🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Sunday, 22 June 2025

Bank FD Vs Hybrid Mutual Funds

 


Bank FD Vs Hybrid Mutual Funds

 

റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറച്ചതോടുകൂടി ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ തിളക്കം വീണ്ടും കുറഞ്ഞു.

SBI ഡെപ്പോസിറ്റ് പലിശ നിരക്ക് -

3 മുതൽ 5 വർഷത്തിന്റെ നിരക്ക് - 6.30% ആയി കുറച്ചു.

5 മുതൽ 10 വർഷത്തിന്റെ നിരക്ക് - 6.05 ആയി കുറച്ചു!

 

പണപ്പെരുപ്പ നിരക്ക് - കേരളത്തിലേത് - 6.46% ആണ്!! ( 2025 മേയ് )

 

അപ്പോൾ ചോദ്യമിതാണ്, ബാങ്ക് FD കൊണ്ട് എന്തു പ്രയോജനമാണുള്ളത്?

6.05% വളരുമ്പോൾ 6.46% തളരുന്നു!!!

മാത്രമല്ല, 6.05% വളർച്ചയുടെ 10% ടാക്‌സും നൽകണം!

 

ആകെ നഷ്ടക്കച്ചവടമാണല്ലോ.

അതെ!

 

ദുരവസ്ഥ മാറ്റാൻ എന്താ വഴി?

ഓഹരി വിപണി , മ്യുച്വൽ ഫണ്ട് എന്നൊക്കെ കേൾക്കുമ്പോൾ , ഇപ്പോഴും തല കറങ്ങുന്നവരാണ് ഭൂരിഭാഗം മലയാളികളും. 99.9% വും സാധ്യത ഇല്ലാത്ത ഭാഗ്യക്കുറിയിൽ - മാസാമാസം ആയിരക്കണക്കിന് രൂപ ചെലവഴിക്കുന്നവരുണ്ട്. പണം ഒറ്റയടിക്ക് " ഭും '. പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ. അതിൽ 100% റിസ്ക്ക് എടുക്കുന്നവർ , മ്യുച്വൽ ഫണ്ടിൽ 25% റിസ്‌ക്കെടുക്കാൻ ഭയക്കുന്നു എന്നത് വലിയ തമാശയാണ്.

 

FD തുക , കൂടുതൽ റിട്ടേൺ തരുന്ന എന്തിൽ നിക്ഷേപിക്കും?

മീഡിയം റിസ്‌ക്ക് എടുക്കാൻ തയ്യാറെങ്കിൽ അതിന് വഴികളുണ്ട്. ( മീഡിയം റിസ്ക്ക് പോലും എടുക്കാൻ കഴിയാത്തവർ FD യിൽ തുടരുന്നതാണ് നല്ലത്.)

 

 

Hybrid Mutual Funds

മ്യൂച്വൽ ഫണ്ടിലെ ഒരു സവിശേഷ വിഭാഗമാണിത്. റിസ്ക് കുറഞ്ഞ ഇനം ഫണ്ടുകൾ. 5 വർഷ കാലാവധിയാണെങ്കിൽ ധൈര്യമായി തെരഞ്ഞെടുക്കാം.

Equity hybrid , Debt hybrid എന്നിങ്ങനെ തരംതിരിവുമുണ്ട്. Balanced Advantage, Multi Asset Allocation Fund എന്നിവയുമുണ്ട്.

കഴിഞ്ഞ 10 വർഷത്തെ പ്രകടനം നോക്കിയാൽ - ഇവ ശരാശരി 10% കുടുതൽ റിട്ടേൺ നൽകിയിട്ടുണ്ട്.

 

ഒരു താരതമ്യം

10 ലക്ഷം രൂപ ബാങ്കിലും Hybrid ഫണ്ടിലും നിക്ഷേപിക്കുന്നു.

5 വർഷക്കാലാവധി.( Hybrid ലോക്കിംഗ് ഇല്ല.)

 

ബാങ്കിൽ - വാർഷിക പലിശ നിരക്ക് - 6.05%

Hybrid - പ്രതീക്ഷിക്കുന്നത് - 10%

 

ബാങ്ക് തരുന്നത് :

10 ലക്ഷം , 6.05 പലിശ = 60,500രൂപ /വർഷം

5,041.66രൂപ /മാസം ലഭിക്കും.

5 വർഷം കഴിയുമ്പോൾ - 60,500 X 5 = 3,02,500 രൂപ ലഭിക്കുന്നു. ( ടാക്സ് കുറച്ചിട്ടില്ല )

അപ്പോൾ പലിശയിനത്തിൽ കിട്ടിയത് - 3 ലക്ഷത്തി രണ്ടായിരത്തി അഞ്ഞുറ് രൂപ.

 

6% പണപ്പെരുപ്പം നിമിത്തം 5 വർഷം കൊണ്ട് കുറഞ്ഞ മൂല്യം - 60,000 X 5 = 3,00,000 രൂപ !

 

അപ്പോൾ കിട്ടിയ - 3 ലക്ഷത്തി രണ്ടായിരത്തി അഞ്ഞുറ് രൂപയിൽ നിന്നും 3 ലക്ഷം കുറച്ചാൽ - 2,500/ രൂപ കിട്ടും!!

 

അതായത് ലാഭം - 2,500/ രൂപ. അത് കിട്ടുമോ? ഇല്ല. 3,02,500 ന്റെ 10% ടാക്സ് ആയി നൽകണം! അതായത് - 30,250 രൂപ ടാക്സ്!

എന്ത് ലാഭം കിട്ടിയെന്ന് നിങ്ങൾ തന്നെ കൂട്ടി നോക്കിക്കോളൂ.....

 

 

Hybrid മ്യുച്വൽ ഫണ്ട് തരുന്നത്...

10 ലക്ഷം , പ്രതീക്ഷിക്കുന്ന റിട്ടേൺ 10%

കൂട്ടുപലിശയായി ലഭിച്ചത് - 6.11 ലക്ഷം രൂപ.

ആകെ തിരികെ ലഭിക്കുന്നത് - 16.11 ലക്ഷം രൂപ!

6% പണപ്പെരുപ്പം നിമിത്തം 5 വർഷം കൊണ്ട് കുറഞ്ഞ മൂല്യം - 60,000 X 5 = 3,00,000 രൂപ

അപ്പോൾ 6.11 ലക്ഷത്തിൽ നിന്നും 3 ലക്ഷം കുറച്ചാൽ - 3.11 ലക്ഷം ലാഭം.



 

ടാക്സ് ഇങ്ങനെ - ലാഭം കിട്ടിയ 6.11 ലക്ഷത്തിൽ , 1.25 ലക്ഷത്തിന് ടാക്സില്ല. ബാക്കി 4,86,000 ന് ടാക്സ് 12.5% നൽകണം. 60,750 രൂപ ടാക്സ്.

3,11,000 നിന്നും 60,750 കുറച്ചാൽ 2,50,250 രൂപ യഥാത്ഥ ലാഭമായി കൈവശം കിട്ടും.

 

ഇവിടെ എന്താണ് സംഭവിച്ചത്?

പണപ്പെരുപ്പത്തെ തോൽപ്പിച്ചുകൊണ്ട് നിക്ഷേപം വളർന്നു.

ബാങ്ക് FD യിൽ ആണെങ്കിൽ പണപ്പെരുപ്പത്തെ തോൽപിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് കാണാം.

ചുരുക്കത്തിൽ ഇങ്ങനെ പറയാം - ബാങ്ക് FD യിൽ ഇടുന്നതും അരിക്കലത്തിൽ വയ്ക്കുന്നതും ഒരുപോലെയാണ്. അരിക്കലത്തിൽ വച്ചാൽ , ടാക്സ് കൊടുക്കേണ്ട എന്നൊരു നേട്ടം കൂടിയുണ്ട്!!!

 

ഇനിപ്പറയൂ ....ഏതാണ് നല്ലത്?

കൂടുതൽ അറിയാൻ വിളിക്കുക. 94470 88946 

UDHAYAKUMAR S

Mutual fund Distributor

Retirement Adviser | NISM Certified 

 

സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group ൽ join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 

 

 

 

 

 

Sunday, 15 June 2025

30 + 30 + 30 = 90 ഇതാ പുതിയൊരു നിക്ഷേപ സൂത്രവാക്യം

 

30 + 30 + 30 = 90

ഇതാ പുതിയൊരു നിക്ഷേപ സൂത്രവാക്യം

 

പുതിയ കാലത്ത് പുത്തൻ നിക്ഷേപ തന്ത്രങ്ങൾ തന്നെ വേണമല്ലോ.

30 + 30 + 30 = 90 - അത്തരത്തിലൊന്നാണ്.

 

ഒരു മനുഷ്യന്റെ ജീവിതകാലം 90 വർഷം എന്ന കണക്കുകൂട്ടലിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

 

ആദ്യത്തെ 30 വർഷക്കാലം - വിദ്യാഭ്യാസം + തൊഴിലന്വേഷണം. 30- ആം വയസിൽ സമ്പാദിച്ചു തുടങ്ങുന്നു എന്ന് കരുതുക.

 

അടുത്ത 30 വർഷമാണ് ( 30 വയസു മുതൽ മുതൽ 60 വയസു വരെ ) സമ്പാദിക്കുന്ന കാലം. കാലത്തുണ്ടാക്കുന്ന സമ്പത്ത് കൊണ്ട് ഒട്ടനവധി കാര്യങ്ങൾ ചെയ്യാനുണ്ട്. കുടുംബ ചെലവ് , കുട്ടികളുടെ വിദ്യാഭ്യാസം , വീട് , വാഹനങ്ങൾ , യാത്രകൾ , മാതാപിതാക്കളുടെ സംരക്ഷണം , അടുത്ത 30 വർഷക്കാലത്ത് ജീവിക്കാനുള്ള തുക സ്വരൂപിക്കൽ ഇങ്ങനെ ....ഇങ്ങനെ....

 

അടുത്ത 30 വർഷക്കാലം - ( 60 വയസു മുതൽ 90 വയസു വരെ ) വരുമാനമില്ലാത്ത കാലമാണ്. രാജ്യത്തെ ജനസംഖ്യയിൽ ചെറിയ ഒരു ശതമാനത്തിനു മാത്രമാണ് സ്ഥിര വരുമാനമുള്ള തൊഴിലുകൾ ഉള്ളത്. അതിലെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് പെൻഷൻ ഉറപ്പായും കിട്ടുന്നത്. ഭൂരിപക്ഷം പേരും 60 വയസു കഴിഞ്ഞും , തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുന്നു. ചെറിയ ചെറിയ ജോലികളേ ചെയ്യാൻ കഴിയു. ഭക്ഷണത്തിനുള്ള വക കണ്ടെത്താൻ കഠിന ശ്രമം നടത്തുന്നു....

 

എന്താ ഇതിനൊരു പരിഹാരം ?

ഒറ്റ വാക്ക് പരിഹാരങ്ങളൊന്നുമില്ല.

എന്നാൽ , സമ്പാദിച്ച് തുടങ്ങുമ്പോൾ തന്നെ , സാമ്പത്തിക സാക്ഷരതയുള്ളവർക്ക് നിഷ്പ്രയാസം - മുകളിൽ നാം കണ്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിയുന്നതാണ്.

 

അതെങ്ങനെ?

സമ്പാദിച്ച് തുടങ്ങുന്ന കാലം - 30 വയസ് എന്നാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. കാലത്ത് തന്നെ , നിക്ഷേപവും ആരംഭിക്കണം എന്ന കാര്യത്തിൽ സംശയമില്ല. ധാരാളം ഗോളുകൾ ഉണ്ടാവും. അവയൊക്കെ നേടിയെടുക്കാൻ പ്ലാൻ തയ്യാറാക്കി നിക്ഷേപിക്കണം.

 

തുടക്കത്തിൽ തന്നെ മക്കൾക്ക് വേണ്ടിയും ( ഭാവിയിലേക്ക് ), വിശ്രമ കാലത്തിനു വേണ്ടിയും നിക്ഷേപം തുടങ്ങണം.

 

മക്കൾക്കുവേണ്ടിയുള്ള ഒരു പ്രധാന നിക്ഷേപത്തെക്കുറിച്ചാണ് , കുറിപ്പിൽ പറയാൻ ശ്രമിക്കുന്നത്.

 

സമ്പാദിച്ച് തുടങ്ങുന്ന 30 -ആം വയസിൽ തന്നെ , കുട്ടികൾക്ക് ഭാവി സുരക്ഷിതമാക്കാൻ ആവശ്യമായ ഇൻവെസ്റ്റ്മെന്റ് തുടങ്ങാൻ കഴിയുമോ?

കഴിയും!

എങ്ങനെ?

ഒരു പ്ലാൻ പറയാം. അത് ചാക്രികമാണ്. അടുത്ത തലമുറയും അതിനടുത്ത തലമുറയും ....പിന്തുടരണം.

  • വെറും 5000/ രൂപ കുട്ടികളുടെ ഒന്നാം വയസുമുതൽ - SIP ആയി നിക്ഷേപിക്കുന്നു. എല്ലാ മാസവും 5000/ രൂപ. രക്ഷിതാവ് 30 വർഷം നിക്ഷേപിക്കുന്നു. അപ്പോൾ - കുട്ടിക്ക് 30 വയസാകും. അടുത്ത 30 വർഷം അവൻ / അവൾ തുടരുന്നു. ആകെ 60 വർഷം.
  • അപ്പോൾ ആകെ എത്ര തുക ലഭിക്കാം?





  • നമ്മുടെയൊക്കെ സങ്കല്പത്തിന് അപ്പുറമുള്ള തുക. – 47.7 കോടി രൂപ !!!!!!

              Compounding interest – 47.3 കോടി രൂപ

  • അതു വച്ച് അവന് /അവൾക്ക് - വാർദ്ധക്യകാലം അല്ലലില്ലാതെ കഴിയാനും , ബാക്കി തുക അടുത്ത തലമുറയ്ക്ക് കൈമാറാനും കഴിയും.

 

UDHAYAKUMAR S

Mutual fund Distributor

Retirement Adviser | NISM Certified 

 

സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group ൽ join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 

 



Sunday, 8 June 2025

Power of Compounding

 


Compound interest is the eighth wonder of the world. ” - Albert Einstein.

സാക്ഷാൽ ആൽബർട്ട് ഐസ്റ്റീന്റെ വാക്കുകളാണിത്. Compound interest - ലോകത്തെ എട്ടാമത്തെ അത്ഭുതമാണ് !

അതിന്റെ പവർ അപാരമാണ്.

Mutual Fund അതാണ് പ്രവർത്തിക്കുന്നത്!!

 

അത് വ്യക്തമാക്കാൻ ചില കാൽക്കുലേഷൻസ് ആണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

അടിസ്ഥാന വിവരങ്ങൾ ഇവയാണ് : 2500/ രൂപ - SIP ആയി നിക്ഷേപിക്കുന്നു.

13% വാർഷിക വളർച്ച പ്രതീക്ഷിക്കുന്നു.

 

അത് - 5,10,15,20,25,30 വർഷങ്ങളിൽ - Compounding interest ആയി എത്ര തിരികെ നൽകുന്നു എന്നതാണ് അന്വേഷിക്കുന്നത്.

 

നീല കളർ - നിക്ഷേപിച്ച തുകയെ സൂചിപ്പിക്കുന്നു.

പച്ച കളർ - Compounding interest നെ സൂചിപ്പിക്കുന്നു.


1

 


SIP - 2500 / 5 YEARS / Compounding interest - 62.01 K

2

                                      SIP - 2500 / 10 YEARS / Compounding interest - 3.17 lakhs

3


                                  SIP - 2500 / 15 YEARS / Compounding interest - 9.39 lakhs


4

                                 SIP - 2500 / 20 YEARS / Compounding interest - 22.64 lakhs

5

                                   SIP - 2500 / 25 YEARS / Compounding interest - 49.29 lakhs

6

                                 SIP - 2500 / 30 YEARS / Compounding interest - 1.02 Cr

ചുവന്ന വട്ടത്തിൽ കാണിച്ചിരിക്കുന്ന തുകയാണ് Power of Compounding വഴി ലഭിച്ചത്.

അവിശ്വസനിയമല്ലേ ?

പക്ഷേ , സത്യമാണ്!!

 

 

ഇത് എന്താണ് നമ്മളോട് പറയുന്നത്?

Power of Compounding നേടാൻ കഴിയുന്നത്ര നേരത്തേ തുടങ്ങണമെന്നാണ്!!!

ഇന്നെങ്കിൽ ഇന്ന് .....

മക്കൾക്ക് വേണ്ടിയും ഇന്ന് തന്നെയല്ലേ ആരംഭിക്കേണ്ടത് ? ( ഏത് പ്രായത്തിലുള്ള കുട്ടികൾ ആയാലും )

അതെ...!!!

 

 

UDHAYAKUMAR S

Mutual fund Distributor

Retirement Adviser | NISM Certified 

 

സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക് -

ഞങ്ങളുടെ Whatsapp group join ചെയ്യാവുന്നതാണ്.

                   👇

A PLUS Mutual Fund SIP 🥰 Family

 

 

 

 


Money Sundays 38 / 52 | ഒരു നിക്ഷേപകന്റെ അനുഭവം: വെറും 12 മാസം കൊണ്ട് ഭയത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക്!

Money Sundays 38 / 52 ഒരു നിക്ഷേപകന്റെ അനുഭവം: വെറും 12 മാസം കൊണ്ട് ഭയത്തിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക്! ✍️ ഉദയകുമാർ എസ് – മ്യൂച്വൽ ഫ...