ദിലീപ് കുമാർ. T. I
സെക്രട്ടറി, ഐഎംജി, തിരുവനന്തപുരം.
ആധുനിക മനുഷ്യന്റെ അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും
നിറവേറ്റുന്ന ഉപകാരണമാണ് പണം. ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്വാധിനിക്കുന്ന ചാലക
ശക്തി കൂടിയാണിത്. ' പണത്തിനു മീതെ
പരുന്തും പറക്കില്ല എന്നത് വെറും പഴമൊഴി മാത്രമല്ല, അത് ഒരു ദൃഷ്ടാന്തം കൂടിയാണ്.
വ്യക്തികൾക്ക് പണം എങ്ങനെ സുരക്ഷിതമായി സമ്പാദിക്കാം, സമ്പാദിക്കുന്ന
പണം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം, നിലവിലുള്ള ഏറ്റവും സുരക്ഷിതമായ സമ്പാദ്യമാർഗ്ഗങ്ങൾ
ഏതൊക്കെയാണ്, ഇത്തരത്തിൽ
സമ്പത്തിനെ കുറിച്ച് ഒരു വ്യക്തി തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിവിധ വശങ്ങൾ വളരെ
സരളമായി, കൃത്യമായി
ഫസ്റ്റ് ലെസ്സൺ എന്ന ഈ പുസ്തകത്തിലൂടെ, ഗ്രന്ഥകാരൻ സുവ്യക്തമാക്കുന്നു.
ഇതിലെ ഉള്ളടക്കം ഏതൊരു വായനക്കാരനെയും, സാമ്പത്തിക
അച്ചടക്കം, സമ്പാദ്യ
ശിലം, മിത
വ്യയം തുടങ്ങിയ പോസിറ്റീവ് ആയ കാര്യങ്ങൾ ഗ്രഹിക്കാൻ പ്രാപ്തരാക്കും എന്നത്
തർക്കമറ്റ വസ്തുതയാണ്. അതാണ് ഈ രചനയുടെ മാറ്റ് കൂട്ടുന്നത്. ചുരുക്കി പറഞ്ഞാൽ ഈ
പുസ്തകം വെറുമൊരു വായനയല്ല,
മറിച് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള വായനക്കാരന്റെ യാത്രയുടെ
സുപ്രധാനമായ ആദ്യ ചുവട് വെയ്പ്പാണ്. ഈ പുസ്തകം പകർന്നു നൽകുന്ന അറിവുകൾ
വായനക്കാരുടെ ജീവിതത്തിൽ/ സാമ്പത്തിക നിലയിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരട്ടെയെന്നു, സാമ്പത്തിക
കാര്യ വിഷയങ്ങളിൽ ഏറെ അവഗാഹമുള്ള എഴുത്തുകാരനെപ്പോലെ ഞാനും ആത്മാർത്ഥമായി
ആശംസിക്കുന്നു.

No comments:
Post a Comment