ശാരിക ജി കൃഷ്ണൻ
HSST (ECONOMICS )
GGHSS , Malayinkeezhu , TVM
"20 വർഷം മുൻപ് വായിക്കേണ്ടിയിരുന്ന
പുസ്തകം!"
FIRST LESSON : സാമ്പത്തിക
പാഠങ്ങൾ (ഭാഗം 1) വായിച്ചു കഴിഞ്ഞപ്പോൾ ആദ്യം തോന്നിയത് 20 വർഷം മുൻപ് ഇതുപോലെ ഒരു പുസ്തകം വായിക്കാൻ
കഴിഞ്ഞെങ്കിൽ എന്നാണ്. കാരണം പുസ്തകത്തിൽ പറയുന്ന പോലെ നമ്മളിൽ ഏറെപ്പേരുടെയും
വിശ്വാസം സമ്പാദ്യം എന്നാൽ FDയും സ്വർണ്ണവും ബാങ്കിലെ സേവിംഗ്സും ഒക്കെ ആയിരുന്നു.
കടമെടുക്കാതെയും നിങ്ങൾക്ക് വീടു വെക്കാൻ ഞാൻ ഒരു വിദ്യ പറഞ്ഞു തരാം എന്ന് പറയാതെ പറയുന്ന പുസ്തകം. Inflation, സ്പ്രെഡ്, തുടങ്ങിയ നിരവധി conceptകൾ ഉദാഹരണസഹിതം രസകരമായി വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കാൻ ലേഖകന് കഴിഞ്ഞിട്ടുണ്ട്.
സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾക്ക് പോലും ഇത്തരത്തിലുളള അറിവ് സിലബസ്സിൽ നിന്നും കിട്ടുമോ എന്ന് സംശയമാണ്. പണപ്പെരുപ്പം, purchasing power, devaluation... എന്നൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തലത്തിൽ അത് നമുക്ക് അനുകൂലമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന തിരിച്ചറിവ് കിട്ടിയില്ല. വാസ്തവത്തിൽ ഇതുപോലെയുള്ള പുസ്തകങ്ങളും സിലബസ്സിൽ ഉൾപ്പെടുത്തണം .
കേരളം അടിസ്ഥാനപരമായി ഒരു ഉപഭോക്‌തൃ
സംസ്ഥാനമാണ്. അതുകൊണ്ട്
തന്നെ ആളുകളുടെ സമ്പാദ്യം, ചെലവ് കഴിഞ്ഞു ബാക്കിയുള്ളതാവും.
വാസ്തവത്തിൽ ഇത്തരം കാര്യങ്ങളല്ലേ നാം കുട്ടികളെ പഠിപ്പിക്കേണ്ടത്?
എത്ര ചെറിയ ശമ്പളത്തിൽ നിന്നും ഒരു
മിച്ചം പിടിക്കാം എന്നുള്ള തിരിച്ചറിവ് വലുതാണ്.
എന്തൊക്കെയോ കുറെ തിയറികൾ പഠിച്ചും പഠിപ്പിച്ചും വലിയ ഡിഗ്രികൾ സമ്പാദിക്കുമ്പോഴും പ്രായോഗിക ജീവിതത്തിൽ പകച്ച് നിൽക്കുന്നവരാണ് ഏറെയും. അങ്ങനെയുള്ളവർക്ക് ഈ പുസ്തകം ഒരു വഴികാട്ടിയാകുമെന്നതിൽ സംശയമില്ല. സമ്പാദ്യത്തെ കുറിച്ചുള്ള സാധാരണക്കാരന്റെ മിഥ്യ ധാരണ മാറ്റാൻ സഹായിക്കുന്നതോടൊപ്പം ജീവിത വിജയത്തിന്റെ താക്കോലും കൂടി കൈമാറുകയാണ് ലേഖകൻ പുസ്തകത്തിലൂടെ.
ഏതെല്ലാം നിക്ഷേപങ്ങൾ, ഏതൊക്കെ ആവശ്യത്തിന്, അതുപോലെ തന്നെ നിങ്ങളുടെ ലക്ഷ്യമെന്താണ് അതിനു ഏതു നിക്ഷേപമാണ് അനുയോജ്യം എന്നിവയൊക്കെ അക്കമിട്ട് പറഞ്ഞു പോകുന്നുണ്ട് പുസ്തകത്തിൽ.
സാമ്പത്തിക ശാസ്ത്രത്തിന്റെ ബാലപാഠങ്ങൾ സർക്കാർ തന്നെ സിലബസ്സിൽ ഉൾപ്പെടുത്തി തുടങ്ങിയിരിക്കുന്ന ഈ വേളയിൽ ഇത് പോലെയുള്ള പുസ്തകങ്ങളുടെ പ്രസ്ക്തി വളരെ ഏറെയാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു

No comments:
Post a Comment