🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Sunday, 15 June 2025

30 + 30 + 30 = 90 ഇതാ പുതിയൊരു നിക്ഷേപ സൂത്രവാക്യം

 

30 + 30 + 30 = 90

ഇതാ പുതിയൊരു നിക്ഷേപ സൂത്രവാക്യം

 

പുതിയ കാലത്ത് പുത്തൻ നിക്ഷേപ തന്ത്രങ്ങൾ തന്നെ വേണമല്ലോ.

30 + 30 + 30 = 90 - അത്തരത്തിലൊന്നാണ്.

 

ഒരു മനുഷ്യന്റെ ജീവിതകാലം 90 വർഷം എന്ന കണക്കുകൂട്ടലിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

 

ആദ്യത്തെ 30 വർഷക്കാലം - വിദ്യാഭ്യാസം + തൊഴിലന്വേഷണം. 30- ആം വയസിൽ സമ്പാദിച്ചു തുടങ്ങുന്നു എന്ന് കരുതുക.

 

അടുത്ത 30 വർഷമാണ് ( 30 വയസു മുതൽ മുതൽ 60 വയസു വരെ ) സമ്പാദിക്കുന്ന കാലം. കാലത്തുണ്ടാക്കുന്ന സമ്പത്ത് കൊണ്ട് ഒട്ടനവധി കാര്യങ്ങൾ ചെയ്യാനുണ്ട്. കുടുംബ ചെലവ് , കുട്ടികളുടെ വിദ്യാഭ്യാസം , വീട് , വാഹനങ്ങൾ , യാത്രകൾ , മാതാപിതാക്കളുടെ സംരക്ഷണം , അടുത്ത 30 വർഷക്കാലത്ത് ജീവിക്കാനുള്ള തുക സ്വരൂപിക്കൽ ഇങ്ങനെ ....ഇങ്ങനെ....

 

അടുത്ത 30 വർഷക്കാലം - ( 60 വയസു മുതൽ 90 വയസു വരെ ) വരുമാനമില്ലാത്ത കാലമാണ്. രാജ്യത്തെ ജനസംഖ്യയിൽ ചെറിയ ഒരു ശതമാനത്തിനു മാത്രമാണ് സ്ഥിര വരുമാനമുള്ള തൊഴിലുകൾ ഉള്ളത്. അതിലെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് പെൻഷൻ ഉറപ്പായും കിട്ടുന്നത്. ഭൂരിപക്ഷം പേരും 60 വയസു കഴിഞ്ഞും , തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്നു. ചെറിയ ചെറിയ ജോലികളേ ചെയ്യാൻ കഴിയു. ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ കഠിന ശ്രമം നടത്തുന്നു....

 

എന്താ ഇതിനൊരു പരിഹാരം ?

ഒറ്റ വാക്ക് പരിഹാരങ്ങളൊന്നുമില്ല.

എന്നാൽ , സമ്പാദിച്ച് തുടങ്ങുമ്പോൾ തന്നെ , സാമ്പത്തിക സാക്ഷരതയുള്ളവർക്ക് നിഷ്പ്രയാസം - മുകളിൽ നാം കണ്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുന്നതാണ്.

 

അതെങ്ങനെ?

സമ്പാദിച്ച് തുടങ്ങുന്ന കാലം - 30 വയസ് എന്നാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. കാലത്ത് തന്നെ , നിക്ഷേപവും ആരംഭിക്കണം എന്ന കാര്യത്തിൽ സംശയമില്ല. ധാരാളം ഗോളുകൾ ഉണ്ടാവും. അവയൊക്കെ നേടിയെടുക്കാൻ പ്ലാൻ തയ്യാറാക്കി നിക്ഷേപിക്കണം.

 

തുടക്കത്തിൽ തന്നെ മക്കൾക്ക് വേണ്ടിയും ( ഭാവിയിലേക്ക് ), വിശ്രമ കാലത്തിനു വേണ്ടിയും നിക്ഷേപം തുടങ്ങണം.

 

മക്കൾക്കുവേണ്ടിയുള്ള ഒരു പ്രധാന നിക്ഷേപത്തെക്കുറിച്ചാണ് , കുറിപ്പിൽ പറയാൻ ശ്രമിക്കുന്നത്.

 

സമ്പാദിച്ച് തുടങ്ങുന്ന 30 -ആം വയസിൽ തന്നെ , കുട്ടികൾക്ക് ഭാവി സുരക്ഷിതമാക്കാൻ ആവശ്യമായ ഇൻവെസ്റ്റ്മെന്റ് തുടങ്ങാൻ കഴിയുമോ?

കഴിയും!

എങ്ങനെ?

ഒരു പ്ലാൻ പറയാം. അത് ചാക്രികമാണ്. അടുത്ത തലമുറയും അതിനടുത്ത തലമുറയും ....പിന്തുടരണം.

  • വെറും 5000/ രൂപ കുട്ടികളുടെ ഒന്നാം വയസുമുതൽ - SIP ആയി നിക്ഷേപിക്കുന്നു. എല്ലാ മാസവും 5000/ രൂപ. രക്ഷിതാവ് 30 വർഷം നിക്ഷേപിക്കുന്നു. അപ്പോൾ - കുട്ടിക്ക് 30 വയസാകും. അടുത്ത 30 വർഷം അവൻ / അവൾ തുടരുന്നു. ആകെ 60 വർഷം.
  • അപ്പോൾ ആകെ എത്ര തുക ലഭിക്കാം?





  • നമ്മുടെയൊക്കെ സങ്കല്പത്തിന് അപ്പുറമുള്ള തുക. – 47.7 കോടി രൂപ !!!!!!

              Compounding interest – 47.3 കോടി രൂപ

  • അതു വച്ച് അവന് /അവൾക്ക് - വാർദ്ധക്യകാലം അല്ലലില്ലാതെ കഴിയാനും , ബാക്കി തുക അടുത്ത തലമുറയ്ക്ക് കൈമാറാനും കഴിയും.

 

UDHAYAKUMAR S

Mutual fund Distributor

Retirement Adviser | NISM Certified 

 

സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group ൽ join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 

 



No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...