എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? - Part - 1
നമ്മുടെ Savings / Investment - Land Scape
ഇങ്ങനെ പട്ടികപ്പെടുത്താം എന്നു തോന്നുന്നു.
📍 Bank A/C - Savings
📍FD - Savings
📍RD - Savings
📍Chitty - Savings
📍LIC - Insurance - Savings & Life Insurance
📍ULIP - Insurance + Investment
📍Gold - daily use + Investment
📍Real Estate - Investment
📍Mutual Fund - Investment
📍ETF - Investment
📍Share Trading - Investment
📍Future & Option -Investment
📍Commodity - Investment
Savings , Investment - ഇവ രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. സേവിംഗ്സ് കാര്യമായ റിട്ടേൺ തരുന്നില്ല. നമ്മുടെ പണം വളർത്താൻ സേവിംഗ്സ് പ്രൊഡക്ടുകൾക്ക് കഴിയില്ല!
📍 Bank A/C - Savings - 3% ൽ താഴെ റിട്ടേൺ
📍FD - Savings - 7.5 % ശതമാനത്തിൽ താഴെ
📍RD - Savings - 7.5 % ശതമാനത്തിൽ താഴെ
📍Bonds and debentures- 7.5 % ശതമാനത്തിൽ താഴെ
📍Chitty - Savings - പറയത്തക്ക റിട്ടേൺ ഇല്ല!
ഇവയൊക്കെ സേവിംഗ്സ് വിഭാഗത്തിൽപ്പെടുന്ന പ്രൊഡക്ടുകളാണ്. ഇവയ്ക്കു നൽകാൻ കഴിയുന്ന നേട്ടം 7.5 % ശതമാനത്തിൽ താഴെയാണ്.
അപ്പോൾ വരുന്ന ചോദ്യം ഇതാണ് : 7 - 7.5 % റിട്ടേൺ നല്ലതല്ലേ ?
അല്ല.
കാരണം പണപ്പെരുപ്പം (Inflation ) 5 - 7 % ആണ്! (പണത്തിന്റെ മൂല്യം കുറയൽ )
വർഷം തോറും 7% കുറയുക.
Fixed Deposit ൽ നിന്ന് 7% നിരക്കിൽ പലിശ ലഭിക്കുന്നു എന്ന് കരുതുക. അതേ നിരക്കിൽ പണപ്പെരുപ്പവും ! കിട്ടിയ 7 പണപ്പെരുപ്പവുമായി തട്ടിക്കിഴിച്ചു. ബാക്കി എന്ത്? മുതൽ അതേപടി. ഒട്ടും വളർന്നില്ല. മാത്രമല്ല, പലിശ വരുമാനത്തിന് വർഷം തോറും 10% Tax കൊടുക്കുകയും വേണം!!
ചുരുക്കം ഇതാണ് : സേവിങ്സ് പ്രൊഡക്ടുകൾ പണം വളർത്താൻ ഉപകരിക്കുന്നവയല്ല! അവ മോശമെന്നല്ല. അവ ചില സന്ദർഭങ്ങളിൽ അത്യാവശ്യവുമാണ്.
ആ പ്രൊഡക്ടിന്റെ സ്വഭാവം നന്നായി മനസ്സിലാക്കണം എന്നേയുള്ളൂ. ( പണം വളരാൻ വേണ്ടി Fixed Deposit ൽ ഇട്ടിരിക്കുന്നു എന്ന് പറയുന്നത് യാഥാർഥ്യവുമായി നിരക്കുന്നതല്ല എന്ന് സാരം )
(തുടരും )
UDHAYAKUMAR S
Mutual Fund Distributor | NISM Certified
Retirement Adviser | NISM Certified
A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹
മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.
📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.
---------------------------------------------------------------------------------------------------
No comments:
Post a Comment