും ഓരോരുത്തരും വായിച്ചിരിക്കേണ്ട ഒന്ന് തന്നെയാണ് എന്ന് നിസ്സംശയം പറയാം... വായിച്ചു തുടങ്ങിയാൽ ഒരേ ഒഴുക്കിൽ വായിച്ചു പോകാൻ തക്ക രീതിയിൽ ആണ് ശ്രീ ഉദയകുമാർ സർ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്... ഒരുപാട് വായനക്കാർ ഈ പുസ്തകത്തിന് ഉണ്ടാകട്ടെ എന്നും... അതിലൂടെ പുതിയൊരു ഫിനാൻഷ്യൽ Planning വായനക്കാർക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കട്ടെ എന്നും സ്നേഹപൂർവ്വം ആശംസിക്കുന്നു

                  


No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...