പാതിരാത്രിയിലും വായിച്ചുതീർത്ത സാമ്പത്തിക
പുസ്തകം! 'FIRST LESSON' - വായനക്കാരുടെ അനുഭവങ്ങൾ
സാമ്പത്തിക
അച്ചടക്കത്തെക്കുറിച്ചും, കടബാധ്യതയില്ലാത്ത ജീവിതത്തെക്കുറിച്ചും ലളിതമായ മലയാളത്തിൽ
പ്രതിപാദിക്കുന്ന ഈ പുസ്തകം, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വായനക്കാരുടെ മനം
കവർന്നു കഴിഞ്ഞു.
ഇതൊരു
വെറും പുസ്തകമല്ല,
മറിച്ച് നിങ്ങളുടെ പേഴ്സിലെ ചോർച്ചയടക്കാനുള്ള ഒരു ടൂൾ (Tool) ആണെന്ന് ആദ്യ
വായനക്കാർ സാക്ഷ്യപ്പെടുത്തുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ഈ
പുസ്തകത്തെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം.
💬 വായനക്കാർ സംസാരിക്കുന്നു ( Readers' Voices )
ഈ പുസ്തകം ആർക്കൊക്കെ ഉപകാരപ്പെടും? സാമ്പത്തിക
ശാസ്ത്രം പഠിച്ചവർ മുതൽ വീട്ടമ്മമാർ വരെ ഒരേ സ്വരത്തിൽ നൽകുന്ന മറുപടികൾ ഇതാ:
1. വിദഗ്ദ്ധരുടെ കാഴ്ചപ്പാടിൽ - Expert Opinion
സാമ്പത്തിക കാര്യങ്ങൾ പഠിപ്പിക്കുന്നവർക്ക് പോലും ഈ പുസ്തകം
പുതിയൊരു അനുഭവമായിരുന്നു.
👩🏫 ഇക്കണോമിക്സ് അധ്യാപിക പറയുന്നു:
ശാരിക ജി കൃഷ്ണൻ
HSST (ECONOMICS ) GGHSS , Malayinkeezhu , TVM
"വ്യക്തിഗത സാമ്പത്തിക അച്ചടക്കം ഇത്ര ലളിതമായി അവതരിപ്പിച്ച മറ്റൊരു പുസ്തകം ഞാൻ കണ്ടിട്ടില്ല..."
സാമ്പത്തിക ശാസ്ത്ര
വിദ്യാർത്ഥികൾക്ക് പോലും ഇത്തരത്തിലുളള അറിവ് സിലബസ്സിൽ നിന്നും കിട്ടുമോ എന്ന്
സംശയമാണ്. പണപ്പെരുപ്പം, purchasing power, devaluation... എന്നൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക
തലത്തിൽ അത് നമുക്ക് അനുകൂലമായി എങ്ങനെ പ്രയോജനപ്പെടുത്താം എന്ന തിരിച്ചറിവ്
കിട്ടിയില്ല. വാസ്തവത്തിൽ ഇതുപോലെയുള്ള പുസ്തകങ്ങളും സിലബസ്സിൽ ഉൾപ്പെടുത്തണം .
എന്തൊക്കെയോ കുറെ തിയറികൾ
പഠിച്ചും പഠിപ്പിച്ചും വലിയ ഡിഗ്രികൾ
സമ്പാദിക്കുമ്പോഴും പ്രായോഗിക ജീവിതത്തിൽ പകച്ച് നിൽക്കുന്നവരാണ് ഏറെയും.
അങ്ങനെയുള്ളവർക്ക് ഈ പുസ്തകം ഒരു
വഴികാട്ടിയാകുമെന്നതിൽ സംശയമില്ല. സമ്പാദ്യത്തെ കുറിച്ചുള്ള സാധാരണക്കാരന്റെ മിഥ്യ
ധാരണ മാറ്റാൻ സഹായിക്കുന്നതോടൊപ്പം ജീവിത വിജയത്തിന്റെ താക്കോലും കൂടി കൈമാറുകയാണ്
ലേഖകൻ പുസ്തകത്തിലൂടെ.
ഏതെല്ലാം നിക്ഷേപങ്ങൾ,
ഏതൊക്കെ ആവശ്യത്തിന്,
അതുപോലെ തന്നെ നിങ്ങളുടെ
ലക്ഷ്യമെന്താണ് അതിനു ഏതു നിക്ഷേപമാണ് അനുയോജ്യം എന്നിവയൊക്കെ അക്കമിട്ട് പറഞ്ഞു പോകുന്നുണ്ട് പുസ്തകത്തിൽ.
👨🏫 കൊമേഴ്സ് അധ്യാപികയുടെ അഭിപ്രായം:
Lalitha A R
(Rtd. Higher Secondary School Principal),Palakkad
"കൊമേഴ്സ് അറിയാത്തവർക്കും സാമ്പത്തിക അച്ചടക്കം പഠിക്കാൻ ഒരു എളുപ്പവഴി"
ഒരു കൊമേഴ്സ് അധ്യാപികയും ഹയർ സെക്കൻഡറി സ്കൂൾ
പ്രിൻസിപ്പലുമായി ഔദ്യോഗിക ജീവിതം പൂർത്തിയാക്കിയ ആളാണ് ഞാൻ. ഇക്കണോമിക്സുമായി ബന്ധപ്പെട്ട
പുസ്തകങ്ങൾ സാധാരണക്കാർക്ക് പെട്ടെന്ന് വായിച്ചുപോകാൻ കഴിയില്ല എന്ന നല്ല ബോധ്യം എനിക്കുണ്ട്. എന്നാൽ ഉദയകുമാർ എസ് എഴുതിയ 'FIRST
LESSON: സാമ്പത്തിക പാഠങ്ങൾ-PART-1' എന്ന
ഈ പുസ്തകം ആ വിശ്വാസത്തിന് ഒരപവാദമാണ്..
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത
ഇതിന്റെ ലളിതമായ ഭാഷയാണ്. കൊമേഴ്സ് പശ്ചാത്തലമില്ലാത്ത ഏതൊരു സാധാരണക്കാരനും വളരെ
എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ, രസകരമായ
ഉദാഹരണങ്ങളിലൂടെയാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 'മണി'
(Money) അഥവാ പണം എന്ന സങ്കൽപ്പത്തെ സാധാരണക്കാരുടെ ( മിഡിൽ ക്ലാസുകാരുടെ ) ജീവിതവുമായി ബന്ധിപ്പിച്ച്
ഇത്ര മനോഹരമായി വിശദീകരിച്ചിരിക്കുന്നത് മറ്റൊരു പുസ്തകത്തിലും ഞാൻ കണ്ടിട്ടില്ല.
ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകൾ
കാരണം അധികനേരം വായന പാടില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടായിരുന്നിട്ടും,
ഈ പുസ്തകത്തിന്റെ ആകർഷകമായ ശൈലി കാരണം പാതിരാത്രിയിലും ഞാനിത്
വായിച്ചുപോയി. അത്രയേറെ വായനക്കാരെ പിടിച്ചിരുത്തുന്നതാണ് ഇതിലെ ഓരോ
അധ്യായവും.
2. ഭാഷയുടെ സൗന്ദര്യം - Language Quality
സാമ്പത്തിക കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന
രീതിയിലാണോ എഴുതിയിരിക്കുന്നത്?
📚 മലയാളം അധ്യാപിക
കുറിച്ചത്:
താരാ ഇഗ്നേഷ്യസ് ജി. എൻ
മലയാളം അധ്യാപിക , സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
"സാമ്പത്തിക കാര്യങ്ങൾ ഇത്രയും ലളിതമായ, ഒഴുക്കുള്ള മലയാളത്തിൽ വായിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമാണ്..."
കൊതിയോടെ വായിച്ച പുസ്തകം ....
വായിച്ചു ഉൾക്കൊള്ളുകയായിരുന്നു... കഴിഞ്ഞ 20 വർഷക്കാലം എന്തൊക്കെയോ സമ്പാദിക്കുന്നു എന്ന്
കരുതിയെങ്കിലും ഒന്നും നേടിയിട്ടില്ല എന്ന തിരിച്ചറിവ് തന്ന പുസ്തകം... ജീവിതത്തിൽ
മുൻകരുതലുകൾ ആയി എടുക്കേണ്ടിയിരുന്ന പലതും
ചെയ്തില്ലല്ലോ എന്ന ബോധ്യത്തോടൊപ്പം ഇനിയും സമയം കഴിഞ്ഞിട്ടില്ല.... സാമ്പത്തിക
ഭദ്രതയിലേക്ക് നടക്കാവുന്നതേയുള്ളൂ എന്ന ധൈര്യം തന്ന പുസ്തകം.. ഒരുപക്ഷേ
ഇത്തരത്തിലുള്ള പുസ്തകങ്ങൾ 50 നോട് അടുക്കുന്നവരെ നിരാശയിലേക്കാണ്
തള്ളിവിടുന്നത്..കാരണം, സാമ്പത്തിക
ഭദ്രത നേടാൻ സമയം കഴിഞ്ഞു പോയി എന്ന് തോന്നലിലേക്ക്.. എന്നാൽ അതിൽ നിന്ന്
വ്യത്യസ്തമായി നമുക്ക് ഇനിയും സാധിക്കാവുന്നതേയുള്ളൂ എന്ന ധൈര്യം വളർത്തുന്ന ഒന്നായി ഈ പുസ്തകത്തെ ഞാൻ
വിലയിരുത്തുന്നു..
സ്വന്തമായി വരുമാനം ആർജിക്കാൻ തുടങ്ങുന്ന കുട്ടികൾക്കാണെങ്കിലും വിദ്യാർത്ഥികൾക്കാണെങ്കിലും ഏറ്റവും അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ചില സാമ്പത്തിക സമവാക്യങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകമാണിത്. ഒരുപക്ഷേ നമുക്ക് എപ്പോഴും കൊണ്ട് നടക്കാവുന്ന ഇടയ്ക്ക് മറച്ചു നോക്കി വായിക്കാവുന്ന ചില സൂത്രവാക്യങ്ങൾ... ചില സാമ്പത്തിക മുന്നൊരുക്കങ്ങൾ.. എന്നിവ ഇതിൽ ഉൾ ചേർന്നിരിക്കുന്നു..
3. ജീവിതത്തിൽ പകർത്താൻ കഴിയുന്നത് - Practicality
തിരക്കുള്ള ഔദ്യോഗിക ജീവിതത്തിലും, വീട്ടുചെലവുകൾക്കിടയിലും
ഇത് പ്രായോഗികമാണോ?
👨💼 ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകൾ:
സെക്രട്ടറി, ഐഎംജി ( Institute of Management in Government ) ,തിരുവനന്തപുരം.
“ഇതിലെ ഉള്ളടക്കം ഏതൊരു
വായനക്കാരനെയും, സാമ്പത്തിക അച്ചടക്കം, സമ്പാദ്യ ശിലം, മിത വ്യയം
തുടങ്ങിയ പോസിറ്റീവ് ആയ കാര്യങ്ങൾ ഗ്രഹിക്കാൻ പ്രാപ്തരാക്കും എന്നത് തർക്കമറ്റ
വസ്തുതയാണ്.”
വ്യക്തികൾക്ക് പണം എങ്ങനെ സുരക്ഷിതമായി
സമ്പാദിക്കാം, സമ്പാദിക്കുന്ന
പണം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം, നിലവിലുള്ള ഏറ്റവും സുരക്ഷിതമായ സമ്പാദ്യമാർഗ്ഗങ്ങൾ
ഏതൊക്കെയാണ്, ഇത്തരത്തിൽ
സമ്പത്തിനെ കുറിച്ച് ഒരു വ്യക്തി തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിവിധ വശങ്ങൾ വളരെ
സരളമായി, കൃത്യമായി
ഫസ്റ്റ് ലെസ്സൺ എന്ന ഈ പുസ്തകത്തിലൂടെ, ഗ്രന്ഥകാരൻ സുവ്യക്തമാക്കുന്നു.
🏠 വീട്ടമ്മയുടെ അനുഭവം:
പ്രീത അഭിലാഷ്
മലയിൻകീഴ് ,
തിരുവനന്തപുരം
"ബാങ്കിലും സ്വർണ്ണത്തിലും പണം ഇട്ടാൽ സുരക്ഷിതമാണോ? ഒരു വീട്ടമ്മയുടെ തിരിച്ചറിവുകൾ"
നമ്മുടെ നാട് 100% സാക്ഷരത
കൈവരിച്ചു എന്ന് അഭിമാനിക്കുമ്പോഴും സാമ്പത്തിക സാക്ഷരതയിൽ, ഞാൻ ഉൾപ്പെടെയുള്ള
മനുഷ്യരുടെ അജ്ഞത എത്രത്തോളമാണ് എന്ന തിരിച്ചറിവ് എനിക്ക് നേടിത്തന്ന പുസ്തകമാണ്
ഇത്. അതി സങ്കീർണ്ണമായ ആശയങ്ങളോ അനാവശ്യമായ വലിച്ചു നീട്ടലുകളോ ഒന്നും തന്നെ
ഇല്ലാത്തതു കൊണ്ട് തന്നെ ഏതൊരു സാധാരണക്കാരനും എളുപ്പത്തിൽ മനസ്സിലാക്കുവാനും
നിത്യ ജീവിതത്തിൽ പ്രായോഗികമാക്കുവാനും തക്ക വിധത്തിൽ വളരെ ലളിതമായാണ് ഇതിലെ ഓരോ
അധ്യായവും തയ്യാറാക്കിയിട്ടുള്ളത്.
Mutual Fund, റിസർവ് ബാങ്ക് പുറത്തിറക്കുന്ന Sovereign
gold Bond, ഓഹരി വിപണി തുടങ്ങി പല
നിക്ഷേപ പദ്ധതികളെയും കുറിച്ചുള്ള അടിസ്ഥാനപരമായ അറിവുകൾ നമുക്ക് ഈ പുസ്തകത്തിൽ
നിന്നും ലഭിക്കുന്നു. Mutual fund എന്നാൽ കയ്യിലെ പണം നഷ്ടപ്പെടുത്തുന്ന എന്തോ തട്ടിപ്പ്
പരിപാടിയാണ് എന്നായിരുന്നു എന്റെയും ധാരണ. എന്നാൽ ശര വേഗത്തിൽ
ഓടിക്കൊണ്ടിരിക്കുന്ന കാലത്തിനൊപ്പം ഓടിയെത്തി ഭാവി ജീവിതം സുരക്ഷിതമാക്കാൻ
സാധിക്കുന്ന നിക്ഷേപ പദ്ധതിയാണ് Mutual Fund നിക്ഷേപം എന്നും അതിനെ എങ്ങനെ മെരുക്കി നമ്മുടെ
വരുതിയിൽ നിർത്താമെന്നും വളരെ
ആധികാരികമായും ലളിതമായും ഈ പുസ്തകം നമ്മളെ പഠിപ്പിക്കുന്നു.
4. പുതുതലമുറയ്ക്ക് - For the Next Generation
പണം സമ്പാദിച്ചു തുടങ്ങുന്നതിന് മുൻപേ അറിഞ്ഞിരിക്കേണ്ട
കാര്യങ്ങൾ.
🎓 കോളേജ് വിദ്യാർത്ഥിയുടെ
അഭിപ്രായം:
Adithyan
P R
M Tech Integrated Student ( Computer Science Data Science )
Third Year, Vellore Institute of Technology,Vellore
“വളർന്നു വരുന്ന ഞങ്ങളെപ്പോലുള്ള പുതിയ തലമുറക്ക് സാമ്പത്തികാസൂത്രണത്തിന് തീർച്ചയായും ഒരു വഴികാട്ടിയാണ് ഈ പുസ്തകം”
സാമ്പത്തിക
പാഠങ്ങൾ എന്ന അങ്ങയുടെ ഗ്രന്ഥം വളരെ ഇഷ്ടപ്പെട്ടു. വളരെ ലളിതമായ ഭാഷയിൽ
അവതരിപ്പിച്ചിരിക്കുന്ന എല്ലാ അധ്യായങ്ങളും മികച്ച ഒരു സാമ്പത്തിക അനുഭവം എന്നെപ്പോലുള്ള തുടക്കക്കാർക്ക് പ്രദാനം
ചെയ്യുന്നു. ഓരോ അധ്യായവും രസകരമായ ഉദാഹരണങ്ങളിലൂടെ കൃത്യമായി
വായനക്കാരിലേക്കെത്തിക്കുന്നതിൽ അങ്ങ് വിജയിച്ചിരിക്കുന്നു. മലയാളത്തിൽ
ഇത്തരത്തിലുള്ള സമഗ്രതയോടെയുള്ള പുസ്തകങ്ങൾ കുറവാണെന്ന് തോന്നുന്നു. അടുത്ത
ഭാഗത്തിനായി കാത്തിരിക്കുന്നു.
എന്തുകൊണ്ട് നിങ്ങൾ ഈ പുസ്തകം വായിക്കണം?
- ✅ ലളിതമായ മലയാളം: സാമ്പത്തിക ശാസ്ത്രം അറിയാത്തവർക്കും എളുപ്പത്തിൽ മനസ്സിലാക്കാം.
- ✅ പ്രായോഗികം: വായിച്ചു തള്ളാനല്ല, ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങൾ.
- ✅ തുടക്കക്കാർക്ക് ഉത്തമം: മ്യൂച്വൽ ഫണ്ടിലേക്കും ഓഹരി വിപണിയിലേക്കും ഇറങ്ങുന്നതിന് മുൻപുള്ള
ബാലപാഠങ്ങൾ.
📖 നിങ്ങളുടെ
കോപ്പി ഇന്ന് തന്നെ സ്വന്തമാക്കൂ!
നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനുള്ള ആദ്യ
ചുവടുവെപ്പ് ഇവിടെ തുടങ്ങുന്നു.
📘 പുസ്തകത്തിന്റെ പേര്: FIRST LESSON: സാമ്പത്തിക
പാഠങ്ങൾ (ഭാഗം 1)
✍️ രചയിതാവ്: ഉദയകുമാർ എസ് (AMFI Registered Mutual Fund
Distributor)
💰 ✅ വില: ₹200/- (Limited Time Offer: ₹170/-
only)+ postage
👇 പുസ്തകം ഓർഡർ ചെയ്യാൻ താഴെ ക്ലിക്ക്
ചെയ്യുക:
https://wa.me/p/25509257808697538/919447088946

FIRST LESSON: Financial Lessons (Part 1) is a beginner-friendly book that explains money management and basic investment concepts in a simple and practical manner. The author focuses on building the right mindset towards money, savings, and long-term financial planning.
ReplyDeleteComplex financial terms are avoided, and real-life examples make the concepts easy to understand for common readers. Topics like goal-based investing, avoiding idle or “lazy” money, and developing financial discipline are presented clearly and effectively.
Overall, this book is a good starting point for anyone who wants to gain basic financial awareness and develop healthy financial habits.
NANDAN S
KEY AGENCY MANAGER
NIVA BUPA HEALTH INSURANCE
THANKS
ReplyDelete