🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Monday, 19 January 2026

"ഇനിയും വൈകിയിട്ടില്ല! 50- ആം വയസ്സിലും സാമ്പത്തിക ഭദ്രത നേടാമെന്ന ധൈര്യം തന്ന പുസ്തകം"


താര ഇഗ്‌നേഷ്യസ്  G. N. 

HSST ( MALAYALAM )

( ST. Thomas HSS Poonthura, Tvm )

"ഇനിയും വൈകിയിട്ടില്ല! 50- ആം വയസ്സിലും 

സാമ്പത്തിക ഭദ്രത നേടാമെന്ന ധൈര്യം തന്ന പുസ്തകം"

കൊതിയോടെ വായിച്ച പുസ്തകം .... വായിച്ചു ഉൾക്കൊള്ളുകയായിരുന്നു... കഴിഞ്ഞ 20 വർഷക്കാലം എന്തൊക്കെയോ സമ്പാദിക്കുന്നു എന്ന് കരുതിയെങ്കിലും ഒന്നും നേടിയിട്ടില്ല എന്ന തിരിച്ചറിവ് തന്ന പുസ്തകം... ജീവിതത്തിൽ മുൻകരുതലുകൾ ആയി എടുക്കേണ്ടിയിരുന്ന പലതും  ചെയ്തില്ലല്ലോ എന്ന ബോധ്യത്തോടൊപ്പം ഇനിയും സമയം കഴിഞ്ഞിട്ടില്ല.... സാമ്പത്തിക ഭദ്രതയിലേക്ക് നടക്കാവുന്നതേയുള്ളൂ എന്ന ധൈര്യം തന്ന പുസ്തകം.. ഒരുപക്ഷേ ഇത്തരത്തിലുള്ള പുസ്തകങ്ങൾ 50 നോട്‌ അടുക്കുന്നവരെ നിരാശയിലേക്കാണ് തള്ളിവിടുന്നത്..കാരണം, സാമ്പത്തിക ഭദ്രത നേടാൻ സമയം കഴിഞ്ഞു പോയി എന്ന് തോന്നലിലേക്ക്.. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി നമുക്ക് ഇനിയും സാധിക്കാവുന്നതേയുള്ളൂ എന്ന ധൈര്യം  വളർത്തുന്ന ഒന്നായി ഈ പുസ്തകത്തെ ഞാൻ വിലയിരുത്തുന്നു..

 സ്വന്തമായി വരുമാനം ആർജിക്കാൻ തുടങ്ങുന്ന കുട്ടികൾക്കാണെങ്കിലും വിദ്യാർത്ഥികൾക്കാണെങ്കിലും ഏറ്റവും അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ചില സാമ്പത്തിക സമവാക്യങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണിത്. ഒരുപക്ഷേ നമുക്ക് എപ്പോഴും കൊണ്ട് നടക്കാവുന്ന ഇടയ്ക്ക് മറച്ചു നോക്കി വായിക്കാവുന്ന ചില സൂത്രവാക്യങ്ങൾ... ചില സാമ്പത്തിക മുന്നൊരുക്കങ്ങൾ.. എന്നിവ ഇതിൽ ഉൾ ചേർന്നിരിക്കുന്നു..

 മ്പത്ത് എങ്ങനെ സൂക്ഷിക്കണം എങ്ങനെ വിനിയോഗിക്കണം എന്നതിനെ കുറിച്ചുള്ള ഒത്തിരി 'ഉത്തര'ങ്ങളാണ് ഈ പുസ്തകം..നമ്മുടെ ഉള്ളിൽ ഉയർന്നിരുന്ന നിരവധി ചോദ്യങ്ങൾക്ക്, ഒരു പക്ഷേ ഒരു ചോദ്യം പോലും ചോദിക്കാതെ സമ്പത്ത് വിനിയോഗിച്ചുകൊണ്ടിരുന്നവർക്ക് ചില ചോദ്യങ്ങൾ തന്നെ അവരുടെ മനസ്സിലേക്ക് ഇട്ടു കൊണ്ടാണ് ഈ പുസ്തകം ഉത്തരം തരുന്നത്.. വളരെ ചെറിയ അധ്യായങ്ങളായി... ഓരോ അധ്യായത്തിന്റെ ഒടുവിലും അതിലെ ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ട്... വീണ്ടും വീണ്ടും മറിച്ച് നോക്കാൻ പാകത്തിന് ഉത്തരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട്... ആശയങ്ങളെ വ്യക്തമായി, ഒരു ആശങ്ക പോലും അവശേഷിപ്പിക്കാതെ.. വായനക്കാരനെ മുന്നോട്ട് നയിക്കുന്നു ഈ first lesson.

 ഇന്ന്  ഓരോ മനുഷ്യന്റെയും മുന്നോട്ടുള്ള ജീവിതത്തിൽ 'സമ്പത്ത്' നൽകുന്ന ധൈര്യം വളരെ വലുതാണ്... അവിടെയാണ് " സാമ്പത്തിക പാഠങ്ങൾ " എന്ന പുസ്തകത്തിന്റെ ആവശ്യകത... സത്യത്തിൽ ഈ പുസ്തകം ഒരു അനിവാര്യതയായോ ആവശ്യകതയായോ  എണ്ണപ്പെട്ടേക്കാം..

 

 

No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...