🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Saturday, 31 May 2025

SWP ( Systematic Withdrawal Plan ) Vs Bank FD ( Fixed Deposit )

SWP  Vs  Bank FD

 


ബാങ്ക് FD ( ഫിക്സഡ് ഡെപ്പോസിറ്റ് ) എല്ലാവർക്കും പരിചിതമാണല്ലോ?

എന്നാൽ SWP ( Systematic Withdrawal Plan ) അത്ര പരിചിതമാകാൻ വഴിയില്ല.

 

നിക്ഷേപത്തിൽ നിന്നും മാസംതോറും വരുമാനം ആവശ്യമുള്ളവരെയാണ് ഇവിടെ പരിഗണിക്കുന്നത്. അതിനായി FD യെ ആശ്രയിക്കുന്നവർ ധാരാളമുണ്ട്.

പെൻഷൻ പറ്റുമ്പോൾ / ഒരു വലിയ തുക കൈവശം ഉള്ളപ്പോൾ - മാസാമാസം ഉള്ള ചെലവുകൾക്ക് - സാധാരണയായി ബാങ്ക് FD യെ / പോസ്റ്റ് ഓഫീസ് FD യെ ആണ് ആശ്രയിക്കാറ്.

 

റിട്ടയർ ആയവർക്ക് - 8.2% പലിശ ലഭിച്ചേക്കാം. മറ്റുള്ളവർക്ക് 7% - 7.5 % കിട്ടിയേക്കാം.

ഇവ ഏറെ ആകർഷകമല്ലെങ്കിലും - " മുതൽ സുരക്ഷിതത്വം " പ്രമാണിച്ച് നിക്ഷേപിച്ചു എന്നാണ് പറയാറ്. ( ഒരു ബാങ്ക് തകർന്നാൽ എത്ര വലിയ തുക ഇട്ടിരുന്നാലും 5 ലക്ഷത്തിന് മാത്രമേ അർഹതയുള്ളൂ - എന്നത് പലർക്കും അറിയാത്ത കാര്യമാണ് ) കിട്ടുന്ന പലിശയുടെ 10% ടാക്സ് ആയി സർക്കാരിന് നൽകണം! പണപ്പെരുപ്പം 5% - 7% വരെ ആണ്.

 

മാസം ഇതിനേക്കാൾ റിട്ടേൺ തരുന്ന മറ്റെന്തെങ്കിലും സംവിധാനങ്ങൾ നിലവിലുണ്ടോ ?

ഉണ്ടല്ലോ.

അതാണ് SWP ( Systematic Withdrawal Plan )

Mutual Fund ലാണ് ഇതുള്ളത്.

 

ബാങ്കിൽ

 

25 ലക്ഷം രൂപ ബാങ്കിൽ FD ഇട്ടു എന്ന് കരുതുക. പലിശ 7% . മാസാമാസം ചെലവിന് എത്ര പണം പലിശയായി കിട്ടും?

7% - പലിശ. വർഷത്തിൽ - 1,75,000 രൂപ / 12 = 14,583

മാസം - 14,583/ അതിന്റെ 10% ടാക്സ് = 1,458

ബാലൻസ് - 13,125 രൂപ.

5 വർഷവും തുക തന്നെ ലഭിക്കും. കാലാവധി കഴിയുമ്പോൾ 25 ലക്ഷം അതുപോലെ അവിടെ ഉണ്ടാകും.

 

Mutual Fund

25 ലക്ഷം രൂപ Mutual Fund നിക്ഷേപിച്ചാലോ. 5 വർഷം കാലാവധി പറയുന്നതിനാൽ , ഹൈബ്രിഡ് ഫണ്ടുകളിലും ബാലൻസ്ഡ് ഫണ്ടുകളിലും നിക്ഷേപിക്കാൻ കഴിയും. 10% റിട്ടേൺ ന്യായമായും ലഭിക്കാം. കൂടുതൽ ആണ് കഴിഞ്ഞകാലങ്ങളിൽ നൽകിയിട്ടുള്ളത്. 10% വച്ച് കണക്കാക്കാം.

 

10% വച്ച് വാർഷിക റിട്ടേൺ കിട്ടുന്നുവെന്ന് കരുതുക. അതിൽ നിന്ന് ഓരോ മാസവും 13,125 രൂപ വച്ച് മാസാമാസം പിൻവലിക്കുന്നുവെന്ന് സങ്കല്പിക്കുക.

 

13,125 രൂപ വീതം മാസം ബാങ്ക് A/c വരണം എന്ന് നിർദ്ദേശം കൊടുക്കാം. അതാണ് SWP ( ( Systematic Withdrawal Plan ) 60 മാസവും മുടക്കമില്ലാതെ ലഭിച്ചുകൊണ്ടിരിക്കും.

അപ്പോൾ ടാക്സ് കൊടുക്കേണ്ടേ?

വേണം.

25 ലക്ഷം കഴിഞ്ഞ് വളർന്ന 1.25 ലക്ഷം കഴിഞ്ഞുള്ള തുകയ്ക്ക് നികുതി ഉണ്ട്. ( നേട്ടത്തിലെ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയ്ക്ക് നികുതി നൽകേണ്ട ! )

ബാക്കി തുകയ്ക്ക് 12.5% ആണ് നികുതി.

 

5 വർഷം കഴിയുമ്പോൾ , ബാക്കി Mutual Fund എത്ര തുക ഉണ്ടാകും?

₹30.88 L ( 30 ലക്ഷത്തി 88 ആയിരം രൂപ ) അവിടെ ഉണ്ടാവും!!!



റിട്ടേൺ 11% - 12% ആയാൽ തുക വീണ്ടും ഉയരും.

 

അപ്പോൾ ഏതാണ് മെച്ചം?

SWP ( Systematic Withdrawal Plan ) അല്ലേ ?

 

 

UDHAYAKUMAR S

Mutual fund Distributor

Retirement Adviser | NISM Certified 

 

സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 

 

 

 

 

 

 

 

 

  

No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...