🌿 Why Choose A PLUS MUTUAL FUND SIP

A PLUS MUTUAL FUND SIP is an AMFI-Registered Mutual Fund Distributor (ARN–313072) based in Thiruvananthapuram, Kerala, helping families invest confidently through the trusted digital platform AssetPlus. We are associated with AssetPlus, one of India’s leading Mutual Fund Distribution platforms, offering paperless, SEBI-compliant investment services with complete transparency.| 📌ഞങ്ങളുമായി ബന്ധപ്പെടാൻ / നിക്ഷേപം നടത്താൻ / കൂടുതൽ വിവരങ്ങൾ അറിയാൻ ☝️Website സന്ദർശിക്കുക.

Money Sundays – Malayalam Financial Education Blog

🌞 Money Sundays – ലളിതമായ ഫിനാൻസ് പാഠങ്ങൾ 🔥ഓരോ ഞായറാഴ്ചയും ഒരു ലളിതമായ പാഠം — പണം നിങ്ങൾക്കായി എങ്ങനെ ജോലി ചെയ്യും എന്ന് മനസ്സിലാക്കാൻ. 📅 Series Duration: 🗓️ Starting from October 12, 2025 🕘 Every Sunday — for 52 weeks

Monday, 30 December 2024

കോടികൾ പാഴാക്കിയ നമ്മൾ !

 First Lesson: സാമ്പത്തിക പാഠം – 2

കോടികൾ പാഴാക്കിയ നമ്മൾ !

 കാര്യം ശരിയാണ്. ശരിയായ സാമ്പത്തിക ആസൂത്രണം ഉണ്ടായിരുന്നെങ്കിൽ , എത്ര താഴ്ന്ന വരുമാനക്കാരനും സാധ്യമായേക്കാവുന്ന കാര്യമാണ്. വെറും തള്ളല്ല കേട്ടോ.

 

സമ്പാദിക്കൽ  25 - 35  വയസ്സിൽ തുടങ്ങുന്നതാണ് സാധാരണ പതിവ്. ( ജോലിയ്ക്ക് പോകുന്ന പ്രായം ) എന്തു ജോലിയുമാകട്ടെ. മാസം 5,000 - 10,000 മാറ്റി വയ്ക്കാൻ കഴിയുന്നു എന്ന് വിചാരിക്കുക. ആ സമയത്ത് തീർച്ചയായും കഴിഞ്ഞേക്കും. അപ്പോൾ മാസം സേവ് ചെയ്യുന്ന തുക 5,000 - 10,000.

 

ഇതിനെ എവിടെ ഇൻവെസ്റ്റ് ചെയ്യാംഎന്തിനാണ് ഇൻവെസ്റ്റ് ചെയ്യുന്നത്ഒന്നാമത്തെ ചോദ്യം നിക്കട്ടെ. രണ്ടാമത്തെ ചോദ്യത്തെക്കുറിച്ചാലോചിക്കാം. സേവിംഗ്സും ഇൻവെസ്റ്റ് മെൻ്റും തമ്മിൽ വ്യത്യാസമുണ്ടല്ലോ. സേവിംഗ്സ് ഒരു മനോഭാവമാണ്ഇൻവെസ്റ്റ്മെൻറ് അതിൻ്റെ ആക്ഷൻ ആണ്.

 

ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലെ പണം - സേവിംഗ്സ് ആണ്. ഇൻവെസ്റ്റ്മെൻ്റ് അല്ല. കൂടുതൽ ഇൻകം ജനറേറ്റു ചെയ്യുന്നതിനുള്ള ഉപാധിയാണ് ഇൻവെസ്റ്റ്മെൻ്റ്. ഇൻവെസ്റ്റ് ചെയ്യാൻ ധാരാളം പ്രോഡക്ടുകൾ ലഭ്യമാണ്.

 

ബാങ്ക് FDയാണ് നമുക്ക് ഏറ്റവും പരിചയമുള്ള ഇൻവെസ്റ്റ്മെൻ്റ് പ്രോഡക്ട് . എത്ര പലിശ കിട്ടും?  7 മുതൽ 9 വരെ ആകാം. നാഷണലൈസ്ഡ് ബാങ്കുകളിൽ പലിശ കുറവായിരിക്കും. സഹകരണ സംഘങ്ങളിലും സ്വകാര്യ ബാങ്കുകളിലും പലിശ  കൂടുതൽ ലഭിക്കും. ക്രെഡിറ്റ് റിസ്ക് - എന്നൊരു കാര്യമുണ്ട്. പെട്ടെന്ന് പൊളിയാൻ സാധ്യതയില്ലാത്തിടത്ത് ചെറിയ പലിശ. പൊട്ടാൻ സാധ്യത നിലനിൽക്കുന്നിടത്ത് കൂടുതൽ പലിശ ! ( എന്നാലേ ജനത്തിനെ ആകർഷിക്കാൻ കഴിയു !) ക്രെഡിറ്റ് റിസ്ക് - സ്വന്തം ചുമലിൽ ഏൽക്കുക. അതേ വഴിയുള്ളു.

 

പലിശ കിട്ടുന്നത് - 7 മുതൽ 9 വരെ. അതും സിമ്പിൾ ഇൻ്ററസ്റ്റ്. 10 വർഷം FD ഇട്ടാൽ , ഓരോ വർഷവും ഒരേ നിരക്കിൽ / ഒരേ തുക ലഭിക്കും. ഉദാഹരണം :- 10,000 രൂപ 8% പലിശയ്ക്ക് FD ഇട്ടു. 10 വർഷം കാലാവധി. 8% =  800 രൂപ. ഒന്നാം വർഷം 800 രൂപരണ്ടാം വർഷം 800 രൂപ , അങ്ങനെ 10 വർഷവും ലഭിക്കുന്നു. 10 വർഷം തികയുമ്പോൾ 18,000/ രൂപ ലഭിക്കുന്നു.

 

ലാഭമല്ലേ ? ലാഭം തന്നെ. 10 വർഷം കൊണ്ട് 10,000 രൂപ 18,000 രൂപയായി വളർന്നു.

 

ഓരോ വർഷവും പണത്തിൻ്റെ മൂല്യത്തെ കാർന്നു തിന്നുന്ന ഒന്നുണ്ട്. പണപ്പെരുപ്പം - Inflationഅതിൻ്റെ നിരക്ക് 5 -7 % വരെയാണ്. എന്നു വച്ചാൽ  ആകെ തുകയുടെ 7% ഓരോ വർഷവും കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നർഥം. പർച്ചേസിംഗ് പവർ കുറയുന്നു എന്ന് സാരം. അപ്പോൾ 7% പലിശ പണപ്പെരുപ്പം നേരിടാൻ വേണം ! 8% പലിശക്കാണ് FD ഇട്ടത്. അതിൽ നിന്ന് 7% കുറച്ചാൽ 1% . യഥാർഥ ലാഭം - 1% പലിശ മാത്രം എന്നർഥം. എത്രയാണോ പലിശയായി നേടിയത് അതിൻ്റെ 10% tax ആയി സർക്കാരിനും നൽകണം. ( അല്ലെങ്കിൽ tax സ്ലാബ് അനുസരിച്ച് ) 1% ത്തിൽ നിന്നും tax തുകയും കുറച്ചാൽ എത്ര ബാക്കി വരുന്നുവോ അതാണ് Actual Profit !

 

FD എന്ന Invest Instrument Inflation ൽ നിന്ന് നമ്മുടെ പണത്തെ രക്ഷിക്കാൻ സഹായിച്ചേക്കാം. വലിയ തോതിൽ റിട്ടേൺ ജനറേറ്റുചെയ്യാൻ സഹായിക്കില്ല എന്നർഥം.

 

ഭാവിയിലെ ആവശ്യങ്ങൾ നേരിടാൻ ചെറിയ കളികൾ പോരല്ലോ. Inflation നെ Beat ചെയ്തു കൊണ്ട്മോശമല്ലാത്ത Return തരുന്ന Investment Products വേണം. അത്തരത്തിലുള്ളവ ധാരാളമായുണ്ട്. Return കൂടുതൽ പ്രതീക്ഷിക്കുന്നതിനനുസരിച്ച് Risk ഉം കൂടി കൂടി വരും!

Compounding എന്ന മഹാത്ഭുതം

ആൽബർട്ട് ഐൻസ്റ്റീൻ ലോകത്തിലെ 8-ാമത്തെ ലോകാത്ഭുതം എന്നാണ് Compounding നെ വിശേഷിപ്പിച്ചത്!  മുകളിൽ നമ്മൾ FD യെക്കുറിച്ച് പറഞ്ഞപ്പോൾ - Simple Interest എന്ന് പറഞ്ഞല്ലോ. സാധാരണ പലിശ. അതിൻ്റെ പവർഫുൾ വെർഷനാണ് Compounding Interest ( കൂട്ടുപലിശ ) എന്നത് !

 

FD യുടെ ഉദാഹരണത്തിൽഓരോ വർഷവും ഒരേ നിരക്കിൽ പലിശ കിട്ടി എന്നാണല്ലോ നാം കണ്ടത്. അവിടെ കോമ്പൗണ്ടിംഗ് ഇൻ്ററസ്റ്റ് ആണ് ബാധകമായതെങ്കിൽരണ്ടാം വർഷം മുതൽമുതലിലും പലിശയിലും മാറ്റം വന്നു കൊണ്ടേയിരിക്കും.

 

രണ്ടാം വർഷ മുതൽ ( Principal AMT ) - 10,000 + 800 = 10,800/

 

മൂന്നാം വർഷ Principal - 10,800 + 8 % പലിശ = 11,664/

 

നാലാം വർഷ principal - 11,664 + 8% = 12,597.12

 

ഇങ്ങനെ പോകും. മുതലും കൂടുന്നു. പലിശയും കൂടുന്നു. ( പലിശ നിരക്ക് 8% തന്നെ)

 

10 വർഷം കഴിയുമ്പോൾ തിരികെ ലഭിക്കുന്നത് - 21,589/ രൂപയാണ്!

 

Simple Interest ൽ - 18,000/

Compound Interest ൽ - 21,589/

 

( Post Office നിക്ഷേപങ്ങളിൽ ചിലതിൽ Compounding Interest ആണ് ബാധകമായിട്ടുള്ളത് )

 

നഷ്ടപ്പെടുത്തിയ കോടികൾ - എന്നാണല്ലോ തലക്കെട്ട്. അതേക്കുറിച്ച് ചിലതു നോക്കാം. കോമ്പൗണ്ട് ഇൻ്ററസ്റ്റിൻ്റെ ശക്തി നോക്കാൻ ചില എക്സർസൈസുകൾ...

 

5,000 - 10,000 ഇൻവെസ്റ്റ് മെൻ്റിന് നീക്കി വച്ച തുക എങ്ങനെ വമ്പൻ തുകകളാകുന്നു എന്ന് നോക്കാം.

 

ആദ്യ കുഞ്ഞിന് - 21 വയസ്സാകുമ്പോൾ കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടി , കുഞ്ഞിൻ്റെ ഒന്നാം വയസു  മുതൽ എല്ലാ മാസവും 1000 രൂപ 15% റിട്ടേൺ ലഭിക്കുന്ന Invest Instrument ൽ നിക്ഷേ പിച്ചാൽ 21-ാം വർഷം ലഭിക്കുന്ന റിട്ടേൺ - 17,72,673 രൂപയാണ്!


2. തുക 5,000/ ആക്കിയാലോ. റിട്ടേൺ - 76.29 ലക്ഷമാകും. ആകും. ( 14% )



3. ലോണെടുക്കാതെ വീടുവയ്ക്കാൻ -

വീട് 10 വർഷം കഴിഞ്ഞ് മതി എന്നു വിചാരിച്ചാലോ. അതുവരെ വാടകയ്ക്കു താമസിക്കാം. മാസം 25,000/ 10 വർഷം നിക്ഷേപിച്ചാൽ റിട്ടേൺ - 14% = 65.52 ലക്ഷമാകും

 

Compounding Interest ൻ്റെ പ്രഭാവം കാണിക്കാനാണ് ഈ ഉദാഹരണങ്ങൾ നൽകിയത്. ഇത് സ്റ്റഡി പർപ്പസിന് മാത്രം നൽകുന്നതാണ്.

 

(തുടരും)

UDHAYAKUMAR S

Mutual Fund Distributor ( NISM Certified )

Retirement Adviser ( NISM Certified )

( കൂടുതൽ വിവരങ്ങൾക്ക് : 94470 88946 / Mutual Fund Family Group ൽ ചേരാൻ -   https://chat.whatsapp.com/CcrIgNTm3QsI1w3wl7GLJQ )

No comments:

Post a Comment

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪

🌿 Money Sundays – 22/52 വിലക്കയറ്റത്തെ തോൽപ്പിക്കാൻ ഈ 5 തരം മ്യൂച്വൽ ഫണ്ടുകൾ മതി! 💪 ✍️ തയ്യാറാക്കിയത്: ഉദയകുമാർ എസ് – മ്യൂച്വൽ ഫണ്...