🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Friday, 3 January 2025

Instant Gratification ( തൽക്ഷണ സംതൃപ്തി ) : A Plus Tips - 1

 

A Plus Tips - 1

Instant Gratification ( തൽക്ഷണ സംതൃപ്തി )

 നമ്മുടെ ഒരു മനോഭാവമാണിത്. ഭൂരിഭാഗം പേരും വില്ലന്റെ പിടിയിലാണ്, പ്രത്യേകിച്ചും യുവജനങ്ങൾ. ധാരാളം മുതിർന്നവരും, ചിന്താക്കാരാണ് .

 എന്താണ് Instant Gratification ?

മലയാളത്തിൽ തൽക്ഷണ സംതൃപ്തി - എന്ന അർത്ഥമാണ് ഏറെ അനുയോജ്യമെന്ന് തോന്നുന്നു. ആഗ്രഹിക്കുന്നതൊക്കെ ഇപ്പൊ കിട്ടണം. വിചാരിക്കുന്നതൊക്കെ ഇന്ന് നടക്കണം - ഇതിനെയാണ് വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. കാത്തിരിക്കാൻ വയ്യ. കുട്ടികൾ എന്ത് പറഞ്ഞാലും അത് ഉടൻ വാങ്ങിക്കൊടുക്കുന്ന / നിവൃത്തിച്ചുകൊടുക്കുന്ന രക്ഷിതാക്കളാണ് ഇവിടെ പ്രതിസ്ഥാനത്തുള്ളത്. വളരുമ്പോൾ സ്വഭാവവും വളരുന്നുണ്ടാവാം.

 കാർ വാങ്ങാൻ തീരുമാനിച്ചാൽ അത് ഉടൻ നേടണം. ഫോൺ , വീട് , ലാപ്ടോപ് , വീട്ടുപകരണങ്ങൾ - ഒക്കെ ഉടൻ വാങ്ങണം. വാങ്ങിക്കഴിയുമ്പോൾ ഉണ്ടാകുന്ന സംതൃപതിയാണിത്. അല്പകാലം കഴിയുമ്പോൾ , ചിലപ്പോൾ ചിലതൊക്കെ വേണ്ടിയിരുന്നില്ല എന്നും ചിന്തിച്ചേക്കാം....

 ഉടൻ വാങ്ങാൻ പണം ? കടം വാങ്ങൽ , ലോൺ എടുക്കൽ ...അങ്ങനെ അങ്ങനെ....കൂടിയ പലിശയ്ക്കാവും ലോൺ ലഭ്യമാവുക! പിന്നെ കടവും ചുമലിലേറ്റി ......

 സാമ്പത്തിക സാക്ഷരത നേടിയവർ മറ്റൊരു തരത്തിലാണ് ചിന്തിക്കുക: - ഓരോ ആഗ്രഹങ്ങളും പൂർത്തീകരിക്കാൻ , കാലയളവ് നിശ്ചയിക്കും. ഇത്രയും കാലത്തിനുള്ളിൽ എനിക്ക് അത് നേടിയെടുക്കണം. അതിന് അന്ന് ഇത്രയും പണം വേണ്ടിവരും. അതിനായി ഇന്ന രീതിയിൽ ഫണ്ട് സ്വരൂപിക്കണം. ലോണിൽ നിന്ന് / കടം വാങ്ങലിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കണം. ( ആവശ്യമെങ്കിൽ ഹോം ലോൺ മാത്രമേ എടുക്കാവൂ.)

 ഇത്തരത്തിൽ പ്ലാൻ ചെയ്‌താൽ മറ്റൊരു ഗുണം കൂടിയുണ്ട്. പെട്ടെന്ന് തലയ്ക്കു പിടിച്ച , വിലയേറിയ ചില ആഗ്രഹങ്ങൾ തണുത്തു ഇല്ലാതായേക്കാം!! അത് പണം ലാഭിക്കാൻ കാരണമാകുമെല്ലോ.


UDHAYAKUMAR S

Mutual Fund Distributor ( NISM Certified )

Retirement Adviser ( NISM Certified )

( കൂടുതൽ വിവരങ്ങൾക്ക് : 94470 88946 / Mutual Fund Family Group ൽ ചേരാൻ -   https://chat.whatsapp.com/CcrIgNTm3QsI1w3wl7GLJQ )

 

 

 

 

No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...