🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Friday, 3 January 2025

DEBT Mutual Funds : 1

 


DEBT Mutual Funds

1

 

Mutual Fund ലെ രണ്ട് പ്രധാന വിഭാഗങ്ങളാണ് : Equity യും Debt ഉം . ഇക്വിറ്റി ഫണ്ടുകളാണ് പെട്ടെന്ന് നമ്മുടെ കണ്ണിൽപ്പെടുന്നത്. കാരണം അവ , വലിയ റിട്ടേൺ നൽകുന്നവയാണ്. റിസ്കും അതുപോലെയുണ്ട്. റിസ്ക് മറികടക്കാൻ ഒട്ടേറെ തന്ത്രങ്ങൾ ഉണ്ടുതാനും.

 

Mutual Fund ഭൂരിഭാഗം പേരും അന്വേഷിക്കുന്നത് ഇങ്ങനെയാണ് : ഏതാണ് ഏറ്റവും മികച്ച ഫണ്ട്? കൂടുതൽ റിട്ടേൺ തരുന്നത് ഏതാണ്? ഒരു നാലഞ്ച് എണ്ണം പറഞ്ഞു തരു എന്നൊക്കെയാണ്. ഉടൻ നിക്ഷേപിച്ച് , പണം ഇരട്ടിപ്പിച്ചിട്ട് തന്നെ കാര്യം - ഇതാണ് ഭാവം. ക്ഷമാപണത്തോടെ പറയട്ടെ , ഇങ്ങനെയല്ല Mutual ഫണ്ട് എന്ന നിക്ഷേപ വാഹനത്തെ സമീപിപ്പിക്കേണ്ടത്! പ്രധാനമായും നാല് കാര്യങ്ങൾ തീരുമാനിക്കണം : 1. എന്തിനാണ് നിക്ഷേപിക്കുന്നത്? ( ഗോൾ ) , 2 . എത്രകാലത്തേക്ക് ? , 3 . കൈവരിക്കേണ്ട സമ്പത്ത് എത്രമാത്രം? 4 . എത്ര തുക നിക്ഷേപത്തിലേക്ക് മാറ്റാൻ കഴിയും ? - ഇവ പറയുമ്പോൾ , Mutual ഫണ്ട് Distributor / Adviser - അനുയോജ്യമായ ഫണ്ടുകൾ തിരഞ്ഞെടുത്തു നൽകും.( ഇതേക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്.)

 

DEBT Mutual ഫണ്ട്

വിഭാഗം ഫണ്ടുകൾ, എല്ലാ സാമ്പത്തിക കാര്യങ്ങളിലും കൂടെ കൂട്ടാവുന്നവയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ , നിക്ഷേപകൻ കടം കൊടുക്കുകയാണിവിടെ ചെയ്യുന്നത്. ആർക്കൊക്കെ? സർക്കാരിന് / കമ്പനികൾക്ക് ഒക്കെ. അതിന് റിട്ടേണായി പലിശ ലഭിക്കുന്നു. കൂപ്പൺ നിരക്ക് എന്നും വിളിക്കാം. ഇവ ഉറപ്പായ റിട്ടേൺ നൽകുന്നവയാണ്. ( സർക്കാർ കടപ്പത്രങ്ങൾ , ട്രഷറി ബില്ലുകൾ , കോർപ്പറേറ്റു ബോണ്ടുകൾ തുടങ്ങിയവയിലാണ് പണം നിക്ഷേപിക്കുന്നത് ) എത്രത്തോളം റിട്ടേൺ ലഭിക്കും? 5 - 8 % വരെ. ബാങ്ക് FD യ്ക്ക് ത്യല്യമായ ഫണ്ടാണിത്.

 

അതെ സമയം തന്നെ , ഫിക്സഡ് ഡെപ്പോസിറ്റിന് ഇല്ലാത്ത ചില സവിശേതകൾ DEBT ഫണ്ടുകൾക്കുണ്ട്. ഒന്നാമത്തെ കാര്യം, ലോക്കിങ് പിരീഡ് ഇല്ല എന്നുള്ളതാണ്! എപ്പോൾ വേണമെങ്കിലും പിൻവലിക്കാം...നിക്ഷേപിക്കാം..എല്ലാ ദിവസവും ചെറിയ രുപത്തിൽ വളർന്നുകൊണ്ടേയിരിക്കുന്നു. തളർച്ചയില്ലതാനും. റിസ്ക് വളരെ വളരെ കുറഞ്ഞ വിഭാഗമാണ്.

 

DEBT വിഭാഗങ്ങൾ

DEBT ഫണ്ട് തന്നെ , ഒരുപാട് വിഭാഗങ്ങൾ ഉണ്ട്. നമ്മുടെ ദൈനം ദിന ജീവിതത്തിന് ആവശ്യമായ എല്ലാ ഫണ്ടുകളും ഇവിടെയുണ്ട്. സേവിംഗ്സ് വിഭാഗത്തിൽ ഇവയെ ഉൾപ്പെടുത്താം. ഒരു ദിവസം നിക്ഷേപിക്കാവുന്നവ മുതൽ 3 വർഷം വരെ യുള്ളവ ഇവിടെയുണ്ട്.

ഇത് എങ്ങനെ ബുദ്ധിപൂർവമായി ഉപയോഗിക്കും?

 

പിന്തുടരാൻ അനുയോജ്യമായ ചില മാതൃകകൾ ഇവിടെ നൽകുന്നു :

 

Scenario ( രംഗം ) - 1

വീടു പണി നടക്കുന്നു. ഇന്ന് വെള്ളിയാഴ്‌ച രാവിലെ. അടുത്ത തിങ്കളാഴ്‌ച ( 2 ദിവസം കഴിഞ്ഞ് ) പ്ലംബിംഗ് , വയറിംഗ് സാധനങ്ങൾ വാങ്ങാനുള്ള പണം കൈവശമുണ്ട്. 10 ലക്ഷം ഉണ്ടെന്ന് കരുതാം. അത് ബാങ്കിലാണുള്ളത്. അവിടെ കിടന്നാൽ എന്തു കിട്ടും ? ഒന്നുമില്ല.

 

തുക എടുത്ത് , ഒരു DEBT ഫണ്ടിൽ ഇട്ടാലോ? ഏത് ഫണ്ടിൽ ? OVERNIGHT ഫണ്ടിൽ ! ഒരു ദിവസം പാർക്കു ചെയ്യാവുന്ന ഫണ്ട്. വെള്ളിയാഴ്‌ച രാവിലെ ബാങ്കിൽ നിന്ന് , ഫണ്ടിലേക്ക് മാറ്റി. തിങ്കളാഴ്‌ച രാവിലെ , ഫണ്ടിൽ നിന്നും തിരികെ , ബാങ്കിലേക്ക് എടുത്തു. എന്തു കിട്ടും ?

രണ്ടു മൂന്നു ദിവസം കൊണ്ട് , കുറച്ചു സാധനങ്ങൾ കൂടി അധികം വാങ്ങാനുള്ള / വണ്ടി വാടകയിൽ ഒരു പങ്ക് നൽകാനുള്ള തുക - അവിടെ ജനറേറ്റു ചെയ്തിട്ടുണ്ടാവും!!

ബാങ്കിൽ തന്നെ കിടന്നെങ്കിലോ.....

വലിയ ബിസിനിസുകാരൊക്കെ , വലിയ തുകകൾ ഇങ്ങനെയിട്ട് പെരുപ്പിക്കാറുണ്ട്...

എത്ര തുക വേണമെങ്കിലും ഇതിൽ നിക്ഷേപിക്കാൻ കഴിയും .....

നമുക്കും ചെയ്യാവുന്നതേയുള്ളൂ ....!

 

( തുടരും )


 UDHAYAKUMAR S

Mutual Fund Distributor ( NISM Certified )

Retirement Adviser ( NISM Certified )

( കൂടുതൽ വിവരങ്ങൾക്ക് : 94470 88946 / Mutual Fund Family Group ൽ ചേരാൻ -   https://chat.whatsapp.com/CcrIgNTm3QsI1w3wl7GLJQ )

 

 

 

 

 

No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...