🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Monday, 19 January 2026

"കൊമേഴ്സ് അറിയാത്തവർക്കും സാമ്പത്തിക അച്ചടക്കം പഠിക്കാൻ ഒരു എളുപ്പവഴി"



Lalitha A R

(Rtd. Higher Secondary School Principal)

Palakkad

"കൊമേഴ്സ് അറിയാത്തവർക്കും സാമ്പത്തിക അച്ചടക്കം പഠിക്കാൻ ഒരു എളുപ്പവഴി"

   ഒരു കൊമേഴ്സ് അധ്യാപികയും ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായി ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ ആളാണ് ഞാൻ. ഇക്കണോമിക്‌സുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ സാധാരണക്കാർക്ക് പെട്ടെന്ന് വായിച്ചുപോകാൻ കഴിയില്ല എന്ന നല്ല ബോധ്യം എനിക്കുണ്ട്. എന്നാൽ ഉദയകുമാർ എസ് എഴുതിയ 'FIRST LESSON: സാമ്പത്തിക പാഠങ്ങൾ-PART-1' എന്ന ഈ പുസ്തകം ആ വിശ്വാസത്തിന് ഒരപവാദമാണ്..

 ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ലളിതമായ ഭാഷയാണ്. കൊമേഴ്സ് പശ്ചാത്തലമില്ലാത്ത ഏതൊരു സാധാരണക്കാരനും വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ, രസകരമായ ഉദാഹരണങ്ങളിലൂടെയാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 'മണി' (Money) അഥവാ പണം എന്ന സങ്കൽപ്പത്തെ സാധാരണക്കാരുടെ ( മിഡിൽ ക്ലാസുകാരുടെ ) ജീവിതവുമായി ബന്ധിപ്പിച്ച് ഇത്ര മനോഹരമായി വിശദീകരിച്ചിരിക്കുന്നത് മറ്റൊരു പുസ്തകത്തിലും ഞാൻ കണ്ടിട്ടില്ല.

  ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ കാരണം അധികനേരം വായന പാടില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടായിരുന്നിട്ടും, ഈ പുസ്തകത്തിന്റെ ആകർഷകമായ ശൈലി കാരണം പാതിരാത്രിയിലും ഞാനിത് വായിച്ചുപോയി. അത്രയേറെ വായനക്കാരെ പിടിച്ചിരുത്തുന്നതാണ് ഇതിലെ ഓരോ അധ്യായവും.

 ഈ പുസ്തകം വായിക്കുന്നവരോട്, പ്രത്യേകിച്ച് യുവതലമുറയോട്, ഒരു അധ്യാപിക എന്ന നിലയിൽ എനിക്ക് നൽകാനുള്ള ഉപദേശം ഇതാണ്: മ്യൂച്വൽ ഫണ്ട് പോലെയുള്ള നിക്ഷേപങ്ങളിൽ റിസ്ക് (Risk) എന്നൊരു ഘടകം കൂടിയുണ്ട്. (ഈ പസ്തക സീരിസിന്റെ മൂന്നാം ഭാഗത്തിൽ അത് വിശദമായി അവതരിപ്പിക്കുന്നതാണ് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.) അത് തിരിച്ചറിഞ്ഞുകൊണ്ട്, എന്നാൽ ഭയപ്പെടാതെ, ജോലി കിട്ടുന്ന കാലം മുതൽ തന്നെ നിക്ഷേപം തുടങ്ങുക. റിട്ടയർമെന്റ് കാലത്തേക്ക് കാത്തിരിക്കാതെ, വരുമാനം ഉള്ളപ്പോൾ തന്നെ സമ്പാദിച്ചു തുടങ്ങിയാൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാം.

സമ്പാദ്യശീലവും സാമ്പത്തിക അച്ചടക്കവും ആഗ്രഹിക്കുന്ന എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...