പൈസക്കാരനാവണോ ? പൈസക്കാരനെപ്പോലെ ജിവിക്കണോ ?
തലവാചകം - മൂന്ന് പ്രവിശ്യമെങ്കിലും വായിച്ചു
നോക്കു.
ഇതിൽ നിങ്ങൾ ഏത്
വിഭാഗത്തിലാണ് ?
പൈസക്കാരനാണോ ? അതോ പൈസക്കാരനെപ്പോലെ ജീവിക്കുന്ന
ആളാണോ?
ഇതൊരു പ്രധാന വിഷയമാണ്
-
ഇവ തമ്മിലുള്ള വ്യത്യാസം
എന്താണ് ?
എല്ലാവർക്കും പൈസക്കാരനാവണം എന്നത്
നിഷേധിക്കാൻ പറ്റാത്ത ഒരു
വസ്തുതയാണ്. പക്ഷെ അത് എങ്ങനെ
എന്ന് അറിഞ്ഞുകൂടാത്തതാണ് പ്രശനം.
ഈ വിഷയം നമ്മുടെ വിദ്യാലയങ്ങളിലോ കോളേജുകളിലോ പഠിപ്പിക്കുന്നേയില്ല! അതിനാൽ കുട്ടികൾക്കും അറിയില്ല ; അധ്യാപകർക്കും അറിയില്ല! സാധാരണക്കാരുടെ കാര്യം പറയേണ്ടതേയില്ല.
സാമ്പത്തിക ബാധ്യതമൂലമുള്ള മരണങ്ങൾ
സാധാരണ സംഭവങ്ങൾ ആയി
തീർന്നിട്ടുണ്ട്. എന്നിട്ടും മൂലകാരണം
അന്വേഷിക്കാൻ നാം തയ്യാറാകുന്നേയില്ല!!
നമ്മുടെ ജീവിതം സൂക്ഷ്മമായി
നിരീക്ഷിച്ചാൽ മനസിലാകുന്ന ചില
കാര്യങ്ങൾ ഉണ്ട്. ഓരോ ആളുടെയും
നടപ്പും ഭാവവും വിടും
ജീവിതരീതിയും - വച്ച് യഥാർത്ഥ പൈസക്കാരനെ
കണ്ടെത്താൻ പ്രയാസമാണ്! എല്ലാവരും പൈസക്കാരാണ്
എന്ന് തോന്നും. കാലം കഴിയുമ്പോൾ
....മാത്രമേ കള്ളി വെളിച്ചത്താവു...അപ്പോഴേക്കും.....
ആരാണ് പൈസക്കാരൻ ?
വലിയ സമ്പത്ത് കുടുംബപരമായി
കൈമാറി കിട്ടിയ ആളാണോ
? കല്യാണം കഴിഞ്ഞപ്പോൾ കിട്ടിയ
വൻപിച്ച സമ്പത്ത് കിട്ടിയവരാണോ
? വലിയ ശമ്പളം വാങ്ങുന്നവരാണോ
?
അല്ലേ അല്ല!! ( അവർക്കും
ആകാവുന്നതാണ് ....അവ സംരക്ഷിക്കുന്നത് എങ്ങനെ എന്ന് മനസ്സിലായാൽ
)
പൈസക്കാരൻ , സാമ്പത്തിക സാക്ഷരത ഉള്ളയാളാണ്.
സാമ്പത്തിക സ്വാതന്ത്യത്തിന്റെ അടിസ്ഥാന
ധാരണ ഉള്ളയാളാണ്. അയാൾക്ക് പ്രാഥമികമായും
ഒരു എമർജൻസി ഫണ്ട്
, ഹെൽത്ത് ഇൻഷ്വറൻസ് , Term ഇൻഷ്വറൻസ്
ഉള്ള ആളായിരിക്കും.
അയാൾ വരുമാനത്തിന്റെ 20% - 30 % ശതമാനം
നല്ല റിട്ടേൺ തരുന്ന
അസറ്റുകളിൽ നിക്ഷേപം ഉള്ള
ആളായിരിക്കും. അതിൽ ഹൈ റിസ്ക്
അസറ്റുകളും മീഡിയം റിസ്ക്
അസറ്റുകളും ലോ റിസ്ക് അസറ്റുകളും
ഉൾപ്പെട്ടിരിക്കും. തന്റെ ഗോളുകൾക്കായി ലോംഗ്
ടേമിലേക്ക് ഇൻവെസ്റ്റ് ചെയ്യുന്ന
ആളായിരിക്കും. കടം ഇല്ലാത്ത ആളായിരിക്കും.
വളരെ നേരത്തെ ഗോൾ
സെറ്റു ചെയ്ത് നിക്ഷേപം
ആരംഭിച്ചവരായിരിക്കും. ബഡ്ജറ്റിങ് പിന്തുടരുന്ന
ആളായിരിക്കും. ആഡംബരത്തിന് അധികം
ചെലവ് ചെയ്യാത്ത ആളായിരിക്കും.
പൈസ ഉണ്ടാക്കാനും അത്
സംരക്ഷിക്കാനും അറിയാവുന്ന ആളായിരിക്കും.
ലോണുകൾ എടുക്കാത്ത ആളായിരിക്കും.
EMI വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങാത്ത
ആളായിരിക്കും. ഇങ്ങനെയുള്ള ആളാണ്
പൈസക്കാരൻ.
ഇങ്ങനെയുള്ള എത്ര പേരുണ്ട് ?
വളരെ കുറച്ചുപേർ !
ബാക്കിയുള്ളവരോ ?
അവർ പൈസക്കാരെപ്പോലെ ജീവിക്കുന്നവരാണ്.
ഏത് കാറ്റത്തും സാമ്പത്തിക
പ്രതിസന്ധി ഉണ്ടാകാവുന്നവർ. വീടും കാറും
ഒക്കെ ലോണായിരിക്കും. മറ്റുള്ളവരെ കാണിക്കാൻ
കടം വാങ്ങി പത്രാസ്
കാണിക്കുന്നവരായിരിക്കും. അവരിൽ ഭൂരിഭാഗം
പേരും നല്ല രീതിയിൽ പണം
ഉണ്ടാക്കുന്നവരായിരിക്കും. പക്ഷേ , അത്
സംരക്ഷിക്കാൻ അറിയാത്തവരായിരിക്കും. EMI ളുടെ
പൂരപ്പറമ്പിലായിരിക്കും അവരുടെ ജീവിതം.
നിക്ഷേപത്തിനായി ഒന്നും നീക്കിവയ്ക്കാത്തവരായിരിക്കും. ഗോളുകളൊന്നും സെറ്റു
ചെയ്തവരായിരിക്കില്ല. എമർജൻസി ഫണ്ട്
ഉണ്ടായിരിക്കില്ല. ഭൂരിഭാഗം പേർക്കും
ഹെൽത്ത് ഇൻഷ്വറൻസും ഉണ്ടാവില്ല.
Term ഇൻഷ്വറൻസിനെക്കുറിച്ച് കേട്ടിട്ടേ ഉണ്ടാവില്ല.
വരവിനേക്കാൾ ചെലവഴിക്കുന്നവരായിരിക്കും. വലിച്ചുകൂട്ടിയ സാമ്പത്തിക
ബാധ്യതകളെല്ലാം കഴിഞ്ഞിട്ട് , നിക്ഷേപം
ആരംഭിക്കാം എന്ന് കരുതുന്ന വിഡ്ഢികളായിരിക്കും.
അപ്പോൾ ആ ചോദ്യം വീണ്ടും
വരുന്നു...
പൈസക്കാരനാവണോ ? പൈസക്കാരനെപ്പോലെ ജിവിക്കണോ ?
Mutual fund Distributor
Retirement Adviser |
NISM Certified
സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ
Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -
ഞങ്ങളുടെ Whatsapp group ൽ
join ചെയ്യാവുന്നതാണ്.
👇
A
PLUS Mutual Fund SIP 🥰
Family

No comments:
Post a Comment