പെൻഷൻ പണം ആർക്കൊക്കെ നൽകണം?
അത് ഉപയോഗിക്കാത്തവരാണ് ബഹുഭൂരിപക്ഷം!
ആ വിഷയം പിന്നൊരിക്കൽ ചർച്ച
ചെയ്യാം...
👉ഇപ്പോൾ
, പെൻഷൻ ഉള്ള ജോലിയിൽ ഉള്ളവർക്കാണീ
കുറിപ്പ്.
നിലവിലുള്ള രണ്ടു തരം പെൻഷൻകാർക്കും
, പെൻഷൻ സമയത്ത് ഒരു
തുക ഒരുമിച്ച് ലഭിക്കുമെല്ലോ.
പങ്കാളിത്ത പെൻഷൻകാർക്ക് , ആകെ
കോർപ്പസിന്റെ 60% ഒരുമിച്ച് , ടാക്സ്
നൽകാതെ - 60 ആം വയസ്സിൽ പിൻവലിക്കാൻ
കഴിയുമെല്ലോ.
👉ആ
തുക എന്തിനുവേണ്ടിയാണ് ഉപയോഗിക്കേണ്ടത്?
ഒരായിരം കാര്യങ്ങൾ മുമ്പേ
തന്നെ ആലോചിച്ചുറപ്പിച്ചിട്ടുണ്ടാവും!
അത് എന്തൊക്കെയാവും?
മക്കളുടെ വിവാഹത്തിന് , ഭൂമി
വാങ്ങാൻ , കടങ്ങൾ തീർക്കാൻ , ലോണുകൾ
ക്ലോസുചെയ്യാൻ...ഇങ്ങനെ ഇങ്ങനെ......
👉യഥാർത്ഥത്തിൽ
ആ തുക ഈവക ആവശ്യങ്ങൾക്കുള്ളതാണോ?
അല്ല എന്നതാണ് ശരിയായ
ഉത്തരം.
👉അത്
പെൻഷനറുടെ ആവശ്യങ്ങൾക്ക് മാത്രം
ഉള്ള തുകയാണ്!!
ആരുടെ മുന്നിലും കൈനീട്ടാതെ
, തലയുയർത്തി - ജീവിതാന്ത്യം വരെ
ജീവിക്കാൻ നീക്കിവയ്ക്കേണ്ട തുകയാണത്.
ഇത്തരം ആശയങ്ങൾ നമ്മുടെ
സമൂഹത്തിന് പരിചിതമായി വരുന്നതേയുള്ളു.
👉പെൻഷനായി
ലഭിക്കുന്ന തുക , ജീവിതാവശ്യങ്ങൾക്ക് തികയാൻ സാധ്യതയേയില്ല.
50,000
- 75,000 കുടുംബച്ചെലവുള്ള ആളിന് 25,000 - 35,000 പെൻഷൻ
ലഭിച്ചാൽ എന്താവാനാണ്? പ്രത്യേകിച്ചും ഒരാൾക്ക്
മാത്രം സ്ഥിര വരുമാനമുള്ള കുടുംബങ്ങളിൽ...
ബാക്കി തുക എവിടെ നിന്ന്
ശേഖരിക്കും?
ഒരു രണ്ടാം ജോലി
വളരെ ബുദ്ധിമുട്ടാണ്.
56/60
ൽ റിട്ടയർ ആകുന്നയാൾ 80 - 90 വരെ
ജീവിക്കുമെന്ന് കരുതിയാൽ , 30 - 40 വർഷം
ആക്ടീവായ വരുമാനമില്ലാത്ത കാലമാണ്.
ആ കാലത്തും ചിലവുകൾ ഉണ്ടല്ലോ.
ചികിത്സാ ചെലവുകൾക്ക് നല്ല
തുക വിനിയോഗിക്കേണ്ടിയും വരും.
അതിനാൽ , റിട്ടയർമെന്റ് തുക ബിദ്ധിപൂർവ്വം
വിനിയോഗിക്കേണ്ടതുണ്ട്. അവർക്ക് കുറേ
കട ബാധ്യതകൾ ഉറപ്പായും
ഉണ്ടാകാം. അത് വീട്ടുകയും വേണം.
അവർക്ക് ഏത് തരത്തിലുള്ള പ്ലാനിംഗ്
ആയിരിക്കും അനുയോജ്യമായിരിക്കുക?
ഒരുപാട് രീതികൾ ഉണ്ട്.
👉അതിൽ
ഒന്ന് ഇവിടെ പരിചയപ്പെടുത്തുന്നു.
CASE - 1
👉ഒരാൾ
റിട്ടയർ ആകുന്നു.
👉50 ലക്ഷം
രൂപയുടെ കോർപ്പസ് കൈവശം
ഉണ്ടെന്ന് കരുതുക.
👉25 ലക്ഷത്തിന്റെ
ഹോം ലോൺ അടച്ചു തീരാൻ
ഇനിയും 8-10 വർഷം ഉണ്ടെന്നിരിക്കട്ടെ. മാസം 25.000/ആണ്
EMI എന്നും കരുതുക.
👉അയാൾ
ഫൈനാൻഷ്യൽ പ്ലാനിംഗ് എപ്രകാരമാണ്
നടത്തേണ്ടത്?
👉1 . കൈവശമുള്ള
50 ലക്ഷത്തിൽ നിന്നുള്ള 10 - 18 ലക്ഷം
ഒരുമിച്ചെടുത്ത് ഹോം ലോൺ
അടച്ചുതീർക്കുക. എന്നിട്ട് സമാധാനമായിരിക്കുക.
ഇതാണ് ഭൂരിഭാഗംപേരും തെരഞ്ഞെടുക്കുന്ന വഴി?
👉നമുക്ക് മറ്റൊരു വഴികൂടി നോക്കാം.
കൈവശമുള്ള 50 ലക്ഷത്തെ 5 Mutual Fund ൽ നിക്ഷേപിക്കുന്ന രീതിയാണത്.
👉10 ലക്ഷം
വീതം ഓരോ ഫണ്ടിൽ ഇൻവെസ്റ്റ്
ചെയ്യുന്നു. ആകെ 5 ഫണ്ടുകൾ.
ഒരു DEBT ഫണ്ട് , ഒരു HYBRID ഫണ്ട് , ഒരു MULTICAP / FLEXI CAP ഫണ്ട് , ഒരു INDEX FUND , ഒരു MIDCAP ഫണ്ട് - എന്നിവ. ഒരേ ദിവസം നിക്ഷേപിക്കുന്നു.
🔴1 . DEBT ഫണ്ട് 6-8% വാർഷിക റിട്ടേൺ നൽകിയേക്കും. 6% എന്ന് കരുതുക. 10 ലക്ഷം
നിക്ഷേപിക്കുന്നു. SWP ഇവിടെ ഉപയോഗിക്കുന്നു.
മാസം തോറും 25,000/ രൂപ
വീതം പിൻവലിക്കുന്നു. ( അത്
ലോണിലേക്ക് അടയ്ക്കുന്നു ) 3 വർഷവും
9 മാസവും പിൻവലിക്കുമ്പോൾ ( 35 മാസം )
- ആ തുക തീരും. ( ആകെ -
11 ലക്ഷം 25 ആയിരം രൂപ )
🔴 2 . HYBRID ഫണ്ട് 10 - 14 % വാർഷിക റിട്ടേൺ നൽകിയേക്കും. 10% എന്ന്
തീരുമാനിക്കാം. മാസാമാസം - 30,000/ വച്ച്
പിൻവലിക്കുന്നു. ( EMI 25,000 അടയ്ക്കുന്നു. ) 5 വർഷവും
1 മാസവും പിൻവലിക്കാനുള്ള തുക
അവിടെ ഉണ്ടാവും. ( 18 ലക്ഷം
30 ആയിരം രൂപ ) ആ
തുകയും തീർന്നു. ( ഹോം
ലോൺ തീർന്നു കാണും
)
(
60 വയസുമുതൽ ആണ് പണം പിൻവലിച്ചുതുടങ്ങിയതെങ്കിൽ ഇപ്പോൾ വയസ് -
68 വർഷം 10 മാസം )
🔴 3 . MULTICAP / FLEXI CAP ഫണ്ട് 13 - 26 % വാർഷിക റിട്ടേൺ നൽകിയേക്കും. ഏറ്റവും ലോവെസ്റ്
ബാന്റിൽ നിന്ന് കണക്കുകൂട്ടാം.
റിട്ടേൺ - 13% എന്ന് കരുതുക. 45,000 / 48,000 വച്ച്
മാസാമാസം പിൻവലിക്കുന്നു. 6 വർഷവും
11 മാസവും പിൻവലിക്കാനുള്ള തുക
അവിടെ ഉണ്ടാവും. ( 37 ലക്ഷം
35 ആയിരം രൂപ ) ആ
തുകയും തീർന്നു. ഇപ്പോൾ വയസ് -
75 വർഷം 9 മാസം
🔴 4 . INDEX FUND- 17 - 19 % വാർഷിക റിട്ടേൺ നൽകിയേക്കാം. 13% എന്ന കണക്കുകൂട്ടാം.
( ലോവെസ്റ് ബാന്റിലും താഴെ )
60,000 / 65,000 വച്ച് പിൻവലിക്കുന്നു. 14 വർഷവും
6 മാസവും പിൻവലിക്കാനുള്ള തുക
അവിടെ ഉണ്ടാവും. ( 1 കോടി
04 ലക്ഷം 40 ആയിരം രൂപ ) ആ
തുകയും തീർന്നു. ഇപ്പോൾ വയസ് -
90 വർഷം 3 മാസം
🔴 5 . MIDCAP ഫണ്ട് - 20-25% റിട്ടേൺ നൽകിയേക്കാം. 13% എന്ന
കണക്കുകൂട്ടാം. ( ലോവെസ്റ് ബാന്റിലും
താഴെ ) 90 വയസായ പെൻഷനർക്ക് ആവശ്യമുള്ള
തുക പിൻവലിക്കാം. തുടക്കത്തിൽ തന്നെ
4 കോടി രൂപ അവിടെ ഉണ്ടാവും.
കാലശേഷം ബാക്കി തുക
അവകാശിക്ക് ലഭിക്കും.
ഏറ്റവും ചെറിയ റിട്ടേൺ വച്ചാണ് കണക്കുകൂട്ടലുകൾ നടത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ കിട്ടുന്നത് ഇതിലും വലിയ തുകകൾ ആയിരിക്കും. കസ്റ്റമൈസ് ചെയ്ത് ആർക്കും അനുയോജ്യമായതായി ഈ രീതി മാറ്റാൻ കഴിയുന്നതാണ്.
Mutual fund Distributor
Retirement Adviser |
NISM Certified
സാമ്പത്തിക ലക്ഷ്യങ്ങൾ നേടിയെടുക്കാൻ Mutual Fund ൽ നിക്ഷേപം നടത്താൻ
താല്പര്യമുള്ളവർക്ക് / കൂടുതൽ അറിയാൻ താല്പര്യമുള്ളവർക്ക്
-
ഞങ്ങളുടെ Whatsapp
group ൽ join ചെയ്യാവുന്നതാണ്.
👇
A
PLUS Mutual Fund SIP 🥰
Family

No comments:
Post a Comment